ഫുൾ ടാങ്കടിച്ചാൽ 10 ദിവസത്തേക്ക് പമ്പിലേക്ക് പോകണ്ട; PULSAR 125-ൽ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ബജാജിൻ്റെ എക്കാലത്തേയും ജനപ്രീതിയുള്ള സെഗ്മെൻ്റാണ് പൾസർ വേരിയൻ്റുകൾ. 2026 മോഡൽ വർഷത്തേക്കുള്ള ബജാജ് പൾസർ 125 സീരീസ് രൂപമാറ്റങ്ങളോടെ വിപണിയിലെത്തിയിരിക്കുകയാണ്. ആകർഷകമായ മുൻഭാഗവും നിരവധി കോസ്മെറ്റിക്ക് അപ്ഡേറ്റുകളും വരുത്തി 125 സിസി വിഭാഗത്തിൽ ഇതിനെ മികവുറ്റതാക്കാൻ ആണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രധാന മാറ്റമെന്ന് എടുത്തു പറയേണ്ടത് മുന്നിൽ എൽഇഡി ഹെഡ്‌ലൈറ്റ് വന്നതാണ്. പഴയ ഹാലജൻ യൂണിറ്റിന് പകരം കൂടുതൽ പ്രകാശവും ദൂരക്കാഴ്ചയും നൽകുന്ന എൽഇഡി ഹെഡ്‌ലൈറ്റ് രാത്രികാല യാത്രകളിൽ റൈഡറുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.
ബ്ലാക്ക് ഗ്രേ, ബ്ലാക്ക് റേസിംഗ് റെഡ്, ബ്ലാക്ക് സിയാൻ ബ്ലൂ, ടാൻ ബീജ് ചേർന്നുള്ള റേസിംഗ് റെഡ് എന്നീ പുതിയ കളർ ഓപ്ഷനുകളും അപ്ഡേറ്റ് ചെയ്ത ഗ്രാഫിക്സുകളും ബൈക്കിന് ഈ വിഭാഗത്തിൽ വേറിട്ട ലുക്ക് നൽകുന്നുണ്ട്. ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളും ഗ്യാസ് ചാർജ്ഡ് ട്വിൻ റിയർ ഷോക്ക് അബ്സോർബറുകളും സസ്പെൻഷൻ കൈകാര്യം ചെയ്യുന്നു.

മുൻവശത്ത് ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കും അടങ്ങുന്ന നിലവിലുള്ള ബ്രേക്കിംഗ് തുടരും. ആന്റി-സ്കിഡ് ടെക്നോളജിയും ഉയർന്ന ഗ്രിപ്പുള്ള ട്യൂബ്ലെസ് ടയറുകളും മാറ്റമില്ലാതെ നിലനിൽക്കുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടുകൂടിയ പൂർണ്ണ ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ സാങ്കേതികമായി തുടരുന്നു. കോൾ, മെസ്സേജ് അലേർട്ടുകൾ, ഗിയർ ഇൻഡിക്കേറ്റർ, ക്ലോക്ക്, DTE റീഡ്ഔട്ട്, യുഎസ്ബി ചാർജിംഗ് പോർട്ട് എന്നിവ ഇതിലെ സവിശേഷതകളാണ്.
പവർട്രെയിൻ വിശദാംശങ്ങളിലേക്ക് വന്നാൽ വാഹനത്തിന് കരുത്ത് നൽകുന്നത് 124.38 സിസി സിംഗിൾ സിലിണ്ടർ, 2-വാൽവ്, എയർ-കൂൾഡ് എഞ്ചിനാണ്. 8,500 rpm-ൽ 11.8 PS കരുത്തും 6,500 rpm-ൽ 10.8 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിന് 15 ലിറ്റർ ഇന്ധന ടാങ്കും 5-സ്പീഡ് ഗിയർബോക്സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്.

കാർബൺ ഫൈബർ സിംഗിൾ സീറ്റ് 2026 പൾസർ 125 വേരിയന്റിന് 92,320 (എക്സ്-ഷോറൂം) വിലയുണ്ട്. സ്പ്ലിറ്റ് സീറ്റ് മോഡലിന് 2,131 അധികം നൽകി 94,451 (എക്സ്-ഷോറൂം) രൂപയ്ക്ക് ലഭിക്കും. ഹീറോ ഗ്ലാമർ, ഹോണ്ട ഷൈൻ, ഹോണ്ട എസ്പി 125, ടിവിഎസ് റൈഡർ എന്നിവരാണ് പ്രധാന എതിരാളികൾ.
എൻട്രി ലെവൽ ബജാജ് പൾസർ 125 മോഡലിന് 778 രൂപ മുതൽ 1,020 രൂപ വരെയാണ് വില വർധനവ്. നിയോൺ സിംഗിൾ സീറ്റ് വേരിയൻ്റിന് 891 രൂപ വർധിച്ചു. നേരത്തെ 79,048 രൂപയായിരുന്നത് ഇപ്പോൾ 79,939 രൂപയായി. അടുത്തതായി കാർബൺ ഫൈബർ സിംഗിൾ സീറ്റ് വേരിയൻ്റ് ഇപ്പോൾ 86,411 രൂപയ്ക്ക് ലഭ്യമാണ്.

പൾസർ N125 പതിപ്പിൻ്റെ വിലയിൽ മാറ്റമൊന്നുമില്ലെങ്കിലും പൾസർ NS125 മോഡലിൻ്റെ വില 461 രൂപ മുതൽ 1,460 രൂപ വരെ വർധിപ്പിച്ചിട്ടുണ്ട്. പൾസർ NS125 ബേസ് വേരിയൻ്റ് ഇപ്പോൾ 92,642 രൂപ പ്രാരംഭ വിലയിൽ ലഭ്യമാണ്. മുമ്പത്തെ വില 91,182 രൂപയിൽ നിന്ന് 1,460 രൂപയാണ് കൂട്ടിയിരിക്കുന്നത്. LED BT വേരിയൻ്റിന് 461 രൂപ വില വർധനവിന് ശേഷം 94,253 രൂപയാണ് പുതുക്കിയ എക്സ്ഷോറൂം വില. മുമ്പത്തെ വില 93,792 രൂപയായിരുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








