കിലോമീറ്റര്‍ പരിധിയില്ലാതെ എത്രയും ഓടാം! ഇവികള്‍ക്ക് 2 വര്‍ഷത്തെ വാറണ്ടിയുമായി ഈ ഇന്ത്യന്‍ കമ്പനി

നമ്മുടെ രാജ്യത്ത് ഇലക്ട്രിക് ടൂവീലര്‍ വിഭാഗം വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. വമ്പന്‍ കമ്പനികള്‍ക്കൊപ്പം സ്റ്റാര്‍ട്ടപ്പ് കമ്പനികളും ഈ വിഭാഗം വാഴുന്നു. ഇലക്ട്രിക് ടൂവീലറുകള്‍ നന്നായി വിറ്റുപോകുന്നുണ്ടെങ്കിലും ഒരു വിഭാഗം ജനങ്ങള്‍ക്ക് ഇവി വാങ്ങാന്‍ ഇപ്പോഴും പേടിയാണ്. റേഞ്ച്, ചാര്‍ജിംഗ്, ബാറ്ററി മാറ്റല്‍ ചെലവ് എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് അവരെ പിന്നോട്ടടുപ്പിക്കുന്നത്. ഇപ്പോള്‍ ഉപഭോക്താക്കളുടെ വിശ്വാസം വര്‍ധിപ്പിക്കുന്നതിനും വില്‍പനാനന്തര സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി രാജ്യത്തെ പ്രമുഖ ഇവി നിര്‍മാതാക്കളില്‍ ഒന്നായ സീലിയോ ഇ മൊബിലിറ്റി (ZELIO E Mobility) ഒരു സുപ്രധാന നീക്കം നടത്തിയിരിക്കുകയാണ്.

2025 ഏപ്രില്‍ 1 മുതല്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും ഇ-റിക്ഷകള്‍ അടക്കമുള്ള ഇലക്ട്രിക് മുച്ചക്ര വാഹനങ്ങളുമടക്കം എല്ലാ മോഡലുകള്‍ക്കും കമ്പനി 2 വര്‍ഷത്തെ വാറണ്ടി വാഗ്ദാനം ചെയ്യുന്നു. ഉയര്‍ന്ന നിലവാരമുള്ളതും വിശ്വസനീയവുമായ വാഹനങ്ങള്‍ നല്‍കുന്നതിനുള്ള സീലിയോയുടെ പ്രതിബദ്ധതയാണ് ഈ സമഗ്ര വാറണ്ടി പ്രോഗ്രാമിലൂടെ അടിവരയിടുന്നത്.

zelio e mobility 2 year warranty

ഈ വാറണ്ടിക്ക് കീഴില്‍ സീലിയോ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ നിര്‍ണായക ഘടകങ്ങളായ മോട്ടോര്‍, കണ്‍ട്രോളര്‍, ഷാസി എന്നിവ ഉള്‍പ്പെടുന്നു. എക്‌സ്-മെന്‍, ഗ്രേസി, ഈവ, മിസ്റ്ററി തുടങ്ങിയ ജനപ്രിയ മോഡലുകളും ഇതില്‍ കവര്‍ ചെയ്യുന്നു. ത്രീ-വീലര്‍ സെഗ്മെന്റിനും ഇത് ബാധകമാണ്. 2 വര്‍ഷത്തെ വാറണ്ടിക്ക് കീഴില്‍ ടാംഗ ബട്ടര്‍ഫ്‌ലൈ, ടാംഗ SS മോഡലുകളുടെ ഷാസി സംരക്ഷിക്കുന്നു.

സീലിയോ ഇ മൊബിലിറ്റിയുടെ ഈ സമഗ്ര വാറണ്ടിക്ക് സമയത്തിന്റെയോ ഉപഭോക്താക്കളുടെ എണ്ണത്തിന്റെയോ പരിധിയില്ല എന്നതും ശ്രദ്ധേയമാണ്. മാത്രമല്ല കിലോമീറ്റര്‍ നിയന്ത്രണങ്ങളും ഇതില്‍ പെടുന്നില്ല. പൂര്‍ണ്ണമായും പേപ്പര്‍ രഹിതമാക്കി സീലിയോ വാറണ്ടി ക്ലെയിം പ്രക്രിയയിലും വിപ്ലവം സൃഷ്ടിക്കുന്നു. നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കുന്നതിനാല്‍ ഉപഭോക്താക്കളും ഡബിള്‍ ഹാപ്പി.

