ഏഥർ റിസ്‌ത vs ബജാജ് ചേതക്! ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറുകളിലെ 'ബെസ്റ്റി' ആരാണെന്ന് നോക്കിയാലോ?

ആളുകളുടെ ജീവിതശൈലിക്കനുസരിച്ച് യാത്രാ രീതികളിലും വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ന് ദൈനംദിന ഉപയോഗത്തിനായി ഇരുചക്ര വാഹനങ്ങളെ ആശ്രയിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. മുമ്പ് പെട്രോള്‍ സ്കൂട്ടറുകളായിരുന്നു എല്ലാവരുടേയും ബെസ്റ്റ് ചോയിസെങ്കിൽ ഇപ്പോൾ ഇലക്ട്രിക് മോഡലുകൾക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. പുതിയതൊന്ന് വാങ്ങണമെന്ന് ചിന്തിക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന ചോദ്യം ഏതാണ് നല്ല സ്കൂട്ടർ എന്നതായിരിക്കും. വിവിധ ബ്രാൻഡുകൾ പുതുപുത്തൻ ഫീച്ചറുകളും സ്മാർട്ട് സാങ്കേതികവിദ്യകളും വാഗ്ദാനം ചെയ്യുമ്പോൾ വാങ്ങുന്നവൻ കുഴങ്ങിപ്പോകാൻ സാധ്യത ഏറെയാണ്. എങ്കിലും വാങ്ങാനിരിക്കുന്നവരുടെ വിഷ്‌ലിസ്റ്റിൽ ഏഥർ റിസ്‌തയും ബജാജ് ചേതക്കും ഉണ്ടാവാനുള്ള സാധ്യതയുണ്ട്. പക്ഷേ ഇതിൽ ആരാണ് കേമനെന്ന് നോക്കിയാലോ?

ദിവസേനയുള്ള ആവശ്യക്കായി പ്രത്യേകം രൂപകൽപ്ന ചെയ്‌തിരിക്കുന്ന ഫാമിലി സ്കൂട്ടറാണ് ഏഥർ റിസ്ത. സൗകര്യപ്രദവും, സുരക്ഷിതവും കാര്യക്ഷമവുമായ യാത്രാ അവുഭവം നൽകുന്ന ഒരു സുഹൃത്തുകൂടിയാണിവൻ. റിസ്തയുടെ ഏറ്റവും വലിയ ആകർഷണം വലിയ സീറ്റ്, വിശാലമായ സ്റ്റോറേജ്, ആധുനിക സാങ്കേതികവിദ്യ, ശക്തമായ ഇലക്ട്രിക് മോട്ടോർ എന്നിവയാണ്. റൈഡറിനും പിന്നിലെ യാത്രക്കാരനും ഒരുപോലെ കംഫർട്ട് നൽകാൻ റിസ്തക്കാവും.

Ather Rizta Vs Bajaj Chetak

സ്കൂട്ടറിന് 1.04 ലക്ഷം രൂപ മുതൽ 1.42 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. മൂന്ന് വേരിയൻ്റുകളിലായി ഇവി ലഭ്യമാകുന്നുന്നുണ്ട്. S, Z എന്നീ വേരിയൻ്റുകളിൽ ഒറ്റ ചാർജിൽ 123 കിലോമീറ്റർ (IDC) റേഞ്ചുള്ള 2.9 kWh ബാറ്ററി പായ്ക്ക് ലഭിക്കുന്നു. അതേസമയം Z പതിപ്പിൽ 159 കിലോമീറ്റർ (IDC) റേഞ്ചുള്ള 3.9 kWh ബാറ്ററി പായ്ക്കാണ് ഉപയോഗിച്ചിരിക്കുന്നത്.

പെർഫോമൻസ് കാര്യത്തിൽ 5.7 bhp പവറും പരമാവധി 22 Nm ടോർക്കും കൈവരിക്കുന്നുണ്ട്. മാത്രവുമല്ല 4.7 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗതയും നൽകുന്നു. സാങ്കേതികവിദ്യയിലും സ്മാർട്ട് ഫീച്ചറുകളിലും സാധാരണ സ്കൂട്ടറുകളെക്കാളും ഒരു പടി മുന്നിലാണ് നമ്മുടെ റിസ്ത. 7 ഇഞ്ച് TFT സ്മാർട്ട് ടച്‌സ്‌ക്രീൻ, ബ്ലൂടൂത്ത് കൺക്റ്റിവിറ്റി, OTA അപ്ഡേറ്റ്സ്, ഓട്ടോ ഹോൾഡ് പോലുള്ള ഫീച്ചറുകൾ ഉൾക്കൊള്ളുന്നതിനാൽ ഒരു കിടിലൻ ടെക്-റിച്ച് ഫാമിലി സ്കൂട്ടറാക്കി ഇതിനെ മാറ്റുന്നു.

