150 Km റേഞ്ച്, ഫുള്‍ചാര്‍ജിന് 1.5 യൂണിറ്റ് കറണ്ട് മതി! 1 മാസം കാത്താൽ 100% ഇന്ത്യന്‍ സ്‌കൂട്ടര്‍ വാങ്ങാം

ഇന്ത്യയില്‍ ഇലക്ട്രിക് ടൂവീലര്‍ വിഭാഗം ഓരോ ദിവസവും വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. പരമ്പരാഗത ടൂവീലര്‍ നിര്‍മാതാക്കളില്‍ പലരും ഈ വിഭാഗത്തില്‍ സാന്നിധ്യമറിയിക്കാന്‍ തുടങ്ങിയത് ഇതിന്റെ തെളിവാണ്. ബജാജ്, ടിവിഎസ്, ഹീറോ എന്നിവ ഇതിനോടകം എന്‍ട്രി നടത്തി മേധാവിത്തം പ്രകടമാക്കിക്കഴിഞ്ഞു. ഹോണ്ടയും സുസുക്കിയും ഓട്ടോ എക്സ്പോയിലൂടെ തങ്ങളുടെ മോഡലുകള്‍ പ്രദര്‍ശിപ്പിച്ചതിനാല്‍ വരും മാസങ്ങളില്‍ ലോഞ്ച് പ്രതീക്ഷിക്കാം. റിവര്‍ മൊബിലിറ്റിയുമായി ചേര്‍ന്ന് യമഹയും ഇന്ത്യന്‍ വിപണിക്കായുള്ള ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിരവധി സ്വദേശി ബ്രാന്‍ഡുകളും ശക്തമായ സാന്നിധ്യമാണ്.

ഓല, ഏഥര്‍ എന്നിവയല്ലാതെ മറ്റ് ചില ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡുകളും രാജ്യത്ത് ജനപ്രിയമാണ്. അതില്‍ ഒന്നാണ് സീലിയോ ഇ മൊബിലിറ്റി. സീലിയോ പുറത്തിറക്കിയ ലെജന്‍ഡര്‍ എന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ വ്യാപകമായി പ്രശംസ നേടിയിരുന്നു. ഇപ്പോള്‍ ലെജന്‍ഡര്‍ സ്‌കൂട്ടറിന്റെ പുതുക്കിയ പതിപ്പ് 2025 ജൂലൈയില്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. വരാന്‍ പോകുന്ന കുറഞ്ഞ വിലയുള്ള ഈ ഇവിയെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.

zelio legender electric scooter

ലോ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ തങ്ങളുടെ ആധിപത്യം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ സീലിയോ ലെജന്‍ഡറിനെ മുഖംമിനുക്കി വിപണിയില്‍ എത്തിക്കാന്‍ പോകുന്നത്. മെച്ചപ്പെട്ട ഡിസൈന്‍, കൂടുതല്‍ കളര്‍ ഓപ്ഷനുകള്‍, മോഡേണ്‍ ഫീച്ചറുകള്‍ എന്നിവയുടെ സംയോജനമാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതിയ പതിപ്പില്‍ വാഗ്ദാനം ചെയ്യാന്‍ പോകുന്നത്.

ഇന്ത്യയിലെ വര്‍ധിച്ച് വരുന്ന അര്‍ബന്‍ മൊബിലിറ്റി ആവശ്യങ്ങള്‍ നിറവേറ്റുന്ന തരത്തിലാണ് പുതിയ ലെജന്‍ഡര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കുറഞ്ഞ ചെലവില്‍ സ്റ്റൈലും പെര്‍ഫോമന്‍സും സമന്വയിക്കുന്ന സ്‌കൂട്ടര്‍ തേടുന്നവരെയാണ് ഇത് ലക്ഷ്യംവെക്കുന്നത്. ഒരു 60/72V BLDC മോട്ടോര്‍ ആയിരിക്കും അപഡേറ്റഡ് സീലിയോ ലെജന്‍ഡറിന്റെ ശക്തി.

ഒറ്റ ചാര്‍ജില്‍ 150 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുന്ന ബാറ്ററി പായ്ക്കായിരിക്കും ഇ-സ്‌കൂട്ടറിന് പവര്‍ നല്‍കുക. പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതിന് 1.5 യൂണിറ്റ് വൈദ്യുതി മാത്രമേ ആവശ്യം വരികയുള്ളൂവെന്നാണ് പറയപ്പെടുന്നു. ഇതിലൂടെ ഗ്രീന്‍ മൊബിലിറ്റിക്ക് കരുത്തേകുക മാത്രമല്ല ഉപഭോക്താക്കളുടെ യാത്രാചെലവുകളും ഗണ്യമായി കുറയ്ക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു. ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്ററാണ് പ്രതീക്ഷിക്കുന്നത്.

