രാജ്യത്ത് പണിതത് 10 ലക്ഷം യമഹ R15 ! പാവങ്ങളുടെ സൂപ്പര്‍ബൈക്ക് 90 ശതമാനവും വാങ്ങിക്കൂട്ടിയത് ഇന്ത്യക്കാര്‍
പുറത്തിറങ്ങിയ അന്ന് മുതല്‍ എന്‍ട്രി ലെവല്‍ സൂപ്പര്‍സ്പോര്‍ട്ട് വിഭാഗത്തില്‍ വേറിട്ട് നില്‍ക്കുന്ന ഒരു ബൈക്കാണ് യമഹ R15. ഒരുകാലത്ത് നയന്റീസ് കിഡ്‌സിന്റെയെല്ലാം സ്വപ്‌നത്തിലുണ്ടായിരുന്ന ബൈക്ക്. പതിനാറ് വര്‍ഷത്തിലേറെയായി യമഹ R15 അതിന്റെ ക്ലാസില്‍ മുന്‍പന്തിയില്‍ തുടരുകയാണ്. 2008-ല്‍ പുറത്തിറക്കിയ ഈ ബൈക്ക്, എന്‍ട്രി ലെവല്‍ പെര്‍ഫോമന്‍സ് ബൈക്കുകളില്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍, ഡെല്‍റ്റബോക്‌സ് ഫ്രെയിം തുടങ്ങിയ പുതുമകള്‍ കൊണ്ടുവന്നു. കാലികമായ അപ്‌ഡേറ്റുകളിലൂടെ ബൈക്ക് കൂടുതല്‍ പ്രസക്തവും മത്സരക്ഷമതയുള്ളതുമായി നിലനിര്‍ത്താന്‍ കമ്പനിക്കായി. ഇപ്പോള്‍ യമഹ മോട്ടോര്‍ ഇന്ത്യ R15 ബൈക്കിലൂടെ ശ്രദ്ധേയമായ ഒരു നേട്ടം കൈവരിച്ചു. 10 ലക്ഷം ഉത്പാദന നാഴികക്കല്ല് പിന്നിട്ടതാണ് അത്.
യമഹയുടെ സൂരജ്പൂര്‍ പ്ലാന്റിലാണ് R15 നിമിക്കുന്നത്. ഇതിനോടകം ഇവിടെ നിര്‍മിക്കപ്പെട്ട R15 ബൈക്കുകളില്‍ 90 ശതമാനവും ഇന്ത്യയില്‍ തന്നെയാണ് വിറ്റഴിക്കപ്പെട്ടത് എന്ന് അറിയുമ്പോള്‍ ഇതിന്റെ ജനപ്രീതി മനസ്സിലാക്കാവുന്നതേയുള്ളൂ. ഇന്ത്യയിലെ യൂത്തിനെ ആകര്‍ഷിക്കാനായി കൃത്യമായ ഇടവേളകളില്‍ ജാപ്പനീസ് ബ്രാന്‍ഡ് ജനപ്രിയ ബൈക്ക് അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്.

യമഹ R15 ന്റെ ആദ്യ മോഡല്‍ 2008-ല്‍ പുറത്തിറങ്ങി. അതില്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍, ഡയസില്‍ സിലിണ്ടര്‍, ഡെല്‍റ്റാബോക്‌സ് ഫ്രെയിം എന്നിവ ഉണ്ടായിരുന്നു. 2011-ല്‍ (R15 V2.0) ഒരു അലുമിനിയം സ്വിംഗാര്‍മും കൂടുതല്‍ സ്പോര്‍ട്ടിയര്‍ ഡിസൈനും ഉപയോഗിച്ച് ഇത് കൂടുതല്‍ മെച്ചപ്പെടുത്തി. ഇതിനുശേഷം, 2015-ല്‍ (R15 S), റൈഡറുടെ സുഖസൗകര്യങ്ങള്‍ കണക്കിലെടുത്ത് ഈ പതിപ്പ് പ്രത്യേകം രൂപകല്‍പ്പന ചെയ്തു.
വേരിയബിള്‍ വാല്‍വ് ആക്‌ച്വേഷന്‍ (VVA), അസിസ്റ്റ്, സ്ലിപ്പര്‍ ക്ലച്ച്, എല്‍ഇഡി ലൈറ്റുകളുമായി യമഹ R15 V3 2018-ലാണ് പുറത്തിറക്കിയത്. 2021 R15 V4 ജനങ്ങള്‍ക്കിടയില്‍ അതിന്റെ ആകര്‍ഷണം മെച്ചപ്പെടുത്തുകയും ട്രാക്ഷന്‍ കണ്‍ട്രോള്‍, ക്വിക്ക് ഷിഫ്റ്റര്‍ തുടങ്ങിയ സവിശേഷതകള്‍ ചേര്‍ക്കുകയും ചെയ്തു. നിലവില്‍ ബൈക്കിന്റെ ബേസ് മോഡലിന് 1.84 ലക്ഷം രൂപയാണ് വില. ഏറ്റവും ഉയര്‍ന്ന R15 M കാര്‍ബണ്‍ ഫൈബര്‍ ട്രിമിന് 2.11 ലക്ഷം രൂപ മുടക്കണം. എക്‌സ്‌ഷോറൂം വിലകളാണിത്.

