ബൈക്കും ഹൈബ്രിഡാക്കി യമഹ! FZ-S വാങ്ങിയാല്‍ ഇനി മൈലേജ് പേടിക്കേണ്ട

ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയുടെ രണ്ടാം എഡിഷനില്‍ ഇന്ത്യന്‍ വിപണിയിലെ തങ്ങളുടെ 40 വര്‍ഷത്തെ സാന്നിധ്യം ആഘോഷിക്കുകയാണ് യമഹ. സമ്പന്നമായ പാരമ്പര്യം പേറുന്ന ഐക്കണിക് മോഡലുകള്‍ തങ്ങളുടെ പവലിയനില്‍ യമഹ പ്രദര്‍ശിപ്പിച്ചു. RX100, RD350 എന്നീ മോട്ടോര്‍സൈക്കിളുകള്‍ക്കൊപ്പം ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിച്ച YZF R15, FZ സീരീസ് ബൈക്കുകളുടെ ആദ്യ തലമുറ മോഡലുകളും ജാപ്പനീസ് ബ്രാന്‍ഡ് പ്രദര്‍ശിപ്പിച്ചു. ഇവയുടെ കൂടെ ഹൈബ്രിഡ് സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ 150 സിസി കമ്മ്യൂട്ടര്‍ ബൈക്കായ FZ-S യമഹ അവതരിപ്പിച്ചു.

യമഹയുടെ ഫാസിനോ, റേ ZR സ്‌കൂട്ടറുകളില്‍ പിന്നാലെയാണ് FZ ശ്രേണിയിലേക്ക് ഹൈബ്രിഡ് സിസ്റ്റം കൊണ്ടുവന്നത്. സ്റ്റോപ്പ്/സ്റ്റാര്‍ട്ട് ഉള്ള സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍, നാവിഗേഷനോട് കൂടിയ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പുത്തന്‍ നിറങ്ങളും ഇന്റഗ്രേറ്റഡ് ടേണ്‍ സിഗ്‌നലുകളുമുള്ള പുതിയ ഡിസൈന്‍ എന്നിവയാണ് എന്‍ട്രി ലെവല്‍ നേക്കഡ് ബൈക്കിന്റെ പ്രധാന ഹൈലൈറ്റുകള്‍.

yamaha fz-s auto expo 2025

ഈ ബൈക്കിലെ ഹൈബ്രിഡ് സാങ്കേതികവിദ്യ യമഹ, ടിവിഎസ് സ്‌കൂട്ടറുകളില്‍ കാണപ്പെടുന്നതിന് സമാനമായി ഒരു ഐഎസ്ജിയുമായി വരുന്നു. ഇത് ബൈക്കിന്റെ പരമാവധി ഔട്ട്പുക്ക് വര്‍ധിപ്പിക്കുന്നതിനായി ഒരു ചെറിയ ഇലക്ട്രിക് ബൂസ്റ്റ് നല്‍കുന്നു. സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ടെക്, സൈലന്റ് സ്റ്റാര്‍ട്ട് എന്നിവയാണ് ഇപ്പോള്‍ FZ-S-ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മറ്റ് രണ്ട് സവിശേഷതകള്‍.

ബൈക്കിലെ എയര്‍-കൂള്‍ഡ്, 149 സിസി എഞ്ചിന്‍ നിലവില്‍ 12.4 hp പവറും 13.3 Nm ടോര്‍ക്കും നല്‍കുന്നു. ഹൈബ്രിഡ് മോഡലിന്റെ പവര്‍ ഔട്ട്പുട്ടില്‍ ചെറിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഇത് കൂടാതെ ബൈക്കിന്റെ ഇന്ധനക്ഷമതയും മെച്ചപ്പെടും. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ യമഹ ഔദ്യോഗികമായി വെളിപ്പെടുത്തും.കൂടാതെ FZ-X ഹൈബ്രിഡ് മോഡലില്‍ കോള്‍/നോട്ടിഫിക്കേഷന്‍ അലേര്‍ട്ടുകള്‍ മ്യൂസിക് പ്ലേബാക്ക് കണ്‍ട്രോളുകള്‍ എന്നിവയുള്ള ഒരു കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേ ഉണ്ട്.