Ather Rizta Vs Bajaj Chetak

സുരക്ഷയിലാണെഘങ്കിൽ സ്കിഡ് കൺട്രോൾ, ട്രോക്ഷൻ സിസ്റ്റം, എമർജെൻസി സ്റ്റോപ്പ് സിഗ്നൽ എന്നുവോണ്ട സാങ്കേതികവിദ്യകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇനി ബജാജ് ചേതകിൻ്റെ വിശേഷങ്ങളിലേക്ക് കടക്കാം. നിത്യോപയോഗത്തിനായി തിരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല മോഡലാണിത്. ഇവിയുടെ പ്രധാന സവിശേഷതകൾ എന്നുപറയുന്നത് സ്റ്റീലുകൊണ്ട് നിർമ്മിച്ച ബോഡി, IP67 റേറ്റിങ് ഉള്ള ബാറ്ററി, ട്യൂബ്‌ലസ് ടയറുകൾ, അലോയ് വീലുകൾ തുടങ്ങിയ സജ്ജീകരണങ്ങളാണ്.

35 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് ഉള്ളതിനാൽ ഹെൽമെറ്റുകളും മറ്റ് ആവശ്യ സാധനങ്ങളും എളുപ്പം സൂക്ഷിക്കാൻ സാധിക്കുന്നതാണ്. കൂടാതെ 760 മി.മീ സീറ്റ് ഹൈറ്റ് റൈഡർക്കും പുറകിലെ യാത്രക്കാരനും സുഖരകരമായ യാത്ര നൽകും. മാത്രവുമല്ല ഇവിയുടെ ഉയർന്ന മോഡലുകളിൽ TFT ടച്ച്സ്ക്രീൻ ഡാഷ്ബോർഡ്, സ്മാർട്ട് ഫോൺ കണക്റ്റിവിറ്റി, നാവിഗേഷൻ, USB ചാർജിംഗ് പോർട്ട്, ഹിൽ ഹോൾഡ് അസിസ്റ്റ് തുടങ്ങിയ സ്മാർട്ട് ഫീച്ചറുകളും ചേർത്തിട്ടുണ്ട്.

Ather Rizta Vs Bajaj Chetak

3.5 kWh ശേഷിയുളള ബാറ്ററി പായ്ക്കാണ് സ്കൂട്ടറിന് തുടിപ്പേകുന്നത്. ഇത് 4.2 bhp പവറും 22.7 Nm ടോർക്കും ഉദ്പാതിപ്പിക്കുന്നുണ്ട്. മാത്രവുമല്ല മണിക്കൂറിൽ 73 കിലോമീറ്റർ വരെ വേഗതയും കൈവരിക്കുന്നു. ഇക്കോ മോഡ്, സ്പോർട്ട് മോഡ് പോലുള്ള മോഡുകളും ഇവിയിലുണ്ട്. 1.02 രൂപ എക്സ്ഷോറൂം വില മുടക്കുന്നതിലൂടെ ബജാജ് ചേതകിനെ സ്വന്തമാക്കാൻ സാധിക്കുന്നതാണ്.

ചുരുക്കിപറഞ്ഞാൽ സാങ്കേതികവിദ്യയും പുതുതായി രൂപകൽപ്പന ചെയ്ത സ്മാർട്ട് സവിശേഷതകളും ആണ് ആവശ്യമെങ്കിൽ ഏഥർ റിസ്തയാണ് ഏറ്റവും മികച്ച ഓപ്ഷൻ. മറിച്ച് ബിൽഡ് ക്വാളിറ്റി, സുരക്ഷ, വിശ്വാസ്യത, ദിവസേന ഉപയോഗിക്കുന്നതിനും അനുയോജ്യമായ ഒരു സ്കൂട്ടറാണ് വേണ്ടതെങ്കിൽ ബജാജ് ചേതക് ആണ് നല്ല തിരഞ്ഞെടുപ്പ്. എന്നിരുന്നാലും ഇവ രണ്ടും എല്ലാ തലമുറയിലുമുള്ള ആളുകളേയും ഒരുപോലെ ആകർഷിക്കാൻ കഴിവുള്ള ഫാമിലി സ്കൂട്ടറുകളാണ്.

More from DriveSpark

Article Published On: Tuesday, December 2, 2025, 14:00 [IST]
English summary
You need to know the defference between ather rizta and bajaj chetak
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X