യമഹയുടെ മോഡലുകൾക്ക് വില കുറച്ചു; ജിഎസ്ടി ഇളവ് ഒരു സംഭവം തന്നെയെന്ന് വാഹന നിർമാതാക്കൾ

ജിഎസ്ടിയുടെ ഇളവ് പ്രഖ്യാപിച്ചതോടെ ടൂവീലർ ബ്രാൻഡുകളെല്ലാം തന്നെ തങ്ങളുടെ പുതുക്കിയ നിരക്ക് അവതരിപ്പിച്ചിട്ടുണ്ട്. ജനപ്രിയ ബ്രാൻഡായ യമഹ തങ്ങളുടെ എല്ലാ മോഡലുകൾക്കും മികച്ച വിലകുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജിഎസ്ടി 2.0 പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത് അനുസരിച്ച് 2025 സെപ്റ്റംബർ 22 മുതലാണ് ഈ മാറ്റം പ്രാബല്യത്തിൽ വരിക എന്ന് എല്ലാവർക്കും അറിയാമല്ലോ. 350 സിസി വരെയുള്ള മോട്ടോർസൈക്കിളുകളുടെയും സ്കൂട്ടറുകളുടെയും ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കാനുള്ള സർക്കാരിൻ്റെ തീരുമാനം എല്ലാ ഇരുചക്ര നിർമാതാക്കൾക്കും സന്തോഷകരമായ കാര്യം തന്നെയാണ്. ഇളവിൻ്റെ പ്രത്യേകത എന്താണെന്ന് വച്ചാൽ ഏതൊരാൾക്കും താങ്ങാനാകുന്ന വില ആയി എന്നാണ്.

വിശദമായി നോക്കിയാൽ 7,759 രൂപ മുതൽ 17,581 രൂപ വരെയാണ് ഇളവുകൾ ബ്രാൻഡ് പ്രഖ്യാപിച്ചിരിക്കുന്നത്. R15, MT15, എയറോക്സ് 155, ഫസീനോ തുടങ്ങിയ മോഡലുകൾ കൂടുതൽ ആകർഷകമായ വിലയ്ക്ക് വാങ്ങാൻ സാധിക്കും. ചെറുപ്പക്കാരുടെ പ്രിയപ്പെട്ട മോഡലായ R15-ന് 17,581 രൂപ കുറഞ്ഞ് 1,94,439 രൂപ വിലയിലേക്ക് എത്തിയിട്ടുണ്ടെന്നത് വളരെ സന്തോഷകരമായ കാര്യം തന്നെയാണ്.

Yamaha reduced price of all models

MT15-ന് 1,65,536 രൂപയായിരുന്നു പഴയ വിലയെങ്കിൽ ഇളവ് 15000 രൂപയോളം കുറച്ചതിന് ശേഷമുള്ള നിരക്കാണ് ഇനി ജിഎസ്ടി നിരക്ക് പ്രാബല്യത്തിൽ വരുമ്പോൾ. ഫസീനോയ്ക്ക് 8500 രൂപയാണ് ഇളവെങ്കിൽ FZ -ക്ക് 12,430 രൂപയാണ് ഇളവുളളത്. എയറോക്സ് 155 മോഡലിന് 12,573 രൂപയ്ക്ക് ഇളവ് പ്രഖ്യാപിച്ചതോടെ 1,41,137 ലക്ഷം രൂപയിലെത്തി.2025 ഇയർ പരിഷ്ക്കരണങ്ങളുമായി വിപണിയിൽ എത്തിയിരിക്കുകയാണ് R15 M, R15 V4, R15 S മോട്ടോർസൈക്കിളുകൾ. പുതിയ നിറങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് ഇത്തവണ മോഡലുകളെ കിടിലമാക്കിയിരിക്കുന്നത്.

