സ്‌പോര്‍ട്ടിയായി ഇരിക്കാം, മഴക്കാലത്ത് സ്‌കിഡാകില്ല..! എണ്ണംപറഞ്ഞ അപ്‌ഡേറ്റുകളുമായി 2026 ഗറില്ല 450 വിപണിയിൽ

റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന 2026 മോഡല്‍ ഗറില്ല 450 (Guerrilla 450) വിപണിയിലെത്തി. പുത്തന്‍ 'അപെക്‌സ്' (APEX) വേരിയന്റ് ഉള്‍പ്പെടെ വിപുലമായ മാറ്റങ്ങളുമായാണ് ഈ മോട്ടോര്‍സൈക്കിള്‍ ഇത്തവണ അവതാരമെടുത്തിരിക്കുന്നത്. സിറ്റി റൈഡുകളിലെ ചടുലതയും ഹൈവേകളിലെ പവറും ഒത്തുചേരുന്ന് പുതിയ പതിപ്പ്. പുതിയ അപെക്‌സ് വേരിയന്റ് പൂര്‍ണമായും റോഡ് ട്രിപ്പുകള്‍ക്ക് അനുയോജ്യമായ രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അപെക്‌സ് വേരിയന്റില്‍ റൈഡര്‍ക്ക് കൂടുതല്‍ സ്‌പോര്‍ട്ടിയായ റൈഡിംഗ് പൊസിഷന്‍ നല്‍കുന്ന ലോവേര്‍ഡ് ഹാന്‍ഡില്‍ബാറുകള്‍ ലഭിക്കുന്നു.

ഫ്രണ്ട് എന്‍ഡ് അല്‍പ്പം താഴ്ത്തി ക്രമീകരിച്ചിരിക്കുന്നതിനാല്‍ വളവുകളില്‍ കൂടുതല്‍ കൃത്യതയോടെ വാഹനം വെട്ടിച്ച്‌കൊണ്ടുപോകാന്‍ സാധിക്കും. റോഡ് റൈഡുകള്‍ക്ക് മുന്‍ഗണന നല്‍കുന്നവര്‍ക്കായി പ്രത്യേക ട്യൂണിംഗാണ് ഇതില്‍ നല്‍കിയിരിക്കുന്നത്.അപെക്‌സ് വേരിയന്റിലെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ വ്രെഡെസ്റ്റീന്‍ സെന്റോറോ ST (Vredestein Centauro ST) ടയറുകളാണ്. കാറ്റഗറിയിലെ ഏറ്റവും വീതിയേറിയതും മികച്ച ഗ്രിപ്പുള്ളതുമായ ടയറുകളാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.

2026 royal enfield guerrilla 450 launched

നനവുള്ള റോഡുകളിലും ഘര്‍ഷണം കുറഞ്ഞ ഭാഗങ്ങളിലും ഈ 17 ഇഞ്ച് ടയറുകള്‍ റൈഡറുടെ ആത്മവിശ്വാസം കൂട്ടും. ഇത് ബൈക്കിന്റെ മൊത്തത്തിലുള്ള സേഫ്റ്റിയും പെര്‍ഫോമന്‍സും വര്‍ദ്ധിപ്പിക്കുന്നു.റൈഡിംഗ് മോഡുകളില്‍ വരുത്തിയ പരിഷ്‌കാരങ്ങളാണ് സാങ്കേതിക വശങ്ങളില്‍ ശ്രദ്ധേയം. അപെക്‌സ് വേരിയന്റില്‍ സ്ട്രീറ്റ്, സ്‌പോര്‍ട് മോഡുകള്‍ ലഭ്യമാണ്. പ്രധാനമായും, ഇഗ്‌നിഷന്‍ സ്വിച്ച് ഓഫ് ചെയ്തതിന് ശേഷവും അവസാനം സെലക്ട് ചെയ്ത മോഡ് ഓര്‍ത്തെടുക്കാനുള്ള 'മോഡ് റിട്ടന്‍ഷന്‍' സംവിധാനം ഇതിലുണ്ട്.

ഈ അപ്ഡേറ്റ് ഇപ്പോള്‍ ഡാഷ്, ഫ്ലാഷ് വേരിയന്റുകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഇത് യാത്രക്കാര്‍ക്ക് ഓരോ തവണയും മോഡ് മാറ്റുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നു.റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രശസ്തമായ 4 ഇഞ്ച് റൗണ്ട് ടിഎഫ്ടി ഡിസ്പ്ലേ (Tripper Dash) 2026 മോഡലിന്റെ എല്ലാ വേരിയന്റുകളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗൂഗിള്‍ മാപ്സ് നാവിഗേഷന്‍, ഫോണ്‍ കണക്റ്റിവിറ്റി, മീഡിയ കണ്‍ട്രോള്‍ എന്നിവ ഇതിലൂടെ സാധ്യമാകും.

