ഓലയും ഏഥറും ഓടിയൊളിക്കേണ്ടി വരുമോ; യമഹയുടെ ആദ്യ ഇവി ഉടൻ എത്തും

ഇലക്ട്രിക് വാഹന വിപണിയിൽ ഏറ്റവും അധികം വിൽപ്പനയുളള ബ്രാൻഡുകളാണ് ഓലയും ഏഥറും. പുതിയതായി നിരവധി ബ്രാൻഡുകൾ വിപണിയിലേക്ക് കാലു കുത്തിക്കൊണ്ട് ഇരിക്കുകയാണ്. ഇനി കളത്തിലേക്ക് ഇറങ്ങാനുളളത് യമഹ കൂടിയാണ്.ഇനി അരങ്ങേറ്റത്തിന് അധികം വൈകില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്ത് വളരെ കുറഞ്ഞ വിലയിൽ എങ്ങനെ ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിക്കാം എന്നാണ് ഓരോ കമ്പനിയും ശ്രമിക്കുന്നത്. എന്നാൽ യമഹ പോലെയൊരു ബ്രാൻഡ് വാഹനത്തിൻ ്റെ രെർഫോമൻസിന് മുൻതൂക്കം നൽകുന്നത് കൊണ്ട് അത്തരത്തിലൊരു വാഹനം പ്രതീക്ഷിക്കുന്നതായിരിക്കും ശരി എന്നാണ് തോന്നുന്നത്.

അടുത്തിടെ യമഹ റിവർ ബ്രാൻഡിൽ പണം നിക്ഷേപിച്ചതായി റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. പെർഫോമൻസിന് പ്രാധാന്യം നൽകുന്ന ഒരു സ്കൂട്ടർ അവതരിപ്പിക്കുമ്പോൾ നിർമാണ ചിലവാണ് ഏറ്റവും വലിയ വെല്ലുവിളിയായി ഉയർന്നു വരുന്നത്. കാരണം വലിയ ബാറ്ററി പായ്ക്ക് ആവശ്യമായി വരും. രാജ്യത്തെ ഉപഭോക്താക്കൾക്ക് ആവശ്യം ചെറിയ ഇലക്ട്രിക് സ്കൂട്ടറുകളാണ്, എന്നാൽ ബ്രാൻഡ് ഉദ്ദേശിക്കുന്നത് ഒരു പെർഫോമൻസ് സ്കൂട്ടറും. രണ്ടും സംയോജിപ്പിച്ച് കൊണ്ട് ഒരു മോഡൽ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത് എന്നാണ് അധികൃതരുടെ അഭിപ്രായം.

യമഹയുടെ മറ്റ് വാർത്തകളിലേക്ക് വിശദമായി നോക്കിയാൽ യമഹ മോട്ടോര്‍ ഇന്ത്യ R15 ബൈക്കിലൂടെ ശ്രദ്ധേയമായ ഒരു നേട്ടം കൈവരിച്ചു. 10 ലക്ഷം ഉത്പാദന നാഴികക്കല്ല് വാഹനം പിന്നിട്ടിരിക്കുകയാണ്. യമഹയുടെ സൂരജ്പൂര്‍ പ്ലാന്റിലാണ് R15 നിമിക്കുന്നത്. ഇതിനോടകം ഇവിടെ നിര്‍മിക്കപ്പെട്ട R15 ബൈക്കുകളില്‍ 90 ശതമാനവും ഇന്ത്യയില്‍ തന്നെയാണ് വിറ്റഴിക്കപ്പെട്ടത് എന്ന് അറിയുമ്പോള്‍ ഇതിന്റെ ജനപ്രീതി മനസ്സിലാക്കാവുന്നതേയുള്ളൂ.

