ഓലയും ഏഥറും ഇനി പൊടി പിടിക്കും; 106 KM റേഞ്ചുളള യമഹയുടെ സുന്ദരി ഇവി സ്കൂട്ടർ
ഇലക്ട്രിക് സ്കൂട്ടറുകളെ സംബന്ധിച്ച് മുന്നിൽ നിൽക്കുന്നത് ഏഥറും ഓലയും ഒക്കെ ആണ്. ഒന്നാം സ്ഥാനത്തിന് വേണ്ടി മറ്റ് ബ്രാൻഡുകൾ അഘോരാത്രം പരിശ്രമിക്കുന്നുണ്ട് കേട്ടോ. ആ കൂട്ടത്തിലേക്ക് പുതിയ ഒരു എൻട്രി വന്നിട്ടുണ്ട്. അതാണ് യമഹ. തങ്ങളുടെ പുത്തൻ ഇവിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാപ്പനീസ് ബ്രാൻഡ്. ICE സെഗ്മെൻ്റിലെ പടകുതിരയായ എയറോക്സിൻ്റെ ഇലക്ട്രിക് പതിപ്പാണ് കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഡിസൈൻ ഘടകങ്ങളെല്ലാം എയറോക്സുമായി പങ്കിടുന്നുണ്ട്. കൂടുതൽ വിവരങ്ങളൊന്നും കമ്പനി ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല എങ്കിലും ലഭ്യമാകുന്ന വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
പവർട്രെയിൻ വിശദാംശങ്ങളിലേക്ക് നോക്കിയാൽ 48Nm പീക്ക് ടോർക്ക് ഉത്പാദിപ്പിക്കുന്ന 9.4kW മോട്ടോറാണ് യമഹ എയറോക്സ് ഇവിക്ക് കരുത്ത് പകരുന്നത്. 3kWh ബാറ്ററി പായ്ക്ക് ലഭിക്കുമ്പോൾ വാഹനത്തിന് ഇരട്ട ബാറ്ററികളുടെ സംയോജിപ്പിക്കുന്നത് കൊണ്ട് തന്നെ സ്കൂട്ടറിന് കൂടുതൽ കരുത്ത് പുറപ്പെടുവിക്കുന്നു. അത് കൊണ്ട് തന്നെ ഫുൾ ചാർജിൽ ഇതിന് 106 കിലോമീറ്റർ റേഞ്ച് ആണ് കമ്പനി അവകാശപ്പെടുന്നത്. ബാറ്ററി പായ്ക്കിനായി ഒന്നിലധികം ചാർജിംഗ് ഓപ്ഷനുകൾ നൽകുമെന്നും ബാറ്ററി നീക്കം ചെയ്യാവുന്നതും വീട്ടിൽ ചാർജ് ചെയ്യാവുന്നതുമാണ്.

യമഹ എയറോക്‌സ്-ഇയിൽ ഇക്കോ, സ്റ്റാൻഡേർഡ്, പവർ എന്നിവയുൾപ്പെടെ മൂന്ന് റൈഡ് മോഡുകളും അത് പോലെ തന്നെ പെട്ടെന്നുളള ആക്സിലറേഷൻ നൽകുന്നതിനുള്ള ഒരു ബൂസ്റ്റ് ഫംഗ്ഷനും കമ്പനി ലഭ്യമാക്കുന്നുണ്ട്. ഇടുങ്ങിയതും ബുദ്ധിമുട്ടുള്ളതുമായ പാർക്കിംഗ് സ്ഥലങ്ങളിൽ ബൈക്ക് പിന്നിലേക്ക് നീക്കുന്നതിന് വേണ്ടി കൂടുതൽ സൗകര്യത്തിനായി സ്കൂട്ടറിൽ റിവേഴ്‌സ് മോഡും ലഭ്യമാണ്.
സ്മാർട്ട് കീ സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ടേൺ-ബൈ-ടേൺ നാവിഗേഷനും ഉള്ള അഞ്ച് ഇഞ്ച് TFT സ്‌ക്രീൻ എന്നിവ സവിശേഷതകളിൽ ഉൾപ്പെടുന്നു. സുരക്ഷാ ഫീച്ചറുകളിൽ സിംഗിൾ-ചാനൽ ABS, ട്രാക്ഷൻ കൺട്രോൾ എന്നിവയെല്ലാമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്ത് കൊണ്ടും ഒരു മികച്ച ഇവി സ്കൂട്ടറായി എയറോക്സ് ഇവിക്ക് മാറാൻ സാധിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

ഒരു യഥാർത്ഥ മാക്സി സ്പോർട്സ് സ്കൂട്ടറിന്റെ കോർ ഡിഎൻഎ നിലനിർത്തിക്കൊണ്ട്, AEROX-E അതിന്റെ പ്രൗഡ് ബോഡി സൈസ്, അത്‌ലറ്റിക് പ്രൊപോർഷൻസ്, വ്യത്യസ്തമായ 'X' സെന്റർ മോട്ടിഫ് എന്നിവയിലൂടെ യമഹയുടെ സ്പീഡ്സ്റ്റർ" ഡിസൈൻ ഉൾക്കൊള്ളുന്നുണ്ട്. ഇരട്ട LED ക്ലാസ് D ഹെഡ്‌ലൈറ്റുകൾ, LED ഫ്ലാഷറുകൾ, ഒരു 3D-ഇഫക്റ്റ് LED ടെയിൽലൈറ്റ്, ടേൺ-ബൈ-ടേൺ നാവിഗേഷനോടുകൂടിയ ഒരു വലിയ കളർ TFT സ്‌ക്രീൻ ഇതൊക്കെയാണ് ഹൈലൈറ്റുകൾ.
Y-കണക്റ്റ് മൊബൈൽ ആപ്പ് കണക്റ്റിവിറ്റി മൾട്ടി-ഇൻഫർമേഷൻ ഡിസ്‌പ്ലേ (MID), മെയിന്റനൻസ് റിമൈൻഡറുകൾ, അവസാനമായി പാർക്ക് ചെയ്‌ത സ്ഥലം തുടങ്ങിയ സ്മാർട്ട് കണക്റ്റിവിറ്റി സവിശേഷതകൾ നിങ്ങളുടെ റൈഡിങ്ങ് എക്സ്പീരിയൻസ് ഉയർത്തുന്നവയാണ്. യമഹയുടെ സിഗ്നേച്ചർ ഡിസൈനും ആവേശകരമായ പ്രകടനവും ഉപയോഗിച്ച് നൂതന സാങ്കേതികവിദ്യ സംയോജിപ്പിച്ച് ഒരു പ്രീമിയം സ്റ്റാറ്റസ് റൈഡിങ്ങ് നൽകാൻ പ്രാപ്തമാണിത്.
ഒരു സ്മാർട്ട് കീ സിസ്റ്റവും സൗകര്യപ്രദമായി സ്ഥാപിച്ചിരിക്കുന്ന ബാഹ്യ ചാർജിംഗ് പോർട്ടും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന AEROX-E പെർഫോമൻസ് ഇവി, യമഹയുടെ ഡിസൈൻ ഭാഷയും പ്രകടനവും നൂതന ഇലക്ട്രിക് സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്നത് വഴി പ്രീമിയം ഇവി വിഭാഗത്തിൽ ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








