ഇലക്ട്രിക് ബൈക്ക് ലോകത്തെ പുതിയ അവതാരം! 2025 EICMA അരങ്ങേറ്റത്തിനൊരുങ്ങി ഹീറോ വിഡ ഉബെക്‌സ്

അവിസ്മരണീയമായ വാഹനങ്ങള്‍ നിരത്തിലിറക്കിക്കൊണ്ട് ഇന്ത്യന്‍ ജനതയുടെ ഹൃദയത്തില്‍ ഇടംപ്പിടിച്ച ഇരുചക്രവാഹന നിര്‍മ്മാതാക്കളാണ് ഹീറോ മോട്ടോകോര്‍പ്പ്. ഒറ്റനോട്ടത്തില്‍ ആരെയും മയക്കുന്ന വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഇവര്‍ എന്നും പേരുകേട്ടവരാണ്. ഇപ്പോള്‍ സ്‌കൂട്ടറുകള്‍ക്ക് പുറമെ ഫുള്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലേക്ക് കൂടി തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാന്‍ പോകുകയാണ് കമ്പനി. ഇതിന്റെ ഭാഗമായി ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ ഇലക്ട്രിക് സബ് ബ്രാന്‍ഡായ വിഡയ്ക്ക് കീഴില്‍, വരാനിരിക്കുന്ന വിഡ ഉബെക്‌സ് ഇലക്ട്രിക് ബൈക്കിന്റെ ടീസര്‍ പുറത്തുവിട്ടു.

ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ പ്രദര്‍ശനങ്ങളില്‍ ഒന്നായ 2025 EICMAയില്‍ ഹീറോ വിഡ ഉബെക്‌സ് ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കും. ഇത് ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ കണ്‍സെപ്റ്റുകളില്‍ ഒന്ന് കൂടിയാണ്. വരാനിരിക്കുന്ന ഹീറോ വിഡ ഉബെക്‌സിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ തുടര്‍ന്ന് വായിക്കൂ.

Hero Vida Ubex Electric Bike

ഇന്ത്യയുടെ വളര്‍ന്നുവരുന്ന ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ഒരു ഗെയിം-ചേഞ്ചര്‍ എന്ന നിലയില്‍ വിഡ ഉബെക്‌സ് ഇതിനകം തന്നെ ആവേശം സൃഷ്ടിച്ചുക്കഴിഞ്ഞു. നിലവിലുള്ള വിഡ ശ്രേണിയിലെ പരമ്പരാഗത രൂപകല്‍പ്പനയില്‍ നിന്ന് മാറി, സിറ്റി മൊബിലിറ്റിക്കും ആവേശകരമായ പ്രകടനത്തിനുമായി നിര്‍മ്മിച്ച ഒരു സ്ട്രീറ്റ് ഫൈറ്റര്‍-സ്‌റ്റൈലാണ് വിഡ ഉബെക്‌സിന് നല്‍കിയിരിക്കുന്നത്.

ഹീറോ ഫുള്‍ സ്‌പെസിഫിക്കേഷനുകളോ കളര്‍ തീമുകളോ ഒന്നുംതന്നെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഉബെക്‌സിന്റെ ആംഗിള്‍ ലൈനുകളും, എല്‍ഇഡി ലൈറ്റിംഗും, ഫ്യൂച്ചറിസ്റ്റിക് രൂപകല്‍പ്പനയും വെച്ചുനോക്കുമ്പാള്‍ ഇവി സെഗ്മെന്റില്‍ ഹീറോയുടെ ഇമേജ് പുനര്‍നിര്‍വചിക്കാന്‍ ഹീറോ വിഡ ഉബെക്‌സിന് സാധിക്കുമെന്നത് ഉറപ്പാണ്.

ബൈക്കിന്റെ മുന്‍വശത്തായി അപ്‌സൈഡ് ഡൗണ്‍ യുഎസ്ഡി ഫോര്‍ക്കുകള്‍ ഉണ്ട്. അത് വിഡ ഉബെക്‌സിന്റെ വിഷ്വല്‍ അപ്പീല്‍ വര്‍ധിപ്പിക്കുന്നതിനോടൊപ്പം ഹാന്‍ഡ്ലിംഗും റൈഡ് സ്റ്റെബിലിറ്റിയും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. അതേസമയം റിയര്‍ മോണോഷോക്ക് സസ്പെന്‍ഷന്‍ ഒരു പ്രീമിയം ടച്ച് നല്‍കുകയും മികച്ച നിയന്ത്രണം ഉറപ്പാക്കുകയും ചെയ്യുന്നു.

കൂടാതെ അലോയ് വീലുകളിലെ ഇരട്ട ഡിസ്‌ക് ബ്രേക്കുകള്‍ക്കൊപ്പം കോംപാക്റ്റ് എല്‍ഇഡി ഹെഡ്ലാമ്പ് ക്ലസ്റ്ററും ഉണ്ടായേക്കാം. ഇത് വിഡ ഉബെക്‌സിന്റെ മിനിമലിസ്റ്റിക് രൂപത്തെയാണ് സൂചിപ്പിക്കുന്നത്. മറ്റൊന്ന് വിഡ ഉബെക്‌സിന്റെ 'ടാങ്ക്' ഏരിയയില്‍ ബാറ്ററി പായ്ക്കിന്റെയോ ഇലക്ട്രോണിക്‌സിന്റെയോ ഒരു ഭാഗം ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട് എന്നതാണ്.

ഹീറോ മോട്ടോകോര്‍പ്പ് ഇതുവരെ ഔദ്യോഗികമായി പവര്‍ട്രെയിന്‍ സംബന്ധമായ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ആദ്യകാല റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ റൈഡിംഗ് സാഹചര്യങ്ങള്‍, ബാറ്ററി കോണ്‍ഫിഗറേഷന്‍, ട്യൂണിംഗ് എന്നിവയെ ആശ്രയിച്ച് വിഡ ഉബെക്‌സ് ഒറ്റ ചാര്‍ജില്‍ ഏകദേശം 180 മുതല്‍ 200 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്.

5 kWh മുതല്‍ 7 kWh വാഗ്ദാനം ചെയ്യുന്ന ഉയര്‍ന്ന ശേഷിയുള്ള ലിഥിയം-അയണ്‍ ബാറ്ററി പായ്ക്ക് വിഡ ഉബെക്‌സിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഒരു മണിക്കൂറിനുള്ളില്‍ ബാറ്ററി ഏകദേശാ 80% ചാര്‍ജ് ചെയ്യാനാകും. അതേസമയം സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജിംഗിന് ഏകദേശം 4 മുതല്‍ 5 മണിക്കൂര്‍ വരെ സമയം എടുത്തേക്കാം.

ഹീറോയുടെ ഡിസൈന്‍ പരിണാമത്തെ സൂചിപ്പിക്കുന്ന ഹീറോ വിഡ ഉബെക്‌സ് കണ്‍സെപ്റ്റ് മോഡല്‍ അന്താരാഷ്ട്ര ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളുമായി മത്സരിക്കാനുള്ള ഹീറോയുടെ തുറുപ്പുചീട്ട് കൂടിയാണ്. ലോഞ്ചിനുശേഷം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ഒരു ആകര്‍ഷകമായ ചോയ്‌സായി വിഡ ഉബെക്‌സ് മാറുമെന്ന് തന്നെ പറയാം.

More from DriveSpark

Article Published On: Wednesday, October 29, 2025, 11:00 [IST]
English summary
You should know about the upcoming hero vida ubex electric bike
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X