70KM മൈലേജുള്ള സ്‌റ്റൈലിഷ് ഹൈബ്രിഡ് സ്‌കൂട്ടറിന് എന്തുപറ്റി? വില്‍പ്പനയില്‍ വന്‍ ഇടിവ്, കണക്കുകള്‍ പുറത്ത്

യമഹയുടെ മോഡല്‍ നിരയിലെ സ്‌റ്റൈലിഷ് സ്‌കൂട്ടറായ ഫാസിനോ (Yamaha Fascino) 2025 നവംബര്‍ മാസത്തെ വില്‍പന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഫാസിനോയുടെ വില്‍പ്പനയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മറുവശത്ത് കഴിഞ്ഞ മാസം യമഹയുടെ ബെസ്റ്റ് സെല്ലറായി മാറിയത് മറ്റൊരു സ്‌കൂട്ടറായിരുന്നുവെന്നതാണ് രസകരം. കഴിഞ്ഞ മാസത്തെ കമ്പനിയുടെ വില്‍പ്പനയുടെ പകുതി സംഭാവന ചെയ്ത് റേ ZR 125 ആണ് നവംബറില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട യമഹ മോഡല്‍. ഈ സാഹചര്യത്തില്‍ വിപണിയിലെ പുതിയ മാറ്റങ്ങളും ഉപഭോക്തൃ താല്‍പ്പര്യവും ഫാസിനോയുടെ പ്രകടനത്തെ എങ്ങനെ ബാധിച്ചുവെന്ന് ഈ ലേഖനത്തില്‍ പരിശോധിക്കാം.

യമഹയുടെ 2025 നവംബര്‍ മാസത്തെ വില്‍പന കണക്കുകള്‍ റഷ്‌ലെയ്ന്‍ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് അനുസരിച്ച് 2025 നവംബറില്‍ 5,306 ഫാസിനോ സ്‌കൂട്ടറുകളാണ് യമഹ വിറ്റഴിച്ചത്. 2024 നവംബറില്‍ വില്‍പ്പന 7,921 യൂണിറ്റായിരുന്നു. അതായത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ 33.01 ശതമാനം കുറവുണ്ടായി. വാര്‍ഷിക വില്‍പ്പനയില്‍ വലിയ ഇടിവുണ്ടായെങ്കിലും മുന്‍ മാസമായ ഒക്‌ടോബറുമായി താരതമ്യം ചെയ്യുമ്പോള്‍ കാര്യമായ മാറ്റമില്ല എന്നത് ശ്രദ്ധേയമാണ്.

yamaha fascino sales november 2025

2025 ഒക്ടോബറില്‍ 5,361 യൂണിറ്റുകളായിരുന്നു ഫാസിനോയുടെ വില്‍പന. ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോള്‍ നവംബറില്‍ കേവലം 1.03 ശതമാനത്തിന്റെ മാത്രം ഇടിവാണ് നേരിട്ടത്. ഉത്സവ സീസണിന് ശേഷമുള്ള സ്വാഭാവികമായ മാറ്റമായിട്ടാണ് വാഹന ലോകം ഇതിനെ വിലയിരുത്തുന്നത്. നിലവില്‍ യമഹയുടെ സ്‌കൂട്ടര്‍ നിരയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന രണ്ടാമത്തെ മോഡലാണ് ഫാസിനോ. കമ്പനിയുടെ മൊത്തം വില്‍പനയില്‍ ഏകദേശം 12.63 ശതമാനമാണ് ഫാസിനോയുടെ വിഹിതം.

