ഇന്ത്യയ്ക്കായുള്ള യമഹയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ 'ലോഡിംഗ്'! നിര്‍മിക്കുന്നത് മലയാളി കമ്പനിയായ റിവര്‍

ഓല ഇലക്ട്രിക്കിന്റെ ആധിപത്യത്തിന് ശേഷം ഇന്ത്യന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ _(Electric Scooter) വിപണി ഇപ്പോള്‍ ടിവിഎസും ബജാജുമാണ് ഭരിക്കുന്നത്. ഹോണ്ടയും സുസുക്കിയും ഉടന്‍ തന്നെ വിപണിയില്‍ പ്രവേശിക്കാന്‍ പോകുകയാണ്. ഹോണ്ട ആക്ടിവ ഇയും QC1 എന്ന മോഡലും പുറത്തിറക്കിയപ്പോള്‍ ആക്‌സസ് ഇലക്ട്രിക്കുമായാണ് സുസുക്കി വരാന്‍ പോകുന്നത്. ഇതോടൊപ്പം മത്സരരഗം കൂടുതല്‍ ചൂടുപിടിപ്പിക്കാനായി യമഹയും രംഗപ്രവേശനം ചെയ്യാന്‍ പോകുകയാണ്. യമഹ മോട്ടോര്‍ കമ്പനി (Yamaha Motor Company) ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹനം പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്.

മലയാളിക ഉടമകളായ ഇലക്ട്രിക് ഇരുചക്ര വാഹന സ്റ്റാര്‍ട്ടപ്പായ റിവര്‍ മൊബിലിറ്റിയുമായി സഹകരിച്ച് യമഹ ഒരു പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാന പോകുന്നതായാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം സ്വദേശിയായ അരവിന്ദ് മണിയും കോഴിക്കോടുകാരന്‍ വിപിന്‍ ജോര്‍ജും 2021-ല്‍ സ്ഥാപിച്ച റിവര്‍ പുറത്തിറക്കിയ ഇന്‍ഡി ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ റിവര്‍ ഇന്‍ഡി 1000 യൂണിറ്റ് പ്രതിമാസ വില്‍പ്പന നാഴികക്കല്ല് തൊട്ടിരുന്നു.

river Indie

ഇപ്പോള്‍ യമഹക്ക് വേണ്ടി പുത്തന്‍ സ്‌കൂട്ടര്‍ വികസിപ്പിക്കാന്‍ പോകുകയാണ് റിവര്‍. RY01 എന്ന രഹസ്യനാമത്തില്‍ അറിയപ്പെടുന്ന ഈ ഇ-സ്‌കൂട്ടര്‍ യമഹയും റിവറും ചേര്‍ന്ന് വികസിപ്പിച്ചതാണ്. അതായത് റിവര്‍ യമഹ 01 എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇന്ത്യയിലെ വളര്‍ന്ന് കൊണ്ടിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തിലേക്കുള്ള യമഹയുടെ പ്രവേശനത്തെയാണ് ഈ നീക്കം അടയാളപ്പെടുത്തുന്നത്. പ്രാദേശികവല്‍ക്കരണം, ചെലവ് കുറയ്ക്കല്‍, എഞ്ചിനീയറിംഗ്, ഗവേഷണ വികസനം എന്നിവയില്‍ ഈ സംയുക്ത പദ്ധതി യമഹയ്ക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2024-ല്‍ സീരീസ് ബി ഫണ്ട്റൈസിംഗിന്റെ ഭാഗമായി യമഹ റിവറില്‍ 40 മില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിച്ചിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് യമഹ RY01 റിവര്‍ ഇന്‍ഡിയുടെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. യമഹ റിവര്‍ ഇന്‍ഡിയില്‍ നിന്ന് പ്ലാറ്റ്‌ഫോം കൂടാതെ ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റവും കടമെടുക്കാന്‍ സാധ്യതയുണ്ട്. RY01 മോഡലിന്റെ വികസനം ജപ്പാന്‍, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിലെ യമഹയുടെ ആഗോള എഞ്ചിനീയറിംഗ് ടീമുകളും ബെംഗളൂരുവിലെ റിവര്‍ മൊബിലിറ്റിയുടെ സംഘവും ചേര്‍ന്നാണ് കൈകാര്യം ചെയ്യുക.

river Indie

പദ്ധതി നിര്‍വ്വഹണം, ഗവേഷണ വികസനം, പവര്‍ട്രെയിന്‍, ബാറ്ററി സംയോജനം, നിര്‍മ്മാണം എന്നിവയുടെ ഉത്തരവാദിത്തം റിവറിന് നല്‍കിയിട്ടുണ്ടെങ്കിലും പദ്ധതിയുടെ ഉടമസ്ഥാവകാശം യമഹയുടെ കൈകളിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വരാന്‍ പോകുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ യമഹയുടെ ഡിസൈന്‍ ഭാഷയുമായി കൂടുതല്‍ യോജിക്കുന്ന സ്‌പോര്‍ട്ടിയര്‍ രൂപകല്‍പ്പനയില്‍ എത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫുള്‍ എല്‍ഇഡി ലൈറ്റിംഗ് സജ്ജീകരണം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, റൈഡിംഗ് മോഡുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, റീജനറേറ്റീവ് ബ്രേക്കിംഗ് എന്നിങ്ങനെ ആധുനിക ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ കാണുന്ന എല്ലാ സവിശേഷതകളും ഇതിന് ലഭിക്കാന്‍ സാധ്യതയുണ്ട്. പവര്‍ട്രെയിനിനെക്കുറിച്ച് പറയുമ്പോള്‍ റിവര്‍ ഇന്‍ഡിയില്‍ 4 kWh ബാറ്ററി പായ്ക്കും 6.7 kW ഇലക്ട്രിക് മോട്ടോറുമാണ് വരുന്നത്.

river Indie instrument cluster

ഒറ്റ ചാര്‍ജില്‍ 161 കിലോമീറ്റര്‍ റേഞ്ച് അവകാശപ്പെടുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ 3.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. മണിക്കൂറില്‍ 90 കിലോമീറ്ററാണ് ടോപ് സ്പീഡ്. മെച്ചപ്പെടുത്തിയ ആക്‌സിലറേഷനും പെര്‍ഫോമന്‍സുമായാകും RY01 വരിക. പ്രാദേശിക വിപണികളിലേക്കും വിദേശത്തേക്ക് കയറ്റി അയക്കുന്നതിനും ആവശ്യമായ സ്‌കൂട്ടറുകള്‍ കര്‍ണാടക ആസ്ഥാനമായുള്ള ഹോസ്‌കോട്ടിലുള്ള റിവര്‍ മൊബിലിറ്റിയുടെ പ്ലാന്റിലായിരിക്കും നിര്‍മിക്കുക.

2025 ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ ഉത്പാദനം ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഈ കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനം ലോഞ്ച് പ്രതീക്ഷിക്കാം. ഇന്ത്യയിലെ യമഹയുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഓല S1 പ്രോ, ഏഥര്‍ 450X, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക് എന്നിവയുമായി മത്സരിക്കും. RY 01 കൂടാതെ ഒരു പുതിയ ആഗോള ഇലക്ട്രിക് വാഹന പ്ലാറ്റ്‌ഫോമും യമഹ വികസിപ്പിക്കുന്നുണ്ട്.

More from DriveSpark

Article Published On: Wednesday, May 21, 2025, 19:50 [IST]
English summary
Yamaha to launch its first electric scooter based on river indie by end of 2025 details
കൂടുതല്‍... #yamaha #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X