വില കൂടുമോ? 2026 KTM DUKE 250 പുതിയ സിൽവർ നിറത്തിൽ എത്തുന്നുണ്ടേ
ഓസ്ട്രിയൻ ഇരുചക്രവാഹന ബ്രാൻഡായ കെ.ടി.എം, തങ്ങളുടെ 2026 ഡ്യൂക്ക് 250 മോഡലിന് പുതിയ സിൽവർ നിറം അവതരിപ്പിച്ചിരിക്കുകയാണ്. ബജാജ് ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള ഡ്യൂക്ക് 250, ഇന്ത്യൻ വിപണിയിലെ ജനപ്രിയ എൻട്രി ലെവൽ നേക്കഡ് സ്പോർട്സ് മോട്ടോർസൈക്കിളാണ്. അമേരിക്ക ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിപണിയിൽ ലഭ്യമാക്കിയ ഈ നിറം, ഉടൻ ഇന്ത്യയിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡ്യൂക്ക് 250-ക്ക് വർഷങ്ങളായി നിരവധി അപ്‌ഡേറ്റുകൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഡിസൈൻ, ഫീച്ചർ ഘടകങ്ങൾ പലതും ഡ്യൂക്ക് 390-ൽ നിന്ന് കടമെടുത്തതാണ്. 2026 മോഡലിൽ പുതിയ സിൽവർ നിറത്തിനൊപ്പം ഗ്രാഫിക്സിലും ദൃശ്യപരമായ ചില മാറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ട്.
നിലവിൽ ഇന്ത്യയിൽ ഡ്യൂക്ക് 250 'എബണി ബ്ലാക്ക്', 'ഇലക്ട്രോണിക് ഓറഞ്ച്', 'അറ്റ്ലാൻ്റിക് ബ്ലൂ' എന്നീ നിറങ്ങളിൽ ലഭ്യമാണ്. പുതിയ സിൽവർ നിറം നിലവിലുള്ളവയ്ക്കൊപ്പം വരുമോ അതോ ഏതെങ്കിലും നിറങ്ങൾ ഒഴിവാക്കുമോ എന്ന് കെ.ടി.എം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പുതിയ നിറമൊഴികെ മോട്ടോർസൈക്കിളിന്റെ രൂപകൽപ്പനയിൽ മാറ്റമില്ല.

മസ്കുലർ നേക്കഡ് സ്പോർട് ഡിസൈനിൽ എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ, മെറ്റൽ ഫ്യുവൽ ടാങ്ക്, കളർ ഇൻജെക്റ്റഡ് ബോഡി പാനലുകൾ, കട്ടിയുള്ള സ്പ്ലിറ്റ് സീറ്റുകൾ, ഷാർപ്പ് ആയ എൽ.ഇ.ഡി ടെയിൽ ലാമ്പുകൾ, മികച്ച റൈഡർ എർഗണോമിക്സ് എന്നിവ തുടരുന്നു. സുഗമമായ ആക്സിലറേഷനും മികച്ച പ്രകടനവും നൽകുന്ന എൽ.സി.4.സി (LC4c) എഞ്ചിനാണ് ഡ്യൂക്ക് 250-ക്ക് കരുത്ത്.
സിംഗിൾ സിലിണ്ടർ, ഡി.ഒ.എച്ച്.സി (DOHC) മോട്ടോർ 31 പി.എസ് (PS) പവറും 25 എൻ.എം (Nm) ടോർക്കും ഉത്പാദിപ്പിക്കുന്നു. മെച്ചപ്പെട്ട ആറ് സ്പീഡ് ഗിയർബോക്സാണ് ഇതിനോടൊപ്പം വരുന്നത്. ഡബ്ല്യു.പി അപെക്സ് യു.എസ്.ഡി (WP Apex USD) ഫ്രണ്ട് ഫോർക്കുകൾ, സൈഡ്-മൗണ്ടഡ് മോണോഷോക്ക്, പ്രീമിയം അലോയ് വീലുകൾ, സൂപ്പർമോട്ടോ എ.ബി.എസ് (ABS) സഹിതമുള്ള മികച്ച ബ്രേക്കിംഗ് സംവിധാനം എന്നിവ സവിശേഷതകളാണ്.

സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും നാവിഗേഷൻ പിന്തുണയുമുള്ള 5 ഇഞ്ച് ടി.എഫ്.ടി (TFT) ഡിസ്‌പ്ലേയും ഇതിലുണ്ട്. ഈ ഫീച്ചറുകളെല്ലാം ഇന്ത്യൻ പതിപ്പിലും നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ ഡ്യൂക്ക് 250-ക്ക് നിലവിൽ 2.12 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) വില. പുതിയ സിൽവർ നിറംകൂടി എത്തുന്നതുകൊണ്ട് വിലയിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ല. ടി.വി.എസ് അപ്പാച്ചെ ആർ.ടി.ആർ 300, സുസുക്കി ജിക്സർ 250, ഹീറോ എക്‌സ്ട്രീം 250, ഹസ്ക്വർണ സ്വാർട്ട്പിലൻ 250 തുടങ്ങിയ മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ കെ.ടി.എം ഡ്യൂക്ക് 250-യുടെ പ്രധാന എതിരാളികൾ.
നേക്കഡ് സ്ട്രീറ്റ് മോഡലായ ഡ്യൂക്ക് 160 ഹിറ്റായതോടെയാണ് പുത്തൻ ഫുള്ളി ഫെയർഡ് സ്പോർട്‌സ് മോട്ടോർസൈക്കിളിൻ്റെയും വരവ്. 1.85 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് വാഹനം വിപണനത്തിന് എത്തിയിരിക്കുന്നത് എന്നതാണ് അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം. RC200, RC390 എന്നിവ വാങ്ങാൻ ബജറ്റില്ലാത്തവർക്ക് ബേബി ആർസിയുടെ വരവ് വലിയ അനുഗ്രഹമാവും.

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 150 സിസി എൻട്രി ലെവൽ സ്‌പോർട്‌സ് ബൈക്കായ യമഹ R15 മോഡലുമായിട്ടാവും പുതിയ കെടിഎം RC 160 പടവെട്ടുക. ഒപ്പം ഹീറോ കരിസ്‌മ XMR 210 പതിപ്പിനേയും ആർസിക്ക് ഒതുക്കേണ്ടതായി വരും. വിലയുടെ കാര്യത്തിൽ നേക്കഡ് സ്ട്രീറ്റ് മോഡലായ 160 ഡ്യൂക്കിനേക്കാൾ 14,500 രൂപയോളം കൂടുതലാണ് അതിൻ്റെ ഫുള്ളി ഫെയർഡ് പതിപ്പിന്. എങ്കിലും ഡിസൈനും പെർഫോമൻസിലും ആളുകളെ വീഴിക്കാൻ ഇവനാവും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