യമഹ ഫാസിനോ സ്‌കൂട്ടറിന് 125 സിസി എയര്‍-കൂള്‍ഡ്, ബ്ലൂ കോര്‍ ഹൈബ്രിഡ് എഞ്ചിനാണ് കരുത്തേകുന്നത്. സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍ (SMG) സംവിധാനം ഉപയോഗിക്കുന്ന ഈ എഞ്ചിന്‍ 8.2 PS പവറും 10.3 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. ഹൈബ്രിഡ് പവര്‍ അസിസ്റ്റ് സാങ്കേതികവിദ്യയാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. ഇത് സ്റ്റാര്‍ട്ടിംഗ് സമയത്ത് അധിക കരുത്ത് നല്‍കുകയും ഇന്ധനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ഫാസിനോക്ക് ലിറ്ററിന് 68 മുതല്‍ 70 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. മൈലേജ്, സ്‌റ്റൈലിഷ് റെട്രോ ഡിസൈന്‍ എന്നിവ മാത്രമല്ല ഇതിന്റെ ലൈറ്റ്‌വെയിറ്റ് രൂപകല്‍പ്പന കൊണ്ടും ലേഡി റൈഡര്‍മാര്‍ക്കും നാട്ടിലെ യൂത്തന്‍മാര്‍ക്കും ഫാസിനോ ഒത്തിരി ഇഷ്ടമാണ്. കേവലം 99 കിലോഗ്രാം മാത്രമാണ് ഈ സ്‌കൂട്ടറിന്റെ ഭാരം. അതുകൊണ്ട് തന്നെ തിരക്കേറിയ നഗരവീഥികളിലൂടെ ഫാസിനോ എളുപ്പത്തില്‍ ഓടിച്ച് കൊണ്ടുനടക്കാം.

എല്‍ഇഡി ഹെഡ്ലാമ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയടക്കം നിരവധി ഫീച്ചറുകള്‍ ഫാസിനോയിലുണ്ട്. സുരക്ഷയ്ക്കായി യൂണിഫൈഡ് ബ്രേക്കിംഗ് സിസ്റ്റവും (UBS) സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട്-ഓഫ് സ്വിച്ചും നല്‍കിയിട്ടുണ്ട്. 21 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്‌റ്റോറേജ് സൗകര്യം ഫാസിനോയെ മികച്ച പ്രായോഗികതയുള്ള മോഡലുകളില്‍ ഒന്നാക്കി മാറ്റുന്നു. അധികം കുറ്റംപറയാനില്ലാത്ത ഫാസിനോയുടെ വില്‍പ്പന ഇടിയാന്‍ ഒന്ന്, രണ്ട് കാരണങ്ങളാണുള്ളത്.


കാലയളവ് വിൽപന (യൂണിറ്റുകൾ) മാറ്റം
നവംബർ 2024 7,921 --
നവംബർ 2025 5,306 - 33.01% (YoY)
ഒക്ടോബർ 2025 5,361 - 1.03% (MoM)

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിക്കുന്നത് ഫാസിനോ പോലുള്ള പെട്രോള്‍ സ്‌കൂട്ടറുകളുടെ വില്‍പനയെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റൊന്ന് കമ്പനിയുടെ തന്നെ റേ ZR 125 സ്‌കൂട്ടറിന് ലഭിക്കുന്ന അഭൂതപൂര്‍വമായ സ്വീകാര്യതയാണ്. ഹോണ്ട ആക്ടിവ 125, സുസുക്കി ആക്‌സസ് 125, ടിവിഎസ് ജുപ്പിറ്റര്‍ 125 എന്നിവയാണ് ഇന്ത്യന്‍ വിപണിയില്‍ ഫാസിനോയുടെ എതിരാളികള്‍.

എതിരാളികള്‍ ഫാസിനോയേക്കാള്‍ ഫീച്ചര്‍ സമ്പന്നമാണ് എന്നതും വില്‍പ്പന കുറയാന്‍ കാരണമായി വിലയിരുത്തപ്പെടുന്നു. എന്നിരുന്നാലും, മാരക മൈലേജ് നല്‍കുന്ന ഹൈബ്രിഡ് സെറ്റപ്പും റെട്രോ സ്‌റ്റൈലിംഗും ഫാസിനോക്ക് പിടിച്ചിനില്‍ക്കാനുള്ള കരുത്തേകുന്നു. വിപണി വിഹിതം തിരിച്ചുപിടിക്കാനായി ഫാസിനോയില്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ ചേര്‍ക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ കമ്പനി ആലോചിക്കാനിടയുണ്ട്. ഒരുപക്ഷേ വരുംനാളുകളില്‍ യമഹ ഫാസിനോ ആകര്‍ഷകമായ ഓഫറില്‍ വില്‍പ്പനക്ക് വെച്ചെന്നുമിരിക്കും.

More from DriveSpark

Article Published On: Sunday, December 28, 2025, 17:36 [IST]
English summary
Yamaha fascino sales report november 2025 yoy decline 33 per cent
കൂടുതല്‍... #yamaha #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X