71.33KM മൈലേജുള്ള സ്‌കൂട്ടിന് 10000 രൂപ വിലക്കുറവും 10 വര്‍ഷത്തെ വാറണ്ടിയും! ഓഫര്‍ തീരുന്നതിന് മുമ്പേ വാങ്ങൂ
ജാപ്പനീസ് വാഹന നിര്‍മാതാക്കളായ യമഹയുടെ സ്‌കൂട്ടറുകള്‍ക്ക് ഇന്ത്യയില്‍ വലിയ പ്രചാരമുണ്ട്. മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള സ്‌കൂട്ടറുകള്‍ യമഹ പുറത്തിറക്കുന്നുണ്ട്. ഇപ്പോള്‍ ഒരു പുത്തന്‍ സ്‌കൂട്ടര്‍ വാങ്ങാനിരിക്കുന്നവര്‍ക്ക് സന്തോഷമേകിക്കൊണ്ട് യമഹ മോട്ടോര്‍ ഇന്ത്യ റേ ZR 125 Fi ഹൈബ്രിഡ് സ്‌കൂട്ടര്‍ ശ്രേണിക്ക് പരിമിത കാലത്തേക്ക് ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു. കമ്പനിയുടെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് 10,000 രൂപ വരെ വിലക്കഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഓണ്‍റോഡ് വിലയിലായിരിക്കും ഈ വിലക്കുറവ് അനുഭവപ്പെടുക. ഇതുകൂടാതെ ഇരട്ടനേട്ടമായി 10 വര്‍ഷത്തെ വാറണ്ടി പാക്കേജും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.
യമഹ റേ ZR Fi ഹൈബ്രിഡ് സ്‌കൂട്ടറിന്റെ ഓഫര്‍ വിശദമായി പരിശോധിക്കാം. യമഹ സ്‌കൂട്ടറിന്റെ റെഗുലര്‍, സ്ട്രീറ്റ് റാലി എന്നീ രണ്ട് വേരിയന്റുകളിലും ഈ ഓഫര്‍ ലഭ്യമാണ്. സ്‌കൂട്ടറിന്റെ എക്‌സ്-ഷോറൂം വിലയില്‍ 7,000 രൂപയുടെ കുറവാണ് വരുന്നത്. സ്ഥലം, വേരിയന്റ് എന്നിവയെ ആശ്രയിച്ച് ഓണ്‍റോഡ് വിലയില്‍ ഏകദേശം 10,000 രൂപ വരെ ലാഭിക്കാനാകും.

പരിമിതകാല ഓഫറിന്റെ ഭാഗമായി യമഹ RayZR 125 Fi ഹൈബ്രിഡ് വേരിയന്റുകളുടെ എക്‌സ്-ഷോറൂം വിലകള്‍ പുതുക്കിയിട്ടുണ്ട്. 79,340 രൂപയാണ് ഡ്രം വേരിയന്റിന്റെ വില. ഡിസ്‌ക് വേരിയന്റിന് 86,430 രൂപയും ടോപ്പ് എന്‍ഡ് റേZR 125 Fi ഹൈബ്രിഡ് സ്ട്രീറ്റ് റാലിക്ക് 92,970 രൂപയാണ് വില. വില കുറച്ചതിന് പുറമെ കമ്പനി റേZR സ്‌കൂട്ടറിന് 10 വര്‍ഷത്തെ ടോട്ടല്‍ വാറണ്ടിയും ഓഫര്‍ ചെയ്യുന്നുണ്ട്.
അതില്‍ 2 വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയും 8 വര്‍ഷത്തെ വിപുലീകൃത വാറണ്ടിയും ലഭിക്കും. എഞ്ചിന്‍, ഫ്യുവല്‍ ഇന്‍ജക്ഷന്‍ സിസ്റ്റം, ഇലക്ട്രോണിക്‌സ് തുടങ്ങിയ പ്രധാനപ്പെട്ട ഭാഗങ്ങളെല്ലാം ഇതില്‍ പരിരക്ഷിക്കപ്പെടുന്നു. 1 ലക്ഷം കിലോമീറ്റര്‍ വരെ ഈ വാറണ്ടി ലഭ്യമാണ്. നിങ്ങള്‍ ഈ വണ്ടി വില്‍ക്കുകയാണെങ്കില്‍ പുതിയ ഉടമയുടെ പേരിലേക്ക് ഈ വാറണ്ടി കൈമാറ്റം ചെയ്യാന്‍ പറ്റുമെന്നതാണ് മറ്റൊരു ഹൈലൈറ്റ്.

