വില മാത്രമല്ല, യമഹ XSR 155 റെട്രോ ബൈക്ക് വാങ്ങാനുള്ള 5 കാരണങ്ങള്‍ ഇതാ...
ജപ്പാനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ കഴിഞ്ഞ ദിവസം (11 നവംബര്‍ 2025) ഒന്നിലേറെ പുതിയ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിക്ക് പരിചയപ്പെടുത്തിയിരുന്നു. സ്‌കൂട്ടറുകളും ബൈക്കുകളും ഇലക്ട്രിക് വാഹനങ്ങളും അതില്‍ ഉണ്ടായിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ യൂത്തന്‍മാരെ ആകര്‍ഷിച്ചത് പുതിയ XSR 155 റെട്രോ ബൈക്ക് ആയിരുന്നു. യമഹ R15, MT-15 എന്നിവയുടെ അതേ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച ഈ നിയോ-റെട്രോ ബൈക്കില്‍ നിരവധി ആധുനിക ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യമഹയുടെ മോഡേണ്‍-റെട്രോ വിഭാഗത്തിലെ ഏറ്റവും ഒതുക്കമുള്ള മോഡലാണിത്. ഈ യമഹ ബൈക്ക് സ്വന്തമാക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന ചില പ്രധാന കാരണങ്ങള്‍ താഴെ വായിക്കാം.
നിയോ റെട്രോ സ്‌റ്റൈലിംഗ്: ഇന്ത്യയില്‍ റെട്രോ ബൈക്കുകള്‍ക്ക് വലിയ പ്രചാരമാണുള്ളത്. ആധുനിക ഫീച്ചറുകളോടുകൂടിയ ക്ലാസിക് സ്‌റ്റൈല്‍ ബൈക്കുകളാണ് യുവതലമുറ കൂടുതലായി തിരഞ്ഞെടുക്കുന്നത്. ഇത് കണക്കിലെടുത്താണ് യമഹ XSR 155 നെ ഒരു നിയോ-റെട്രോ സ്‌പോര്‍ട്‌സ് ബൈക്കായി വികസിപ്പിച്ചത്. മനോഹരവും കരുത്തുറ്റതുമായ ഈ റെട്രോ തീം ബൈക്കില്‍ ഒട്ടനവധി നൂതന സവിശേഷതകളുണ്ട്.

R15 ഡിഎന്‍എ: MT-15, R15 എന്നിവയില്‍ ഉപയോഗിച്ചിരിക്കുന്ന അതേ, 155cc ലിക്വിഡ്-കൂള്‍ഡ് SOHC 4-വാല്‍വ് VVA എഞ്ചിനാണ് XSR 155 മോട്ടോര്‍സൈക്കിളിലും തുടിപ്പേകാന്‍ എത്തുന്നത്. എന്നാല്‍ പുതിയ XSR 155 ന്റെ എഞ്ചിന്‍ ട്യൂണിംഗ് MT-15 നെക്കാള്‍ R15 മോഡലിനോട് അടുത്ത് നില്‍ക്കുന്നു. അതിനാല്‍ സമാനമായ പെര്‍ഫോമന്‍സ് ഈ ബൈക്കില്‍ നിന്നും പ്രതീക്ഷിക്കാം.
സിംഗിള്‍-സിലിണ്ടര്‍ എഞ്ചിന്‍ 10,000 ആര്‍പിഎമ്മില്‍ 18.4 PS പവറും 7,500 ആര്‍പിഎമ്മില്‍ 14.2 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇത് 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. ഈ എഞ്ചിന്‍ സജ്ജീകരണം മികച്ച ലോ-എന്‍ഡ് ഡ്രൈവും ടോപ്പ്-എന്‍ഡ് പുള്ളും നല്‍കുന്നതിനാല്‍ നഗര യാത്രകളും ചെറിയ ഹൈവേ യാത്രകളും സുഗമമാക്കുന്നു. R15 അതിന്റെ വിശ്വാസ്യതയ്ക്കും പ്രകടനത്തിനും ആധുനിക ഫീച്ചറുകള്‍ക്കും പേരുകേട്ടതാണ്. അതേ അനുഭവം XSR 155 മോട്ടോര്‍സൈക്കിളിലൂടെയും നല്‍കാനാണ് യമഹ ലക്ഷ്യമിടുന്നത്.