മറ്റ് ഫംഗ്ഷനുകള്‍ പ്രവര്‍ത്തിപ്പിക്കാനായി പുതിയ സ്വിച്ച് ഗിയര്‍ നല്‍കിയിട്ടുണ്ട്. ഏറ്റവും പുതിയ R15 മോഡലുകളില്‍ കാണപ്പെടുന്ന പോലെ DLX വേരിയന്റിലായിരിക്കും ഇത് ലഭിക്കുക. പുതിയ യമഹ FZ-X മോട്ടോര്‍സൈക്കിളിന്റെ എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍ ടാങ്ക് എക്സ്റ്റന്‍ഷനുകളിലെ ഫോക്സ് എയര്‍ വെന്റുകളിലാണ്. ഇതല്ലാതെ സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് ഹൈബ്രിഡ് പതിപ്പിന് വിഷ്വലി മാറ്റങ്ങള്‍ ഒന്നുമില്ല. ടെലിസ്‌കോപ്പിക് ഫോര്‍ക്കും പ്രീലോഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്കും ആണ് സസ്പെന്‍ഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്.

മുന്‍വശത്ത് 282 mm ഡിസ്‌ക്കും പിന്നില്‍ 220 mm ഡിസ്‌ക്കും സിംഗിള്‍ ചാനല്‍ എബിഎസും ബ്രേക്കിംഗ് ഡ്യൂട്ടി ചെയ്യുന്നു. മോട്ടോര്‍സൈക്കിന്റെ മുന്നിലും പിന്നിലും 17 ഇഞ്ച് അലോയ് വീലുകള്‍ ലഭിക്കുന്നു. 139 കിലോഗ്രാമാണ് ബൈക്കിന്റെ കെര്‍ബ് ഭാരം. 810 mm സീറ്റ് ഹൈറ്റുള്ള ബെക്കിന് 165 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട്. 10 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് ശേഷി.

നിലവിലുള്ള യമഹ FZ-S V4 സ്റ്റാന്‍ഡേഡ് വേരിയന്റിന് 1.37 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. DLX വേരിയന്റിന് 1.41 ലക്ഷം രൂപയാണ് വില. എക്സ്ഷോറൂം വിലയാണിത്. ഹൈബ്രിഡ് പവര്‍ട്രെയിനും ഫീച്ചര്‍ കൂട്ടിച്ചേര്‍ക്കലുമായി വരുന്ന പുത്തന്‍ ബൈക്കിന്റെ വില അല്‍പ്പം കൂടാനാണ് സാധ്യത. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ വെച്ച് തന്നെ ജാപ്പനീസ് കമ്പനി ഈ മോഡലിന്റെ വില പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.

ബജാജ് പള്‍സര്‍ 150, ഹീറോ എക്‌സ്ട്രീം 160R എന്നിവയാണ് 2025 യമഹ FZ-S മോട്ടോര്‍സൈക്കിളിന്റെ എതിരാളികള്‍. FZ-S-ന്റെ പവര്‍ട്രെയിന്‍ അപ്‌ഡേറ്റ് അതിനെ മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ ഇന്ധനക്ഷമതയുള്ളതാക്കുന്നതിനാല്‍ ഒത്തിരി ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, പുതിയ ടിഎഫ്ടി കണ്‍സോളും സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി ഫീച്ചറുകളും മുടക്കുന്ന പണത്തിനൊത്ത മൂല്യം നല്‍കുന്ന ബൈക്ക് ആക്കി ഇതിനെ മാറ്റുകയും യൂത്തിനെ കൂടുതലായി ആകര്‍ഷിക്കുകയും ചെയ്യും.

More from DriveSpark

Article Published On: Friday, January 17, 2025, 16:46 [IST]
English summary
Yamaha fz s hybrid showcased at auto expo 2025 all details
കൂടുതല്‍... #yamaha #auto expo 2025 #Auto Expo Bikes #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X