ഒറ്റനോട്ടത്തില്‍ ക്രഷ് അടിക്കും! R15-ന്റെ കുഞ്ഞനിയന്‍ ഇന്ത്യയിലെത്തി, വില വെറും ₹1.50 ലക്ഷം മാത്രം

ഇന്ധനക്ഷമതയുള്ള സ്‌കൂട്ടറുകള്‍ മുതല്‍ സൂപ്പര്‍ബൈക്കുകള്‍ വരെ വിപണിയില്‍ എത്തിക്കുന്ന ഇരുചക്ര വാഹന നിര്‍മാതാക്കളാണ് യമഹ. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കള്‍ യമഹ R15, MT-15 എന്നീ മോഡലുകളുടെ കുഞ്ഞനിയനായ XSR155 ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു. യമഹയുടെ മോഡേണ്‍-റെട്രോ വിഭാഗത്തിലെ ഏറ്റവും ഒതുക്കമുള്ള മോഡലാണിത്. XSR155-ല്‍ യമഹ ക്ലാസിക് രൂപകല്‍പ്പനയും MT-15-ന്റെ സാങ്കേതികവിദ്യകളും സമര്‍ത്ഥമായി സംയോജിപ്പിച്ചിരിക്കുന്നു. സ്റ്റൈലിന്റെയും ഹാര്‍ഡ്വെയറിന്റെയും മികച്ച സന്തുലനവുമായി വരുന്ന ഈ മോട്ടോര്‍സൈക്കിള്‍ 150-160 സിസി വിഭാഗത്തില്‍ പുതിയ മാനദണ്ഡം സൃഷ്ടിക്കും. പുതിയ മോട്ടോര്‍സൈക്കിളിനെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.

വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, ടിയര്‍ഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവല്‍ ടാങ്ക്, ലളിതമായ എല്‍ഇഡി കണ്‍സോള്‍ എന്നിവ ഇതിന് റെട്രോ ഭാവം നല്‍കുന്നു. ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ രീതിയില്‍ അപ്റൈറ്റ് സ്റ്റാന്‍സുമായാണ് ഈ മോട്ടോര്‍സൈക്കിള്‍ വരുന്നത്. MT-15, R15 എന്നിവയില്‍ കാണുന്ന ടു-പീസ് സ്റ്റെപ്പ്ഡ് സീറ്റിന് വിപരീതമായി ഇതിന് പരന്ന സിംഗിള്‍-പീസ് സീറ്റും ലഭിക്കുന്നു. ഇത് ബൈക്കിന്റെ റെട്രോ-സൗന്ദര്യം വര്‍ധിപ്പിക്കുന്നു.

yamaha xsr155 launched

പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ 155 സിസി, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ഈ ബൈക്കിന് കരുത്ത് പകരുന്നത്. ഇതില്‍ വേരിയബിള്‍ വാല്‍വ് ആക്ച്വേഷന്‍ (VVA) സാങ്കേതികവിദ്യയും ഉള്‍പ്പെടുന്നു. ഇത് 10000 ആര്‍പിഎമ്മില്‍ 18.1 bhp പവറും 7500 ആര്‍പിഎമ്മില്‍ 14.2 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചോട് കൂടിയ 6 സ്പീഡ് ഗിയര്‍ബോക്സാണ് ഇതിനൊപ്പം വരുന്നത്.

ഈ എഞ്ചിന്‍ സജ്ജീകരണം മികച്ച ലോ-എന്‍ഡ് ഡ്രൈവും ടോപ്പ്-എന്‍ഡ് പുള്ളും നല്‍കുന്നതിനാല്‍ നഗര യാത്രകളും ചെറിയ ഹൈവേ യാത്രകളും സുഗമമാക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളായി ഡ്യുവല്‍-ചാനല്‍ എബിഎസും ട്രാക്ഷന്‍ കണ്‍ട്രോളും വരുന്നു. യമഹയുടെ ഡെല്‍റ്റാബോക്സ് ഫ്രെയിമിനെ അടിസ്ഥാനമാക്കിയാണ് XSR155-ന്റെ ഷാസി നിര്‍മ്മിച്ചിരിക്കുന്നത്. അപ്സൈഡ്-ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകളും ലിങ്ക്ഡ്-ടൈപ്പ് മോണോഷോക്കും ആണ് സസ്പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്.

