യമഹ R15 നിര്‍ത്തലാക്കുകയാണോ? പിന്‍ഗാമിയായ YZF R അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

2008-ല്‍ വിപണിയില്‍ എത്തിയ അന്ന് മുതല്‍ ഇന്ത്യന്‍ വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒരു യമഹ മോഡലാണ് YZF-R15. സാധാരണക്കാരന്റെ സൂപ്പര്‍ ബൈക്ക് എന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. ഫോറിന്‍ സ്‌പോര്‍ട്‌സ് ബൈക്കുകളുടെ കുത്തൊഴുക്ക് ഉണ്ടാകുന്നത് വരെ നാട്ടിലെ ഫ്രീക്കന്‍മാര്‍ ചെത്തി നടന്നിരുന്നത് യമഹ R15 മോട്ടോര്‍സൈക്കിളില്‍ ആയിരുന്നു. 150 സിസി VVA എഞ്ചിന്‍ കരുത്ത് പകരുന്ന ഈ സ്‌പോര്‍ട്‌സ് ബൈക്ക് പെര്‍ഫോമന്‍സും ഇന്ധനക്ഷമതയും സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്തുന്നു. അതുകൊണ്ട് തന്നെ രാജ്യത്തെ യുവ റൈഡര്‍മാര്‍ക്കിടയില്‍ വര്‍ഷങ്ങളായി ഈ മോഡലിന് വലിയൊരു പൈതൃകവും ആരാധകവൃന്ദവുമുണ്ട്.

ഇപ്പോള്‍ യമഹ R15 മോട്ടോര്‍സൈക്കിളിനായി ഒരു പുതിയ പിന്‍ഗാമിയെ വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡ് YZF-R2 എന്ന പേര് വാണിജ്യ വ്യവസായ മന്ത്രാലയത്തില്‍ ട്രേഡ്മാര്‍ക്കിന് അപേക്ഷിച്ചു കഴിഞ്ഞു. ഈ മോഡല്‍ YZF ശ്രേണിയിലെ ഒരു പുതിയ കൂട്ടിച്ചേര്‍ക്കലായിരിക്കും. അതേസമയം മികച്ച പ്രകടനം തുടരുന്ന നിലവിലെ YZF-R15 ഇത് കാരണം വിപണിയില്‍ നിന്ന് പിന്‍വലിച്ചേക്കില്ലെന്നാണ് സൂചന.

yamaha r15

ബ്രാന്‍ഡിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന R15 നിര്‍ത്തലാക്കുന്നത് മണ്ടത്തരമാകുമെന്ന കാര്യം മറ്റാരെക്കാള്‍ കൂടുതല്‍ കമ്പനിക്ക് അറിയാം. മോഡലിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ, YZF-R2 മോഡലിന് 200 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനായിരിക്കും കരുത്ത് പകരുക. ഇത് നിലവിലെ R15-ലെ 155 സിസി യൂണിറ്റിനേക്കാള്‍ കൂടുതല്‍ പവര്‍ നല്‍കിയേക്കും. R15-ന്റെ പവര്‍ട്രെയിനിനെ അടിസ്ഥാനമാക്കി പുതിയ 200 സിസി എഞ്ചിന്‍ യമഹ വികസിപ്പിക്കാന്‍ സാധ്യതയുണ്ട്.

R15-ന് സമാനമായ വിശ്വസനീയമായ എഞ്ചിന്‍ ഘടകങ്ങളും സാങ്കേതികവിദ്യയും YZF-R2 മോഡലിലും പ്രതീക്ഷിക്കാം. ഇതൊരു ഫുള്ളി-ഫെയേര്‍ഡ് മോഡലായിരിക്കുമെന്നാണ് പ്രതീക്ഷ. ക്വിക്ക്ഷിഫ്റ്റര്‍, സ്ലിപ്പര്‍-അസിസ്റ്റ് ക്ലച്ച്, ട്രാക്ഷന്‍ കണ്‍ട്രോള്‍, എല്‍ഇഡി ലൈറ്റിംഗ്, അലുമിനിയം സ്വിംഗ്ആം, ഷിഫ്റ്റ് ലൈറ്റുകളോട് കൂടിയ ഫുള്‍ ടിഎഫ്ടി ഡിസ്‌പ്ലേ, യുഎസ്ഡി ഫോര്‍ക്കുകള്‍, ക്ലിപ്പ്-ഓണ്‍ ഹാന്‍ഡില്‍ബാറുകള്‍, ഡ്യുവല്‍-ചാനല്‍ എബിഎസ്, Y-കണക്റ്റ് ആപ്പ് കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകള്‍ ഇതില്‍ പ്രതീക്ഷിക്കാം.

yamaha r15

നിലവില്‍ YZF-R15-ന് 155 സിസി ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണുള്ളത്. ഇത് 10,000 ആര്‍പിഎമ്മില്‍ 18.4 PS പവറും 7,500 ആര്‍പിഎമ്മില്‍ 14.2 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് ട്രാന്‍സ്മിഷനുമായി എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നു. ഈ മോട്ടോര്‍സൈക്കിളിന് 11 ലിറ്റര്‍ ഇന്ധന ടാങ്കാണ് വരുന്നത്.

YZF-R2-ന്റെ പവര്‍ R15-നേക്കാള്‍ ഉയര്‍ന്നതായിരിക്കുമെന്നും, 200 സിസി വിഭാഗത്തിലെ എതിരാളികളുടേതിന് സമാനമാകുമെന്നും പ്രതീക്ഷിക്കുന്നു.യമഹ YZF-R2-ന് R15-നേക്കാള്‍ ഉയര്‍ന്ന വില പ്രതീക്ഷിക്കുന്നു. R15-ന് 1.69 ലക്ഷം രൂപയാണ് വില. YZF 200 സിസി മോഡലിന്റെ വില ഏകദേശം 2 ലക്ഷം രൂപയില്‍ ആരംഭിക്കാന്‍ സാധ്യതയുണ്ട്. എക്‌സ്‌ഷോറൂം വിലകളാണ് ഇത്.

yamaha r15

വിപണിയിലെത്തിയാല്‍ കെടിഎം RC200, ഹീറോ കരിസ്മ XMR, ബജാജ് പള്‍സര്‍ RS 200 എന്നിവയായിരിക്കും പുത്തന്‍ യമഹ YZF- മോഡലിന്റെ പ്രധാന എതിരാളികള്‍. വരാന്‍ പോകുന്ന മോട്ടോര്‍സൈക്കിളിന് യമഹ R15-ന്റെ പാരമ്പര്യം നിലനിര്‍ത്താന്‍ സാധിക്കുമോ. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളുമായി പങ്കുവെക്കൂ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, December 13, 2025, 19:00 [IST]
English summary
Yamaha reportedly developing r15 successor named yzf r2 all details inside
കൂടുതല്‍... #yamaha #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X