CLUTCH പിടിക്കാതെ ഗിയർ മാറ്റാം! HONDA CB750 HORNET-ൽ ലോങ്ങ് ട്രിപ്പ് പോകാൻ നിങ്ങൾ കൊതിക്കും

ഹോണ്ട 2026 CB750 ഹോർനെറ്റിലൂടെ മിഡിൽവെയ്റ്റ് മോട്ടോർസൈക്കിൾ സെഗ്മെന്റിൽ വീണ്ടും വലിയ മാറ്റത്തിന് തുടക്കമിടുകയാണ ബ്രാൻഡ്. ക്ലച്ച് ലിവറില്ലാതെ ഗിയർ മാറ്റാൻ സഹായിക്കുന്ന ഇ-ക്ലച്ച് സാങ്കേതികവിദ്യ ആദ്യമായി CB750 ഹോർനെറ്റിൽ അവതരിപ്പിക്കുകയാണ്. ഹോർനെറ്റ് ശ്രേണിയിൽ ഈ ഫീച്ചർ ലഭിക്കുന്ന ഏറ്റവും താങ്ങാനാവുന്ന മോഡൽ എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇ-ക്ലച്ച് സംവിധാനം നഗരത്തിലെ തിരക്കേറിയ ട്രാഫിക്കിലും ദീർഘ ഹൈവേ റൈഡുകളിലും റൈഡറുടെ ക്ഷീണം ഗണ്യമായി കുറയ്ക്കുന്നു എന്നതാണ് ഗുണം.

ക്ലച്ച് പിടിക്കാതെ ഗിയർ മാറുന്നതിനാൽ കൈകളുടെ സമ്മർദ്ദം കുറയുകയും, സ്മൂത്ത് റൈഡിംഗ് അനുഭവം ഉറപ്പുവരുത്തുകയും ചെയ്യുന്നു. അതോടൊപ്പം ഇന്ധനക്ഷമത മെച്ചപ്പെടുത്താൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നതായും ഹോണ്ട അവകാശപ്പെടുന്നു. CB650R, CBR650R എന്നീ മോഡലുകളിൽ മുൻപ് ഇ-ക്ലച്ച് നൽകിയിരുന്നെങ്കിലും, ത്രോട്ടിൽ-ബൈ-വയർ സിസ്റ്റമുള്ള ആദ്യ ഹോണ്ട മോട്ടോർസൈക്കിളാണ് CB750 ഹോർനെറ്റ്.

honda cb70 hornet e clutch

ഇത് റൈഡിംഗ് മോഡുകൾ കൂടുതൽ കൃത്യമായി നിയന്ത്രിക്കാനും, പവർ ഡെലിവറി മെച്ചപ്പെടുത്താനും സഹായിക്കും. ഒരു സമ്പൂർണ മോഡേൺ നെയ്ക്കഡ് ബൈക്ക് അനുഭവം നൽകാൻ പ്രാപ്തമാണ്. CB750 ഹോർനെറ്റിന് കരുത്ത് പകരുന്നത് 755cc ലിക്വിഡ്-കൂൾഡ്, 8-വാൽവ് പാരലൽ-ട്വിൻ എഞ്ചിനാണ്. ഈ എഞ്ചിൻ 9,500 rpm-ൽ 92 hp പവറും 7,250 rpm-ൽ 75 Nm ടോർക്കും നൽകുന്നു.

6-സ്പീഡ് മാനുവൽ ഗിയർബോക്‌സിനൊപ്പം ഇ-ക്ലച്ച് ചേർന്നതോടെ പെർഫോമൻസും കൺട്രോളും പുതിയ തലത്തിലേക്ക് ഉയരുന്നു. ഷാർപ്പ് വിംഗ്-ഇൻസ്പയർഡ് ഡിസൈൻ, മസ്കുലർ ഫ്യൂവൽ ടാങ്ക്, കാമ്പാക്ട് ടെയിൽ സെക്ഷൻ എന്നിവ CB750 ഹോർനെറ്റിന് ഒരു പ്യൂർ സ്ട്രീറ്റ്ഫൈറ്റർ ലുക്ക് നൽകുന്നു. 15.2 ലിറ്റർ ഫ്യൂവൽ ടാങ്ക് ദീർഘയാത്രകൾക്ക് ഏറെ അനുയോജ്യമാണ് എന്ന് എടുത്ത് പറയേണ്ട കാര്യമാണ്.

honda cb70 hornet e clutch

41mm ഇൻവെർട്ടഡ് ഷോവ ഫ്രണ്ട് ഫോർക്കുകളും, പ്രോ-ലിങ്ക് റിയർ മോണോ-ഷോക്കും മികച്ച ഹാൻഡ്ലിംഗും സ്റ്റാബിലിറ്റിയും ഉറപ്പാക്കുന്നു. ഡ്യുവൽ-ചാനൽ എബിഎസ്, ഡ്യുവൽ എൽഇഡി ഹെഡ്‌ലാംപ്, 5-ഇഞ്ച് TFT ഡിസ്‌പ്ലേ, ഹോണ്ട റോഡ്‌സിങ്ക് കണക്റ്റിവിറ്റി എന്നിവ CB750 ഹോർനെറ്റിനെ പൂർണ്ണമായും ഫ്യൂച്ചർ-റെഡി ആക്കുന്നു. നാവിഗേഷൻ, കോളുകൾ, മ്യൂസിക് കൺട്രോൾ എന്നിവ TFT സ്‌ക്രീനിലൂടെ എളുപ്പത്തിൽ കൈകാര്യം ചെയ്യാം.

ഇന്ത്യൻ വിപണിയിൽ CB750 ഹോർനെറ്റിന് നിലവിൽ 9.22 ലക്ഷം (എക്സ്-ഷോറൂം) ആണ് വില. ഇ-ക്ലച്ച് സംവിധാനം ഉൾപ്പെടുത്തി പുറത്തിറങ്ങുകയാണെങ്കിൽ, ഏകദേശം 9.4 ലക്ഷം (എക്സ്-ഷോറൂം) വരെ വില ഉയരാനാണ് സാധ്യത. കവാസാക്കി Z900, ട്രയംഫ് ട്രൈഡന്റ് 660, കവസാക്കി നിഞ്ച 650 എന്നിവയാണ് ഈ മോട്ടോർസൈക്കിളിന്റെ പ്രധാന എതിരാളികൾ.

honda cb70 hornet e clutch

ഇ-ക്ലച്ച് പോലുള്ള അഡ്വാൻസ്ഡ് സാങ്കേതികവിദ്യകൾ, ശക്തമായ എഞ്ചിൻ, ആധുനിക ഡിസൈൻ, പ്രീമിയം ഫീച്ചറുകൾ എന്നിവ ചേർന്ന് 2026 ഹോണ്ട CB750 ഹോർനെറ്റ് ഇന്ത്യയിലെ മിഡിൽവെയ്റ്റ് നെയ്ക്കഡ് ബൈക്ക് സെഗ്മെന്റിൽ ഒരു ഗെയിം-ചേഞ്ചറാകാൻ എല്ലാ സാധ്യതയുമുണ്ട്. അത് കൊണ്ട് തന്നെ എതിരാളികൾക്ക് വലിയ രീതിയിൽ വെല്ലുവിളി സൃഷ്ടിക്കാൻ സാധിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, January 11, 2026, 18:55 [IST]
English summary
2026 honda cb750 hornet e clutch launch price india features
കൂടുതല്‍... #honda motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X