yamaha xsr155 launched

അലുമിനിയം സ്വിംഗ്ആം ഭാരം കുറയ്ക്കുകയും ദിശ മാറ്റുമ്പോള്‍ ബൈക്കിന് സ്ഥിരത നല്‍കുകയും ചെയ്യുന്നു. 17 ഇഞ്ച് വീലുകളും ന്യൂട്രല്‍ റൈഡിംഗ് ട്രയാംഗിളും പുതിയ റൈഡര്‍മാര്‍ക്ക് പോലും XSR155 എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ അനുവദിക്കുന്നു. ഒപ്പംതന്നെ പരിചയസമ്പന്നരായ റൈഡര്‍മാര്‍ക്ക് മികച്ച അനുഭവം നല്‍കാനും ലക്ഷ്യമിടുന്നു.ബൈക്കിനൊപ്പം രണ്ട് ഔദ്യോഗിക ആക്സസറി പായ്ക്കുകളും യമഹ വാഗ്ദാനം ചെയ്യുന്നു.

'സ്‌ക്രാംബ്ലര്‍' പായ്ക്ക് ബൈക്കിന് ഉയര്‍ന്ന സ്റ്റാന്‍സും മിഡ് ട്രെയില്‍ ക്യൂസും നല്‍കുന്നു. അതേസമയം 'കഫേ റേസര്‍' പായ്ക്ക് സ്പോര്‍ട്ടിയര്‍ സീറ്റും സ്റ്റൈലിംഗ് ഘടകങ്ങളും കൂട്ടിച്ചേര്‍ക്കുന്നു. ഇവ റൈഡര്‍മാര്‍ക്ക് ആഫ്റ്റര്‍മാര്‍ക്കറ്റ് പാര്‍ട്സുകള്‍ തേടി അലയാതെ തന്നെ ബൈക്ക് കസ്റ്റമൈസ് ചെയ്യാന്‍ എളുപ്പവഴി നല്‍കുന്നു.
വലിയ സിംഗിള്‍ സിലിണ്ടര്‍ ബൈക്കുകളുടെ ഭാരവും വലിപ്പവും കൂടാതെ റെട്രോ ഭംഗി ആഗ്രഹിക്കുന്ന റൈഡര്‍മാരെയാണ് യമഹ XSR155 ലക്ഷ്യമിടുന്നത്.

yamaha xsr155 launched

രൂപത്തിലും വിലയുടെ കാര്യത്തിലും റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350-യുമായി ഇതിനെ താരതമ്യം ചെയ്യാം. കുറഞ്ഞ ഭാരം, ഉയര്‍ന്ന റെവ് ക്യാരക്ടര്‍, മികച്ച ഇലക്ട്രോണിക്സ് എന്നിവയിലൂടെ യമഹ XSR155 മികച്ച മത്സരം കാഴ്ചവയ്ക്കുന്നു. ഒറ്റ വേരിയന്റില്‍ മെറ്റാലിക് ഗ്രേ, വിവഡ് റെഡ്, ഗ്രേയിഷ് ഗ്രീന്‍ മെറ്റാലിക്, മെറ്റാലിക് ബ്ലൂ എന്നിങ്ങനെ നാല് ആകര്‍ഷകമായ നിറങ്ങളില്‍ XSR155 ലഭ്യമാണ്. യമഹ XSR155 മോട്ടോര്‍സൈക്കിളിന് കമ്പനി 1,49,990 രൂപയാണ് കമ്പനി പ്രാരംഭ എക്സ്-ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, November 11, 2025, 19:53 [IST]
English summary
Yamaha xsr155 launched in india check out price design specs features colours
കൂടുതല്‍... #yamaha #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X