ആഗോളതലത്തിൽ R15 V4 പതിപ്പിൽ ജനപ്രിയമായ മാറ്റ് പേൾ വൈറ്റ് ഫിനിഷിന്റെ വരവാണ് പ്രധാന ആകർഷണങ്ങളിൽ ഒന്ന്. ഇന്ത്യയിൽ ആദ്യമായാണ് ഈ ഷേഡ് വാഗ്ദാനം ചെയ്യുന്നത്. ഇതേ മോട്ടോർസൈക്കിളിന് സ്പോർട്ടിയർ ഗ്രാഫിക്സും ലഭിക്കുന്നുണ്ടെന്നാണ് യമഹ പറയുന്നത്. ഉപഭോക്താക്കളിൽ നിന്നുള്ള നിരന്തര ആവശ്യം കണക്കിലെടുത്ത് പ്രത്യേകം വികസിപ്പിച്ചെടുത്ത മെറ്റാലിക് ബ്ലാക്ക് നിറവും റീസ്റ്റൈൽ ചെയ്‌ത റേസിംഗ് ബ്ലൂ കളർ ഓപ്ഷനും വാഹനത്തിലേക്ക് അവതരിപ്പിച്ചിട്ടുണ്ട്.

Yamaha reduced price of all models

അതേസമയം 2025 മോഡൽ ഇയർ അപ്‌ഡേറ്റിന്റെ ഭാഗമായി R15M പതിപ്പിന് ഒരു പുതിയ മെറ്റാലിക് ഗ്രേ നിറവും കമ്പനി പരിചയപ്പെടുത്തുകയുണ്ടായി. 1.67 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയോടെയാണ് പുത്തൻ മോഡലുകൾ വിപണിയിൽ എത്തിയിരിക്കുന്നത്. R15 S വേരിയന്റ് ഇപ്പോൾ സ്റ്റെൽത്തി മാറ്റ് ബ്ലാക്ക് നിറവും ആകർഷകമായ കോൺട്രാസ്റ്റ് വെർമില്യൺ വീലുകളുമായിട്ടാണ് വരുന്നത്.

വർഷങ്ങളായി ഇന്ത്യയിലെ വിജയകരമായ എൻട്രി ലെവൽ സൂപ്പർസ്‌പോർട്ടുകളിൽ ഒന്നായ R15 ഇതിനകം ഒരു ദശലക്ഷം പ്രൊഡക്ഷൻ എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. യമഹയുടെ R-സീരീസിൽ നിന്ന് കടമെടുത്ത സ്റ്റൈലിംഗോ അതിനെ പിന്തുണയ്ക്കുന്ന ഹാർഡ്‌വെയറോ അല്ല ബൈക്കിനെ അതിന്റെ സെഗ്‌മെന്റിൽ കിങായി നിലനിർത്തുന്നത്. പകരം അന്യായ പെർഫോമൻസ് തരുന്ന 155 സിസി സിംഗിൾ-സിലിണ്ടർ ലിക്വിഡ്-കൂൾഡ്, ഫ്യുവൽ-ഇഞ്ചക്റ്റഡ് എഞ്ചിൻ തന്നെയാണെന്ന് നിസംശയം പറയാം.

ആറ് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 10,000 ആർപിഎമ്മിൽ 18.3 bhp കരുത്തും 7,500 ആർപിഎമ്മിൽ 14.2 Nm ടോർക്കും നൽകാൻ ശേഷിയുള്ളതാണ്. ആർപിഎം ശ്രേണിയിലുടനീളം പവർ ഡെലിവറി ഒപ്റ്റിമൈസ് ചെയ്യുന്നതിന് യമഹയുടെ വേരിയബിൾ വാൽവ് ആക്ച്വേഷൻ (VVA) സംവിധാനവും ബൈക്കിൽ അവതരിപ്പിക്കുന്നുണ്ട്. ഉയർന്ന നിലവാരമുള്ള ഡൈനാമിക് കഴിവുകൾക്കായി ബ്രാൻഡിന്റെ ഡെൽറ്റബോക്സ് ഫ്രെയിമും ഡയസിൽ സിലിണ്ടറും R15 സീരീസിനെ പിന്തുണയ്ക്കുന്നുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, September 10, 2025, 19:31 [IST]
English summary
Yamaha reduced the price of r15 to fascino all you need to know
കൂടുതല്‍... #yamaha #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X