'ലെജന്‍ഡര്‍ വളരെക്കാലമായി ഞങ്ങളുടെ പോര്‍ട്ട്‌ഫോളിയോയിലെ പ്രിയപ്പെട്ട വാഹനങ്ങളിലൊന്നാണ്. അതിന്റെ കാര്യക്ഷമത, വിശ്വാസ്യത, ദൈനംദിന പ്രായോഗികത എന്നിവ ഏറെ പ്രശംസിക്കപ്പെടുന്നു. കൂടുതല്‍ ധീരവും, പുതുമയുള്ളതും, ഇന്നത്തെ റൈഡര്‍മാരുടെ അഭിലാഷങ്ങളുമായി കൂടുതല്‍ ഇണങ്ങിച്ചേരുന്നതുമായ ഫെയ്സ്ലിഫ്റ്റിലൂടെ ലെജന്‍ഡര്‍ തിരിച്ചെത്തിയിരിക്കുന്നു. ഈ അപ്‌ഡേറ്റ് ഞങ്ങളുടെ ഉപഭോക്താക്കള്‍ കാണിച്ച വിശ്വാസത്തിനും സ്നേഹത്തിനുമുള്ള ആദരമാണ്' -സീലിയോ സഹസ്ഥാപകനും എംഡിയുമായ കുനാല്‍ ആര്യ പറഞ്ഞു.

ലെജന്‍ഡര്‍ ഫെയ്സ്ലിഫ്റ്റിന്റെ മൊഞ്ച് കൂട്ടാനായി കമ്പനി ചില്ലറ കോസ്മെറ്റിക് പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നുണ്ട്. മോഡേണ്‍ ഗ്രാഫിക്‌സ്, പുതുക്കിയ ബോഡി സ്റ്റൈല്‍, യുവ റൈഡര്‍മാരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുന്ന സ്‌പോര്‍ട്ടി, ബോള്‍ഡ് ലുക്ക് എന്നിവ സ്‌കൂട്ടറിന് ഉണ്ടാകും. ഇന്ത്യയിലെ യുവതയുടെ മാറിക്കൊണ്ടിരിക്കുന്ന അഭിരുചികള്‍ക്കും മുന്‍ഗണനകള്‍ക്കും അനുസൃതമായാണ് ഈ അപ്‌ഡേറ്റുകള്‍ നടപ്പാക്കിയിരിക്കുന്നത്.

സീലിയോ ഇ മൊബിലിറ്റിയെ കുറിച്ച് പറയുമ്പോള്‍ തുടക്കം മുതല്‍ തന്നെ ഇന്ത്യയിലെ ഇലക്ട്രിക് ടൂവീലര്‍ ഇന്‍ഡസ്ട്രിയില്‍ അവര്‍ തങ്ങളുടേതായ ഒരു സ്ഥാനം സൃഷ്ടിച്ചിട്ടുണ്ട്. 200,000-ത്തിലധികം സംതൃപ്തരായ ഉപഭോക്താക്കളും 400-ലധികം ഔട്ട്‌ലെറ്റുകളുടെ വിപുലമായ ഡീലര്‍ഷിപ്പ് ശൃംഖലയുമുള്ള സീലിയോ 2025 അവസാനത്തോടെ 1,000 ഡീലര്‍ഷിപ്പുകള്‍ എന്ന ലക്ഷ്യത്തിലെത്താനുള്ള പാതയിലാണ്. ഇലക്ട്രിക് വാഹനങ്ങള്‍ ജനകീയമാക്കാനും അത് ജനങ്ങള്‍ക്ക് താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കാനുമുള്ള ബ്രാന്‍ഡിന്റെ പ്രതിബദ്ധത രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ചേര്‍ന്ന് പോകുന്നു.

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിലൂടെ സമൂഹത്തെ കൂടുതല്‍ സുസ്ഥിരമായ ഭാവിയിലേക്ക് നയിക്കുക എന്ന ദര്‍ശനത്തോടെ 2021-ല്‍ സ്ഥാപിതമായ പൂര്‍ണമായും ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയാണ് സീലിയോ ഇ മൊബിലിറ്റി. വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ ലഭ്യമായ ഈടുറ്റതും സ്റ്റൈലിഷുമായ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കി കമ്പനി അതിവേഗം ജനപ്രീതി നേടി. മികച്ച റേഞ്ചിനൊപ്പം നൂതന സവിശേഷതകളും ഉള്‍ക്കൊള്ളുന്ന സീലിയോയുടെ ഉല്‍പ്പന്നങ്ങള്‍ ഇതിനോടകം ആയിരക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്.

സീലിയോ ഇ മൊബിലിറ്റിയുടെ ലെജന്‍ഡര്‍ സ്‌കൂട്ടറിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പിന്റെ വിലയും മറ്റ് സവിശേഷതകളും അറിയാനായി ഇവി പ്രേമികള്‍ കാത്തിരിക്കുകയാണ്. പുത്തന്‍ സവിശേഷതകള്‍, സ്റ്റൈലിഷ് ഡിസൈന്‍, കുറഞ്ഞ പരിപാലനച്ചെലവ് എന്നിവ വാഗ്ദാനം ചെയ്യുന്ന അപ്ഡേറ്റഡ് ലെജന്‍ഡര്‍ മോഡല്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്താനാണ് ഒരുങ്ങുന്നു. ഈ മോഡലിന്റെ വരവ് ലോ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തില്‍ സീലിയോയുടെ സ്ഥാനം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Sunday, May 25, 2025, 13:00 [IST]
English summary
Zelio legender facelift electric scooter to launch in july 2025 all details inside
കൂടുതല്‍... #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X