മോഡേണ്‍ ഫീച്ചറുകള്‍: ഒരു നിയോ-റെട്രോ ബൈക്ക് ആണെങ്കില്‍ പോലും യമഹ XSR 155-ല്‍ റൗണ്ട് എല്‍ഇഡി ഹെഡ്ലാമ്പ്, റൗണ്ട് എല്‍സിഡി കണ്‍സോള്‍, Y-കണക്റ്റ് ആപ്പ് വഴി സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി, എല്‍ഇഡി ഫ്‌ലാഷറുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ തുടങ്ങിയ നിരവധി ആധുനിക സവിശേഷതകള്‍ കമ്പനി ഒരുക്കിയിട്ടുണ്ട്.
സേഫ്റ്റി: സുരക്ഷ ഉറപ്പാക്കാന്‍, ഡെല്‍റ്റാബോക്‌സ് ഫ്രെയിം, മുന്‍വശത്ത് അപ്‌സൈഡ് ഡൗണ്‍ (യുഎസ്ഡി) ടെലിസ്‌കോപിക് ഫോര്‍ക്ക്, ലിങ്ക്ഡ് മോണോഷോക്ക്, 17 ഇഞ്ച് ട്യൂബ്ലെസ് ടയറുകള്‍, ഡ്യുവല്‍-ചാനല്‍ എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ച്, മുന്‍വശത്തും പിന്‍വശത്തും ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ ഈ ബൈക്കില്‍ സജ്ജീകരിച്ചിരിക്കുന്നു.

വിലയും നിറങ്ങളും: മെറ്റാലിക് ഗ്രേ, വിവിഡ് റെഡ്, ഗ്രേയിഷ് ഗ്രീന്‍ മെറ്റാലിക്, മെറ്റാലിക് ബ്ലൂ എന്നിങ്ങനെ നാല് നിറങ്ങളില്‍ ഇത് ലഭ്യമാണ്. യമഹ XSR 155-ന്റെ എക്‌സ്-ഷോറൂം വില 1,49,990 രൂപ മുതലാണ് ആരംഭിക്കുന്നത്. ബൈക്കിനൊപ്പം രണ്ട് ഔദ്യോഗിക ആക്‌സസറി പായ്ക്കുകളും യമഹ വാഗ്ദാനം ചെയ്യുന്നു.
'സ്‌ക്രാംബ്ലര്‍' പായ്ക്ക് XSR155 ബൈക്കിന് ഉയര്‍ന്ന സ്റ്റാന്‍സും മിഡ് ട്രെയില്‍ ക്യൂസും നല്‍കുന്നു. അതേസമയം 'കഫേ റേസര്‍' പായ്ക്ക് സ്‌പോര്‍ട്ടിയര്‍ സീറ്റും സ്‌റ്റൈലിംഗ് ഘടകങ്ങളും കൂട്ടിച്ചേര്‍ക്കുന്നു. ഇവ റൈഡര്‍മാര്‍ക്ക് ആഫ്റ്റര്‍മാര്‍ക്കറ്റ് പാര്‍ട്‌സുകള്‍ തേടി അലയാതെ തന്നെ ബൈക്ക് കസ്റ്റമൈസ് ചെയ്യാന്‍ സഹായിക്കുന്നു.
വലിയ സിംഗിള്‍ സിലിണ്ടര്‍ ബൈക്കുകളുടെ ഭാരവും വലിപ്പവും കൂടാതെ റെട്രോ ഭംഗി ആഗ്രഹിക്കുന്ന റൈഡര്‍മാരെയാണ് XSR155 മോട്ടോര്‍സൈക്കിള്‍ വഴി യമഹ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്. ലുക്കിലും വിലയിലും റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 മോട്ടോര്‍സൈക്കിളിന് ഇത് വെല്ലുവിളി ഉയര്‍ത്തും. കുറഞ്ഞ ഭാരം, ഉയര്‍ന്ന റെവ് ക്യാരക്ടര്‍, മികച്ച ഇലക്ട്രോണിക്‌സ് എന്നിവയിലൂടെ യമഹ XSR155 ഇന്ത്യക്കാരുടെ ഇഷ്ടം പിടിച്ചുപറ്റുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








