ഒറ്റയടിക്ക് വെട്ടിക്കുറച്ചത് 1.10 ലക്ഷം രൂപ! യമഹയുടെ യമണ്ടന്‍ സൂപ്പര്‍ബൈക്കുകള്‍ ആദായ വിലയില്‍

കുറഞ്ഞ വിലയുള്ള സ്‌കൂട്ടറുകളും ബൈക്കുകളും പുറത്തിറക്കുന്നതിനൊപ്പം യമഹ ഇന്ത്യ ചില പ്രീമിയം മോഡലുകളും വിപണിയില്‍ എത്തിക്കുന്നുണ്ട്. 2023-ല്‍ പുറത്തിറക്കിയ R3, MT-03 എന്നീ മോഡലുകള്‍ തന്നെ ഉദാഹരണം. യമഹ MT-03 എന്ന സ്ട്രീറ്റ് ഫൈറ്റര്‍ മോട്ടോര്‍സൈക്കിള്‍ 4.60 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് വിപണിയില്‍ എത്തിയത്. അതേസമയം 4.65 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് ഫുള്‍ഫെയേര്‍ഡ് മോട്ടോര്‍സൈക്കിളായ യമഹ R3 ഇന്ത്യയില്‍ പുനരവതരിപ്പിച്ചത്. ഇന്തോനേഷ്യയില്‍ നിന്ന് കംപ്ലീറ്റ്ലി ബില്‍റ്റ് അപ്പ് യൂണിറ്റ് (CBU) ആയി ഇറക്കുമതി ചെയ്യുന്നതിനാലാണ് ബൈക്കിന് ഇത്രയും ഉയര്‍ന്ന വില ലഭിക്കുന്നത്.

വില്‍പ്പന കൂട്ടുന്നതിനായി ഈ മോട്ടോര്‍സൈക്കിളുകളുടെ വില വെട്ടിക്കുറച്ചിരിക്കുകയാണ് യമഹ ഇന്ത്യ. ഈ പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ ഇപ്പോള്‍ 1.10 ലക്ഷം രൂപ വിലക്കുറവില്‍ വാങ്ങാം. യമഹ R3 ഇപ്പോള്‍ 3.60 ലക്ഷം രൂപയ്ക്കും MT-03 മോഡല്‍ 3.50 ലക്ഷം രൂപക്കും വാങ്ങാം. ഇത് സ്റ്റോക്ക് ക്ലിയറന്‍സ് വില്‍പ്പനയല്ലെന്നും മറിച്ച് ഇത് പുതിയ വിലകളാണെന്നും കമ്പനി അറിയിച്ചു. പുതിയ വിലകള്‍ ഫെബ്രുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

yamaha yzf r3

R3, MT 03 എന്നിവ യമഹയില്‍ നിന്നുള്ള മികച്ച മോട്ടോര്‍സൈക്കിളുകളാണ്. മികച്ച ഷാസി, എഞ്ചിനില്‍ നിന്നുള്ള മികച്ച ടോപ്പ് എന്‍ഡ് പെര്‍ഫോമന്‍സ്, അതിശയിപ്പിക്കുന്ന ഡിസൈന്‍ എന്നിവയുടെ സംയോജനമാണ് ഇവയില്‍ കാണാനാകുക. മുമ്പ് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായിരുന്ന പാരലല്‍ ട്വിന്‍ സ്പോര്‍ട്സ് ബൈക്കായ R3 2020-ല്‍ ബിഎസ് VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ നടപ്പില്‍ വരുത്തിയതോടെയാണ് നിര്‍ത്തലാക്കിയത്.

