ഇവി സ്കൂട്ടറുകളിലെ ക്രാന്തദർശി! ഏഥർ റിസ്തയെ മികച്ചതാക്കുന്നത് ഇതൊക്കെ

തിരക്കേറിയ നഗരയാത്രകൾക്ക് ഏറെ അനുയോജ്യമാണ് ഒരു ഇലക്ട്രിക് സ്കൂട്ടർ. എന്നാൽ കുടുംബത്തോടൊപ്പം ഇവി സ്കൂട്ടറിൽ യാത്ര ചെയ്യാൻ പലർക്കും മടിയാണ്. എന്നാൽ ഏഥർ റിസ്തയാണ് നിങ്ങളുപയോഗിക്കുന്നതെങ്കിൽ ഒരു കാറുപയോഗിക്കുന്നത് പോലെ തന്നെ നിങ്ങൾക്ക് കൊണ്ടുനടക്കാം. കംഫർട്ട്, വിശാലത, സേഫ്റ്റി, റേഞ്ച്, സ്മാർട്ട് ഫീച്ചറുകൾ എന്നിവയെല്ലാം ഒത്തുചേർന്ന് കിട്ടുന്ന ഒരു അസുലഭ ഇവിയാണ് . ഇത് കൊണ്ട് തന്നെയാണ് ഇവി സ്കൂട്ടറുകളിൽ നിന്ന് ഏഥർ റിസ്തയെ മികച്ചതാക്കുന്നത്. 900mm നീളമുള്ള സീറ്റ് ലഭിക്കുന്നത് കൊണ്ട് തന്നെ രണ്ട് പേർക്ക് സുഖമായി യാത്ര ചെയ്യാൻ സാധിക്കും.

ഉയരം കൂടിയവർക്കും അല്ലാത്തവർക്കും ഒരുപോലെ സൗകര്യപ്രദമായി രീതിയിലുള്ള ഫ്ലാറ്റ് ഫ്ലോർബോർഡ് ആണ് ലഭിക്കുന്നത്. ഇനി സ്റ്റോറേജ് സ്പേസിനെ കുറിച്ച് പറഞ്ഞാൽ 34 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജും ഓപ്ഷണൽ 22 ലിറ്റർ ഫ്രങ്കും ചേർന്ന് 56 ലിറ്റർ വരെ ലഭിക്കും. ഹെൽമറ്റ്, ഗ്രോസറി ബാഗ്, കുട്ടികളുടെ സാധനങ്ങൾ - എല്ലാം ഒരു കുഴപ്പവും കൂടാതെ നിങ്ങൾക്ക് സൂക്ഷിക്കാം എന്ന് ചുരുക്കം.

why ather ev is smartest ev scooter

നിലവിൽ 1.04 ലക്ഷം രൂപ മുതൽ 1.42 ലക്ഷം രൂപ വരെയാണ് ഏഥർ ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. S, Z 2.9 kWh, Z 3.7 kWh എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിലാണ് ഇവി വിപണനത്തിന് എത്തുന്നത്. ഒറ്റ ചാർജിൽ 123 കിലോമീറ്റർ (IDC) റേഞ്ചുള്ള 2.9 kWh ബാറ്ററി പായ്ക്ക് ഫാമിലി സ്‌കൂട്ടറിന്റെ S, Z വേരിയൻ്റുകളിൽ തെരഞ്ഞെടുക്കാനാവും.

അതേസമയം 159 കിലോമീറ്റർ (IDC) റേഞ്ചുള്ള 3.9 kWh ബാറ്ററി പായ്ക്കാണ് ഏഥർ റിസ്‌ത Z പതിപ്പിന് തുടിപ്പേകുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 4.3 kW അതായത് 5.7 bhp പവറിൽ പരമാവധി 22 Nm ടോർക്ക് നിർമിക്കാനാവുന്ന തരത്തിലാണ് റിസ്‌ത ട്യൂൺ ചെയ്‌തിരിക്കുന്നത്.

why ather ev is smartest ev scooter

രാജ്യത്തിന്റെ സ്വന്തം ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറിന് 4.7 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാനും സാധിക്കും. അതേസമയം റിസ്‌തയുടെ എല്ലാ വേരിയൻ്റുകളുടേയും പരമാവധി വേഗം 80 കിലോമീറ്ററായി ഏഥർ എനർജി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാലും ആശാൻ കിടിലമാണെന്ന് കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്. മാജിക് ട്വിസ്റ്റ്, റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം പോലുള്ള സവിശേഷതകളും ഇതിലുണ്ട്.

ടേൺ-ബൈ-ടേൺ നാവിഗേഷൻ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വാട്ട്‌സ്ആപ്പ് നോട്ടിഫിക്കേഷനുകൾ, അലക്‌സാ വോയ്‌സ് അസിസ്റ്റൻസ്, സ്‌കിഡ് കൺട്രോൾ, മോണോ-എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലൈറ്റുകൾ, 34 ലിറ്റർ കാർഗോ ഏരിയ, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, 12 ഇഞ്ച് അലോയ് വീലുകൾ എന്നിവയും ഏഥർ റിസ്‌തയെ സെഗ്മെന്റിൽ വേറിട്ടുനിർത്തുന്ന കാര്യങ്ങളാണെന്ന് വേണം പറയാൻ.

why ather ev is smartest ev scooter

സെഗ്മെന്റിലെ വമ്പൻമാരോടെല്ലാം പടവെട്ടി 1 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നേട്ടം ഫാമിലി സ്‌കൂട്ടർ കൈവരിച്ചിരുന്നു. വിപണയിലെത്തി 1 വർഷത്തിനുള്ളിൽ തന്നെ ഇത്തരത്തിലൊരു സ്വപ്നസാക്ഷാത്ക്കാരം എത്തിപ്പിടിക്കാൻ റിസ്‌തക്ക് സാധിച്ചത് ചെറിയ കാര്യമല്ല. ദൈനംദിന യാത്രയിൽ വിശ്വാസ്യത, സുഖസൗകര്യങ്ങൾ, പ്രായോഗികത എന്നിവ ആഗ്രഹിക്കുന്ന ഇന്ത്യൻ കുടുംബങ്ങൾക്കിടയിൽ റിസ്‌ത സ്വീകാര്യത കണ്ടെത്തിയതിന്റെ തെളിവാണ് 1 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ല്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, October 7, 2025, 10:16 [IST]
English summary
Why ather rizta is the smartest electric scooter for urban families in 2025
കൂടുതല്‍... #ather energy #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X