ഇന്ത്യയിലെ യൂത്തിനെ ആകര്‍ഷിക്കാനായി കൃത്യമായ ഇടവേളകളില്‍ ജാപ്പനീസ് ബ്രാന്‍ഡ് ജനപ്രിയ ബൈക്ക് അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. യമഹ R15 ന്റെ ആദ്യ മോഡല്‍ 2008-ല്‍ പുറത്തിറങ്ങി. അതില്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍, ഡയസില്‍ സിലിണ്ടര്‍, ഡെല്‍റ്റാബോക്‌സ് ഫ്രെയിം എന്നിവ ഉണ്ടായിരുന്നു. 2011-ല്‍ (R15 V2.0) ഒരു അലുമിനിയം സ്വിംഗാര്‍മും കൂടുതല്‍ സ്പോര്‍ട്ടിയര്‍ ഡിസൈനും ഉപയോഗിച്ച് ഇത് കൂടുതല്‍ മെച്ചപ്പെടുത്തി.

ഇതിനുശേഷം, 2015-ല്‍ (R15 S), റൈഡറുടെ സുഖസൗകര്യങ്ങള്‍ കണക്കിലെടുത്ത് ഈ പതിപ്പ് പ്രത്യേകം രൂപകല്‍പ്പന ചെയ്തു. വേരിയബിള്‍ വാല്‍വ് ആക്‌ച്വേഷന്‍ (VVA), അസിസ്റ്റ്, സ്ലിപ്പര്‍ ക്ലച്ച്, എല്‍ഇഡി ലൈറ്റുകളുമായി യമഹ R15 V3 2018-ലാണ് പുറത്തിറക്കിയത്. 2021 R15 V4 ജനങ്ങള്‍ക്കിടയില്‍ അതിന്റെ ആകര്‍ഷണം മെച്ചപ്പെടുത്തുകയും ട്രാക്ഷന്‍ കണ്‍ട്രോള്‍, ക്വിക്ക് ഷിഫ്റ്റര്‍ തുടങ്ങിയ സവിശേഷതകള്‍ ചേര്‍ക്കുകയും ചെയ്തു.

നിലവില്‍ ബൈക്കിന്റെ ബേസ് മോഡലിന് 1.84 ലക്ഷം രൂപയാണ് വില. ഏറ്റവും ഉയര്‍ന്ന R15 M കാര്‍ബണ്‍ ഫൈബര്‍ ട്രിമിന് 2.11 ലക്ഷം രൂപ മുടക്കണം. എക്‌സ്‌ഷോറൂം വിലകളാണിത്. 18.4 PS പവറും 14.2 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 4-വാല്‍വ് 155 സിസി സിംഗിള്‍-സിലിണ്ടര്‍ SOHC എഞ്ചിനാണ് യമഹ R15 ബൈക്കിന് കരുത്തേകുന്നത്. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചുമായി വരുന്ന 6-സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുകയാണ്.

പുതിയ R15 OBD2 മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാക്കിയതിനാല്‍ പെര്‍ഫോമന്‍സ് കൂടുതല്‍ മെച്ചപ്പെട്ടു. ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇന്‍വെര്‍ട്ടഡ് ഫ്രണ്ട് ഫോര്‍ക്കുകള്‍, പിന്നില്‍ ലിങ്ക്ഡ് മോണോക്രോസ് സസ്പെന്‍ഷന്‍ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍. R15M വേരിയന്റില്‍ ക്വിക്ക് ഷിഫ്റ്റര്‍ പോലുള്ള നൂതന സവിശേഷതകളും ടേണ്‍-ബൈ-ടേണ്‍ മാപ്പുകള്‍, മ്യൂസിക് കണ്‍ട്രോളുകള്‍ എന്നിവ പിന്തുണയ്ക്കുന്ന ഫുള്‍ ഡിജിറ്റല്‍ കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേയും ഉണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, March 4, 2025, 8:30 [IST]
English summary
Yamaha planning to launch first ev soon in india all things to know
കൂടുതല്‍... #yamaha #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X