യമഹ റേZR 125 Fi ഹൈബ്രിഡ് സ്‌കൂട്ടറിനെ കുറിച്ച് പറയുമ്പോള്‍ 125 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഇതിന്റെ ഹൃദയം. ഫ്യുവല്‍ ഇന്‍ജെക്റ്റഡ് എഞ്ചിന്‍ 6,500 ആര്‍പിഎമ്മില്‍ 8.2 bhp പവറും 5,000 ആര്‍പിഎമ്മില്‍ 10.3 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
ഇതിലെ ഹൈബ്രിഡ് പവര്‍ അസിസ്റ്റ് സിസ്റ്റം സ്റ്റാര്‍ട്ടിംഗില്‍ കൂടുതല്‍ ടോര്‍ക്ക് നല്‍കുന്നു. സൈലന്റ് സ്റ്റാര്‍ട്ടപ്പിനും മികച്ച ഇന്ധനക്ഷമതയ്ക്കുമായി സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്ററും (SMG) ഇതില്‍ ഉപയോഗിച്ചിരിക്കുന്നു. യമഹ റേZR 125 Fi ഹൈബ്രിഡ് സ്‌കൂട്ടറിന്റെ ARAI ക്ലെയിംഡ് മൈലേജ് ലിറ്ററിന് 71.33 കിലോമീറ്ററാണ്.

മറ്റ് സൈക്കിള്‍ പാര്‍ട്ടുകള്‍ നോക്കിയാല്‍ സസ്‌പെന്‍ഷനായി മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്‍വശത്ത് യൂണിറ്റ് സ്വിംഗുമാണ് നല്‍കിയിരിക്കുന്നത്. വേരിയന്റുകള്‍ക്കനുസരിച്ച് മുന്നില്‍ ഡ്രം അല്ലെങ്കില്‍ ഡിസ്‌ക് ബ്രേക്കുകള്‍ സ്‌റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യുന്നു. പിന്‍വശത്ത് ഡ്രം ബ്രേക്കാണ് നല്‍കിയിരിക്കുന്നത്. 12 ഇഞ്ച് ഫ്രണ്ട്, 10 ഇഞ്ച് റിയര്‍ ടയറുകളിലാണ് സ്‌കൂട്ടര്‍ ഓടുന്നത്. ഈ ടയറുകള്‍ ട്യൂബ്ലെസ് ആണ്.
മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി ഓട്ടോമാറ്റിക് സ്റ്റോപ്പ്-സ്റ്റാര്‍ട്ട് സിസ്റ്റം, സുരക്ഷയ്ക്കായി സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട്-ഓഫ് സ്വിച്ച്, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവ റേZR 125 Fi ഹൈബ്രിഡ് സ്‌കൂട്ടറില്‍ യമഹ സജ്ജീകരിച്ചിരിക്കുന്നു. തിരഞ്ഞെടുത്ത വേരിയന്റുകളില്‍ Y-കണക്റ്റ് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമുണ്ട്. Y-കണക്റ്റ് ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണ്‍ ബന്ധിപ്പിച്ചാല്‍ ഇന്ധന ഉപഭോഗം ട്രാക്ക് ചെയ്യാനും കോള്‍ അലേര്‍ട്ടുകള്‍, മെയിന്റനന്‍സ് അപ്ഡേറ്റുകള്‍, പാര്‍ക്കിംഗ് ലൊക്കേഷന്‍ റിമൈന്‍ഡറുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ ഉപയോഗിക്കാനും സാധിക്കും.
യമഹ റേZR 125 Fi ഹൈബ്രിഡ് സ്‌കൂട്ടര്‍ ശ്രേണിക്ക് ലഭിക്കുന്ന ഈ പരിമിതകാല ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് വളരെ പ്രയോജനകരമാകും. വിലക്കുറവിനൊപ്പം 10 വര്‍ഷത്തെ വാറണ്ടി ഈ സ്‌കൂട്ടറിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഈ സ്‌കൂട്ടര്‍ വാങ്ങിക്കഴിഞ്ഞാല്‍ പിന്നെ 10 വര്‍ഷത്തേക്ക് സമാധാനത്തോടെ കൊണ്ടുനടക്കാം. അതുകൊണ്ട് ഉടനെ ഒരു സ്‌കൂട്ടര്‍ വാങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്ന നിങ്ങളുടെ പരിചയക്കാരിലേക്ക് ഈ വിവരം എത്തിക്കൂ.


Click it and Unblock the Notifications