18.4 PS പവറും 14.2 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 4-വാല്‍വ് 155 സിസി സിംഗിള്‍-സിലിണ്ടര്‍ SOHC എഞ്ചിനാണ് യമഹ R15 ബൈക്കിന് കരുത്തേകുന്നത്. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചുമായി വരുന്ന 6-സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ഇണചേര്‍ക്കുന്നു. പുതിയ R15 OBD2 മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാക്കിയതിനാല്‍ പെര്‍ഫോമന്‍സ് കൂടുതല്‍ മെച്ചപ്പെട്ടു. ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇന്‍വെര്‍ട്ടഡ് ഫ്രണ്ട് ഫോര്‍ക്കുകള്‍, പിന്നില്‍ ലിങ്ക്ഡ് മോണോക്രോസ് സസ്പെന്‍ഷന്‍ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍.
R15M വേരിയന്റില്‍ ക്വിക്ക് ഷിഫ്റ്റര്‍ പോലുള്ള നൂതന സവിശേഷതകളും ടേണ്‍-ബൈ-ടേണ്‍ മാപ്പുകള്‍, മ്യൂസിക് കണ്‍ട്രോളുകള്‍ എന്നിവ പിന്തുണയ്ക്കുന്ന ഫുള്‍ ഡിജിറ്റല്‍ കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേയും ഉണ്ട്. ബൈക്കില്‍ നിന്ന് വ്യത്യസ്തത തിരയുന്ന റൈഡര്‍മാര്‍ക്ക് പ്രവര്‍ത്തനക്ഷമതയും സ്‌റ്റൈലും മെച്ചപ്പെടുത്തുന്ന എല്‍ഇഡി ലൈസന്‍സ് പ്ലേറ്റ് ലൈറ്റ് ഉള്‍പ്പെടെ ഓള്‍ എല്‍ഇഡി ലൈറ്റിംഗും ഇതിന് ലഭിക്കുന്നു.
'മുന്‍നിര സാങ്കേതികവിദ്യ, ആവേശകരമായ രൂപകല്‍പ്പന, സമാനതകളില്ലാത്ത പ്രകടനം എന്നിവയിലൂടെ യമഹയുടെ റേസിംഗ് ഡിഎന്‍എയെ R15 ഉള്‍ക്കൊള്ളുന്നു. ഓരോ ആവര്‍ത്തനത്തിലും റൈഡിംഗ് അനുഭവം ഉയര്‍ത്തി യുവാക്കള്‍ക്കുള്ള ഏറ്റവും മികച്ച ചോയിസായി R15 നെ ഞങ്ങള്‍ മാറ്റി. യമഹ ബൈക്കുകളില്‍ റൈഡര്‍മാര്‍ പ്രതീക്ഷിക്കുന്ന നിലവാരവും പെര്‍ഫോമന്‍സും നിലനിര്‍ത്തിക്കൊണ്ട് ഈ നാഴികക്കല്ല് പിന്നിടുന്നതില്‍ ജീവനക്കാരുടെ സമര്‍പ്പണം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്' യമഹ മോട്ടോര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഇന്ത്യ പ്രസിഡന്റ് ഇറ്റാരു ഒട്ടാനി പറഞ്ഞു.
ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കും മുന്‍ഗണനകള്‍ക്കും അനുസൃതമായി ആവേശകരമായ ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നതില്‍ മിടുക്കരാണ് യമഹ മോട്ടോര്‍ ഇന്ത്യ. കാലാകാലങ്ങളായി തങ്ങളുടെ ഓഫറുകള്‍ മെച്ചപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യുന്നത് അവരുടെ പതിവാണ്. ഇന്ത്യന്‍ വിപണിയില്‍ പെര്‍ഫോമന്‍സ് ബൈക്കുകള്‍ക്ക് പുതിയൊരു നിര്‍വചനം സൃഷ്ടിച്ചിരിക്കുകയാണ് യമഹ. യുവ റൈഡര്‍മാരുടെ ആദ്യ ചോയ്സ് ഈ ബൈക്ക് തന്നെയാണെന്നതിന്റെ തെളിവാണ് R15 ന്റെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതി.


Click it and Unblock the Notifications








