1.5 ലക്ഷത്തിൻ്റെ യമഹയുടെ കിടിലൻ മോഡൽ ഡെലിവറി തുടങ്ങി; ഹണ്ടറും റോണിനും ഭയക്കേണ്ടതുണ്ടോ
യമഹയുടെ പുതിയ XSR 155 ബൈക്കിന്റെ ഡെലിവറി ആരംഭിച്ചിരിക്കുകയാണ്. ഡെലിവറിയെടുക്കുന്ന ഉപഭോക്താക്കൾ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ വൈറലായിരിക്കുകയാണ്. XSR 155 ബൈക്ക് 1.5 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ഇന്ത്യൻ വിപണിയിൽ യമഹ എത്തിച്ചിരിക്കുന്നത്. റോയൽ എൻഫീൽഡ് ഹണ്ടർ 350, ടിവിഎസ് റോണിൻ തുടങ്ങിയ മോഡലുകളുമായിട്ടാണ് പുതിയ മോഡൽ മത്സരിക്കുന്നത്. 2019-ൽ ആഗോളതലത്തിൽ അവതരിപ്പിച്ച ഈ ബൈക്ക് R15 മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്ത്യയിൽ എത്തും മുമ്പ് തന്നെ ഈ ബൈക്കിന് വലിയ ഫാൻബേസുണ്ടായിരുന്നു. നിയോ-റെട്രോ മോഡൽ ഡിസൈൻ ആണ് നൽകിയിരിക്കുന്നത്.
പൂർണ്ണമായും എൽഇഡി ലൈറ്റിംഗ് സജ്ജീകരണവും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ഇതിന് ലഭിക്കുന്നുണ്ട്. അസിസ്റ്റ് ആൻഡ് സ്ലിപ്പർ ക്ലച്ച്, ഡ്യുവൽ ചാനൽ എബിഎസ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യമഹ XSR 155-ൽ 155 സിസി ലിക്വിഡ് കൂൾഡ് എൻജിനാണ് നൽകിയിരിക്കുന്നത്. വേരിയബിൾ വാൽവ് ആക്ച്വേഷൻ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഈ എഞ്ചിൻ 18.1 bhp കരുത്തും 14.2 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു.

ഇത് 6-സ്പീഡ് ഗിയർബോക്സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്, ഡെൽറ്റാബോക്സ് ഫ്രെയിമിലാണ് യമഹയുടെ കിടിലൻ മോഡൽ സജ്ജീകരിച്ചിരിക്കുന്നത്. സസ്പെൻഷൻ വിഭാഗത്തിലേക്ക് നോക്കിയാൽ മുൻവശത്ത് USD ഫോർക്കുകളും പിന്നിൽ മോണോഷോക്ക് സസ്പെൻഷനും ഉണ്ട്. ഡ്യുവൽ ചാനൽ എബിഎസ് സഹിതം ഡിസ്ക് ബ്രേക്കുകളാണ് സുരക്ഷ ഉറപ്പാക്കുന്നത്. 17 ഇഞ്ച് അലോയ് വീലുകളും ട്യൂബ്‌ലെസ് ടയറുകളുമാണ് നൽകിയിരിക്കുന്നത്.
വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, ടിയര്‍ഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവല്‍ ടാങ്ക്, ലളിതമായ എല്‍ഇഡി കണ്‍സോള്‍ എന്നിവ ഇതിന് റെട്രോ ഭാവം നല്‍കുന്നു. ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ രീതിയില്‍ അപ്റൈറ്റ് സ്റ്റാന്‍സുമായാണ് ഈ മോട്ടോര്‍സൈക്കിള്‍ വരുന്നത്. MT-15, R15 എന്നിവയില്‍ കാണുന്ന ടു-പീസ് സ്റ്റെപ്പ്ഡ് സീറ്റിന് വിപരീതമായി ഇതിന് പരന്ന സിംഗിള്‍-പീസ് സീറ്റും ലഭിക്കുന്നു. ഇത് ബൈക്കിന്റെ റെട്രോ-സൗന്ദര്യം വര്‍ധിപ്പിക്കുന്നു.

നിരവധിപേർ കാത്തിരുന്ന ഈ ബൈക്കിന്റെ ഡെലിവറി ഇന്ത്യയിൽ ആരംഭിച്ചതോടെ ബുക്കിംഗുകൾ വർധിച്ചിട്ടുണ്ട്. അടുത്തകാലത്ത് റോഡുകളിൽ XSR 155 ബൈക്കുകൾ കൂടുതലായി കാണാനാകുമെന്നും വിപണിയിൽ ഇത് വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും തന്നെ പ്രതീക്ഷിക്കാം.ഒരു നിയോ-റെട്രോ ബൈക്ക് ആണെങ്കില്‍ പോലും യമഹ XSR 155-ല്‍ റൗണ്ട് എല്‍ഇഡി ഹെഡ്ലാമ്പ്, റൗണ്ട് എല്‍സിഡി കണ്‍സോള്‍, Y-കണക്റ്റ് ആപ്പ് വഴി സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി, എല്‍ഇഡി ഫ്‌ലാഷറുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ തുടങ്ങിയ നിരവധി ആധുനിക സവിശേഷതകള്‍ കമ്പനി ഒരുക്കിയിട്ടുണ്ട്.
മെറ്റാലിക് ഗ്രേ, വിവിഡ് റെഡ്, ഗ്രേയിഷ് ഗ്രീന്‍ മെറ്റാലിക്, മെറ്റാലിക് ബ്ലൂ എന്നിങ്ങനെ നാല് നിറങ്ങളില്‍ ഇത് ലഭ്യമാണ്. യമഹ XSR 155-ന്റെ എക്‌സ്-ഷോറൂം വില 1,49,990 രൂപ മുതലാണ് ആരംഭിക്കുന്നത്. ബൈക്കിനൊപ്പം രണ്ട് ഔദ്യോഗിക ആക്‌സസറി പായ്ക്കുകളും യമഹ വാഗ്ദാനം ചെയ്യുന്നു.

'സ്‌ക്രാംബ്ലര്‍' പായ്ക്ക് XSR155 ബൈക്കിന് ഉയര്‍ന്ന സ്റ്റാന്‍സും മിഡ് ട്രെയില്‍ ക്യൂസും നല്‍കുന്നു. അതേസമയം 'കഫേ റേസര്‍' പായ്ക്ക് സ്‌പോര്‍ട്ടിയര്‍ സീറ്റും സ്‌റ്റൈലിംഗ് ഘടകങ്ങളും കൂട്ടിച്ചേര്‍ക്കുന്നു. ഇവ റൈഡര്‍മാര്‍ക്ക് ആഫ്റ്റര്‍മാര്‍ക്കറ്റ് പാര്‍ട്‌സുകള്‍ തേടി അലയാതെ തന്നെ ബൈക്ക് കസ്റ്റമൈസ് ചെയ്യാന്‍ സഹായിക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