അതേസമയം യമഹ MT-03 മോഡലിന്റെ ഇന്ത്യന്‍ വിപണിയിലേക്കുള്ള ആദ്യ വരവായിരുന്നു ഇത്. യമഹ R3 ഐക്കണ്‍ ബ്ലൂ, യമഹ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് വാങ്ങാന്‍ സാധിക്കുക. അതേസമയം MT-03 മിഡ്‌നൈറ്റ് സിയാന്‍, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ തെരഞ്ഞെടുക്കാം. R3 പ്ലാറ്റ്ഫോം പഴയ ബൈക്കിനോട് വളരെ സാമ്യമുള്ളതാണ്. പഴയ അതേ ഷാസി തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

yamaha mt-03

ഹെഡ്ലാമ്പിനുള്ള എല്‍ഇഡി ലൈറ്റിംഗ്, ഡ്യുവല്‍-ചാനല്‍ എബിഎസ്, ബ്ലൂടൂത്ത് ഇല്ലാത്ത എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പോലുള്ള ബേസിക് ഫീച്ചറുകള്‍ മാത്രമാണ് യമഹ R3 സ്പോര്‍ട്സില്‍ ഒരുക്കിയത്.321 സിസി, ലിക്വിഡ് കൂള്‍ഡ് പാരലല്‍-ട്വിന്‍ എഞ്ചിനാണ് യമഹ R3 മോഡലിന് കരുത്ത് പകരുന്നത്. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചുള്ള ആറ് സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 41.4 bhp പവറില്‍ പരമാവധി 29.6 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാനാവും.

മുന്നില്‍ അപ് സൈഡ് ഡൌണ്‍ ഫോര്‍ക്കുകളും (USD) പിന്നില്‍ മോണോഷോക്കും ആണ് സസ്‌പെന്‍ഷന്‍ ചുമതല നിര്‍വഹിക്കുന്നത്. മുന്നിലും പിന്നിലും സിംഗിള്‍ ഡിസ്‌കാണ് ബ്രേക്കിംഗ് ഡ്യൂട്ടി ചെയ്യുന്നത്. അധിക സുരക്ഷക്കായി ഡ്യുവല്‍ ചാനല്‍ എബിഎസും ഓഫറിലുണ്ട്. 17 ഇഞ്ച് അലോയ് വീലുകളിലാണ് ബൈക്ക് ഓടുക. 169 കിലോഗ്രാം ഭാരവും 780 മില്ലീമീറ്റർ സീറ്റ് ഹൈറ്റുമുള്ള R3 കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പവുമാണ്.

ഇന്ത്യന്‍ വിപണിക്ക് ഏറെ സുപരിചിതമായ യമഹ MT-15-ന് സമാനമാണ് MT-03 ബൈക്കിന്റെ ഡിസൈന്‍. ട്വിന്‍-എല്‍ഇഡി ഹെഡ്ലാമ്പ്, ചങ്കി ആപ്രോണ്‍, മൊത്തത്തിലുള്ള അഗ്രസീവ് സ്റ്റാന്‍സ് എന്നിവ ഇതില്‍ വരുന്നു. ഡ്യുവല്‍ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ ബൈക്കിന് ലഭിക്കുന്നു. 167 കിലോഗ്രാം ഭാരവും 780 mm സീറ്റ് ഉയരവുമുള്ള MT-03 മാനേജ് ചെയ്യാന്‍ വളരെ എളുപ്പമുള്ള ബൈക്കാണ്.

ഇതിന്റെ ഷാസിയും സബ്ഫ്രെയിമും ഹൃദയവുമെല്ലാം ഫുള്‍ ഫെയേര്‍ഡ് സഹോദരന് സമാനമാണ്. മുന്നില്‍ അപ് സൈഡ് ഡൌണ്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും ആണ് സസ്‌പെന്‍ഷന്‍ ചുമതല നിര്‍വഹിക്കുന്നു. മുന്നിലും പിന്നിലും സിംഗിള്‍ ഡിസ്‌കാണ് ബ്രേക്കിംഗ് ചുമതലകള്‍ നിര്‍വഹിക്കുന്നത്. അധിക സുരക്ഷക്കായി ഡ്യുവല്‍ ചാനല്‍ എബിഎസും ഓഫറിലുണ്ട്. കോര്‍ണറിംഗ് എബിഎസ് അല്ലെങ്കില്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള ഇലക്ട്രോണിക് എയ്ഡുകള്‍ ഈ ബൈക്കിന് ലഭിക്കുന്നില്ലെന്നത് പോരായ്മയാണ്.

More from DriveSpark

Article Published On: Friday, January 31, 2025, 13:15 [IST]
English summary
Yamaha r3 and mt 03 bikes now cheaper by rs 1 10 lakh details inside
കൂടുതല്‍... #yamaha #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X