2026 royal enfield guerrilla 450 launched

ഡാഷ്, ഫ്‌ലാഷ് വേരിയന്റുകളില്‍ സിയറ്റ് ഗ്രിപ്പ് XL RE)ടയറുകളാണ് നല്‍കിയിരിക്കുന്നത്. മെച്ചപ്പെടുത്തിയ കോമ്പൗണ്ടും ഒപ്റ്റിമൈസ്ഡ് ട്രെഡ് പാറ്റേണുകളുമുള്ള ഈ ടയറുകള്‍ നനഞ്ഞ റോഡുകളില്‍ മികച്ച ഗ്രിപ്പ് നല്‍കും. ഹാന്‍ഡ് ഗാര്‍ഡുകളും ഹെഡ്ലൈറ്റ് ഗ്രില്ലും ഉള്‍പ്പെടുന്ന പുതിയ ആക്‌സസറികളും ഡാഷ് വേരിയന്റിനൊപ്പം കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. മാത്രമല്ല ഇതേ വേരിയന്റിന് പുതിയ ട്വിലൈറ്റ് ബ്ലൂ കളര്‍ ഓപ്ഷനും ലഭിക്കുന്നു.

മെക്കാനിക്കല്‍ വശം ബൈക്കില്‍ മാറ്റങ്ങളില്ല. ഹിമാലയനില്‍ കണ്ട അതേ 452 സിസി ലിക്വിഡ് കൂള്‍ഡ് ഷെര്‍പ്പ എഞ്ചിന്‍ തന്നെയാണ് ഗറില്ലയ്ക്കും കരുത്തേകുന്നത്. ഇത് 39 bhp പവറും 40 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. സ്റ്റീല്‍ ട്വിന്‍ സ്പാര്‍ ഫ്രെയിമും 43 mm ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നിലെ ലിങ്കേജ് മോണോഷോക്കും മോട്ടോര്‍സൈക്കിളിന് മികച്ച സ്ഥിരത ഉറപ്പാക്കുന്നു. ഉയര്‍ന്ന ടോര്‍ക്കും കോംപാക്റ്റ് രൂപകല്‍പ്പനയുമാണ് ഗറില്ലയുടെ പ്രത്യേകത.

2026 royal enfield guerrilla 450 launched

വിലവിവരങ്ങളിലേക്ക് കടന്നാല്‍, അപെക്‌സ് റെഡ് മോഡലിന് 2,49,194 രൂപയും അപെക്‌സ് ബ്ലാക്ക്, ഗ്രീന്‍ മോഡലുകള്‍ക്ക് 2,56,387 രൂപയുമാണ് വില. ഡാഷ് സീരീസിലെ ട്വിലൈറ്റ് ബ്ലൂ വേരിയന്റിന് 2,49,194 രൂപയാണ് വിലയിട്ടത്. ഡാഷ് നിരയിലെ മറ്റ് നിറങ്ങള്‍ക്ക് 2,67,116 രൂപ നിരക്കില്‍ വാങ്ങാം. ഏറ്റവും ഉയര്‍ന്ന മോഡലായ ഫ്ലാഷ് ബ്രാവ ബ്ലൂവിന് 2,72,479 രൂപയാണ് ചെന്നൈ എക്‌സ്-ഷോറൂം വില.

പുതിയ അപ്ഡേറ്റുകളിലൂടെ നിയോ റെട്രോ റോഡ്‌സ്റ്റര്‍ വിപണിയിലെ എതിരാളികളായ ട്രയംഫ് സ്പീഡ് 400, ഹാര്‍ലി ഡേവിഡ്‌സണ്‍ X440, ഹസ്ഖ്‌വര്‍ണ സ്വാര്‍ട്ട്പിലന്‍ 401 മോഡലുകളുമായുള്ള മത്സരം കടുപ്പിക്കാനാണ് റോയല്‍ എന്‍ഫീല്‍ഡ് ലക്ഷ്യമിടുന്നത്. നഗരങ്ങളിലെ തിരക്കേറിയ ട്രാഫിക്കിലും ദീര്‍ഘദൂര ഹൈവേ യാത്രകളിലും ഒരുപോലെ തിളങ്ങാന്‍ 2026 ഗറില്ലയ്ക്ക് സാധിക്കും. ഈ അപ്‌ഡേറ്റുകള്‍ യൂത്തിനിടയില്‍ ബൈക്കിന്റെ ആകര്‍ഷണം കൂട്ടുകയും സ്വീകാര്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

More from DriveSpark

Article Published On: Friday, March 27, 2026, 17:34 [IST]
English summary
2026 royal enfield guerrilla 450 launched updates specs features price details
കൂടുതല്‍... #royal enfield #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X