zelio tanga

ഈ സംവിധാനത്തിന് കീഴില്‍ ഉപഭോക്താക്കള്‍ക്ക് തകരാറുള്ള ഭാഗങ്ങള്‍ എളുപ്പത്തില്‍ തിരികെ അയയ്ക്കാനും വെറും മൂന്ന് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ മാറ്റിസ്ഥാപിക്കാനും കഴിയും. ഭാവിയിലെ ഇടപാടുകള്‍ മനസ്സില്‍ വെച്ചാണ് ഈ നയം വിഭാവനം ചെയ്തിരിക്കുന്നത്. വാറണ്ടി കാലയളവില്‍ വാഹനം വില്‍ക്കുകയാണെങ്കിലും പേടിക്കേണ്ട കാര്യമില്ല. വാഹനം കൈമാറ്റം ചെയ്യപ്പെടുകയാണെങ്കില്‍ പുതിയ ഉടമയ്ക്ക് ശേഷിക്കുന്ന വാറണ്ടി ലഭിക്കുമെന്നതിനാല്‍ തുടര്‍ച്ചയായ കവറേജ് ഉറപ്പാക്കാനാകും.

'സീലിയോയില്‍, ഉപഭോക്തൃ സംതൃപ്തി വില്‍പ്പനയില്‍ അവസാനിക്കുകയല്ല, അവിടെ ആരംഭിക്കുന്നു. എല്ലാ ഇവി മോഡലുകളിലും സമഗ്രമായ രണ്ട് വര്‍ഷത്തെ വാറണ്ടി അവതരിപ്പിക്കാനുള്ള തീരുമാനം ഉല്‍പ്പന്നങ്ങളുടെ എഞ്ചിനീയറിംഗ് മികവിലും ഈടിലുമുള്ള ഞങ്ങളുടെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. കിലോമീറ്റര്‍ കണക്കുകള്‍ ഇല്ലാതെ തടസമില്ലാത്തതും പേപ്പര്‍ലെസ് ക്ലെയിം എക്‌സ്പീരിയന്‍സ് ഉറപ്പാക്കുകയും ചെയ്യുന്നത് സുതാര്യതയ്ക്കും വിശ്വാസത്തിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത കൂടുതല്‍ ശക്തിപ്പെടുത്തുന്നു' സീലിയോ ഇ മൊബിലിറ്റി ലിമിറ്റഡ് സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ കുനാല്‍ ആര്യ പറഞ്ഞു.

സീലിയോയുടെ ഈ തന്ത്രപരമായ നീക്കം ഇലക്ട്രിക് വാഹന വിഭാഗത്തില്‍ കസ്റ്റമര്‍ സര്‍വീസിന്റെ കാര്യത്തില്‍ ഒര പുതിയ മാനദണ്ഡം സൃഷ്ടിക്കുന്നുവെന്ന് മാത്രമല്ല, ഉല്‍പ്പന്നങ്ങളുടെ ഈടിലും പ്രകടനത്തിലുമുള്ള കമ്പനിയുടെ ആത്മവിശ്വാസം പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. കിലോമീറ്റര്‍ പരിധി ഇല്ലാതാക്കുകയും ക്ലെയിം പ്രക്രിയ ലളിതമാക്കുകയും ചെയ്യുന്നതിലൂടെ ഉപഭോക്തൃ സംതൃപ്തിയും വിശ്വാസവുമാണ് തങ്ങള്‍ക്ക് പ്രധാനമെന്നാണ് സീലിയോ വ്യക്തമാക്കുന്നത്.

ഇന്ത്യയിലുടനീളമായി 400-ലധികം അംഗീകൃത ഡീലര്‍ഷിപ്പുകളും സര്‍വീസ് സെന്ററുകളുമായി വിപുലമായ ശൃംഖല സീലിയോക്കുണ്ട്. അവര്‍ ഉപഭോക്താക്കള്‍ക്ക് സേവനം ചെയ്യാന്‍ സദാ സന്നദ്ധരാണ്. 2025 അവസാനത്തോടെ ഡീലര്‍ഷിപ്പുകളുടെ എണ്ണം 1,000 ആയി വര്‍ധിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നു.
കമ്പനിയുടെ അഭിലാഷമായ ഡീലര്‍ഷിപ്പ് വിപുലീകരണത്തോടൊപ്പം ഈ വാറണ്ടി നയവും ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിക്ക് ഗുണം ചെയ്യും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, May 15, 2025, 13:10 [IST]
English summary
Zelio e mobility offering 2 year warranty on all electric two wheeler and three wheeler models
കൂടുതല്‍... #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X