69 കിലോമീറ്റർ മൈലേജ് തന്നിട്ടും അവഗണന; യമഹയുടെ ഈ പൊന്നോമനയ്ക്ക് സെപ്റ്റംബർ മാസം കഷ്ടകാലം

ഇന്ത്യൻ ടൂവീലർ മാർക്കറ്റിൽ എപ്പോഴും മികച്ച സ്ഥാനത്ത് നിലകൊണ്ട യമഹ ഫാസിനോയുട ഇമേജ് അൽപ്പം മങ്ങിയിരിക്കുകയാണ്. മൈലേജ്, ഡിസൈൻ, റൈഡിംഗ് കംഫർട്ട് എന്നിവ എല്ലാ കൊണ്ട് യുവതലമുറയെ ആകർഷിച്ച ഫാസിനോയ്ക്ക് , കഴിഞ്ഞ വർഷത്തേക്കാൾ പ്രതീക്ഷിച്ച തോതിൽ വിൽപ്പന നേടാൻ സാധിച്ചിട്ടില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. സ്ത്രീജനങ്ങളുടെ പ്രിയപ്പെട്ട മോഡലായിരുന്ന ഫാസിനോയ്ക്ക് സെപ്റ്റംബറിൽ 5,955 യൂണിറ്റുകൾ മാത്രമേ വിൽക്കാൻ സാധിച്ചുളളു. എന്നാൽ ആഗസ്റ്റ് മാസവുമായി താരതമ്യം ചെയ്യുകയാണെങ്കിൽ 22 ശതമാനത്തിൻ്റെ വർധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ 2024 സെപ്റ്റംബർ മാസവുമായി നോക്കിയാൽ 50 ശതമാനത്തിൻ്റെ ഇടിവാണ് കാണുന്നത്.

ആഗസ്റ്റ് മാസം യമഹ ഫാസിനോ 4849 യൂണിറ്റുകളാണ് വിറ്റുപോയത്. വിൽപ്പനയുടെ കാര്യത്തിൽ നേരിയ കുറവ് വന്നതിൻ്റെ പ്രധാന കാരണങ്ങളായി പറയാന സാധിക്കുന്നത് സെഗ്മെൻ്റിലെ കടുത്ത മത്സരം തന്നെയാണ്. ഹോണ്ട ആക്ടിവ, ടിവിഎസ് ജൂപ്പിറ്റർ, സുസുക്കി ആക്‌സസ് തുടങ്ങിയ മോഡലുകൾ മികച്ച ഫീച്ചറുകളും ഓഫറുകളും നൽകുന്നത് യമഹയ്ക്ക് വലിയ വെല്ലുവിളി തന്നെയാണ് ഉയർത്തുന്നത്.

Yamaha fascino sales down

വിലയുടെ കാര്യത്തിലും കമ്പനി കുറച്ച് ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. മറ്റ് എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ വില അൽപ്പം കൂടുതലാണ് എന്നൊരു ആക്ഷേപവുമുണ്ട്. ഓല, ഏഥർ, ടിവിഎസ് iQube പോലുള്ള ഇ-സ്കൂട്ടറുകളുടെ വളർച്ചയും ഡിമാൻ്റ് വർധനവും ഫാസിനോ പോലുള്ള പെട്രോൾ സ്കൂട്ടറുകളുടെ ഡിമാൻഡ് കുറയ്ക്കുന്നുണ്ട്.

യമഹ മോട്ടോർ ഇന്ത്യ പുതിയ 2025 ഫാസിനോ 125 Fi ഹൈബ്രിഡ് പുറത്തിറക്കിയിരുന്നു. പുത്തൻ ഫീച്ചറുകൾ, കളർ ഓപ്ഷനുകൾ ഉൾപ്പടെയുള്ള ഗംഭീര നവീകരണങ്ങളോടെയാണ് 2025 ഫാസിനോ 125 Fi ഹൈബ്രിഡ് വിപണിയിലെത്തിച്ചത്. 80,750 രൂപ മുതൽ 1.03 ലക്ഷം രൂപ വരെ വില വരുന്ന വ്യത്യസ്‌ത വേരിയന്റുകളിലാണ് ഗിയർലെസ് സ്‌കൂട്ടറിൽ ലഭിക്കുന്നത്.

Yamaha fascino sales down

പുതിയ TFT ഇൻസ്ട്രുമെന്റ് കൺസോളും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഉൾക്കൊള്ളുന്ന ടോപ്പ്-സ്പെക്ക് വേരിയന്റിനാണ് വാങ്ങിയാൽ കൊടുക്കുന്ന കാശിന് ഉളള മുതലുണ്ട് എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. 125 സിസി എയർ-കൂൾഡ്, ഫ്യുവൽ-ഇഞ്ചക്റ്റഡ് ബ്ലൂ കോർ ഹൈബ്രിഡ് എഞ്ചിനാണ് ഫാസിനോയുടെ പ്രധാന ഹൈലൈറ്റ്.

സർക്കാരിൻ്റെ E20 ഫ്യുവൽ മാനദണ്ഡങ്ങൾ പാലിക്കുന്ന എഞ്ചിൻ 8 bhp കരുത്തിൽ പരമാവധി 10.3 Nm പീക്ക് ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായിട്ടാണ് 125 സിസി ഹൈബ്രിഡ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 69 കിലോമീറ്റർ മൈലേജ് ലഭിക്കുമ്പോൾ പിന്നെ വേറെ എന്തു വേണം. സ്ത്രീകൾക്ക് കൈകാര്യം ചെയ്യാൻ സാധിക്കുന്നത് വാഹനത്തിൻ്റെ കുറഞ്ഞ ഭാരം കാരണമാണ്. വെറും 99 കിലോഗ്രാം മാത്രമാണ് ഫാസിനോയുടെ ഭാരം.

Yamaha fascino sales down

ജിഎസ്ടി ഇളവ് വന്നതോടെ പല ബ്രാൻഡുകളും ചൂടപ്പം വിൽക്കുന്നത് പോലെയാണ് തങ്ങളുടെ മോഡലുകൾ വിൽക്കുന്നത്. ഫാസിനോയിൽ അൽപ്പം മടുത്തെങ്കിലും ബാക്കി മോഡലുകൾക്കെല്ലാം ആവശ്യക്കാർ നിരനിരയായി നിൽക്കുകയാണ് എന്നതാണ് എടുത്തു പറയേണ്ട കാര്യം. ഇനി വരും മാസങ്ങളിൽ ഫാസിനോയുടെ ഡിമാൻ്റ് വർധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. യമഹയെ അങ്ങനെ യുവാക്കൾ കൈവിടില്ല എന്ന് തന്നെ കരുതാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, October 28, 2025, 15:30 [IST]
English summary
Yamaha fascino sales drop in september all you need to know
കൂടുതല്‍... #yamaha #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X