യൂത്ത് സ്റ്റൈലിൽ സുസുക്കി ജിക്സർ; 2026 പതിപ്പുകൾ വിപണിയിൽ, പുതിയ നിറങ്ങളും വമ്പൻ ഓഫറുകളും!

സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ തങ്ങളുടെ ജനപ്രിയ 250 സിസി ബൈക്കുകളായ ജിക്‌സര്‍ SF 250, ജിക്‌സര്‍ 250 എന്നിവയുടെ 2026 പതിപ്പുകള്‍ പുറത്തിറക്കി. പുതിയ കളര്‍ ഓപ്ഷനുകളും ആകര്‍ഷകമായ ഗ്രാഫിക്‌സുകളുമാണ് പുതിയ മോഡലുകളുടെ പ്രധാന സവിശേഷത. ജനുവരി 15-നാണ് കമ്പനി ഈ പുതിയ അപ്ഡേറ്റുകള്‍ പ്രഖ്യാപിച്ചത്. സ്‌പോര്‍ട്ടി ലുക്കിനൊപ്പം വിശ്വസനീയമായ പെര്‍ഫോമന്‍സും ഈ ബൈക്കുകള്‍ വാഗ്ദാനം ചെയ്യുന്നു. പുത്തന്‍ ബൈക്കുകളെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ ചുവടെ വിശദമായി വായിക്കാം.

ആകര്‍ഷകമായ പുതിയ നിറങ്ങള്‍

ഫുള്‍ ഫെയര്‍ഡ് മോഡലായ ജിക്‌സര്‍ SF 250 ഇപ്പോള്‍ രണ്ട് പുതിയ നിറങ്ങളില്‍ ലഭ്യമാണ്. ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, പേള്‍ ഗ്ലേസിയര്‍ വൈറ്റ് വിത്ത് മെറ്റാലിക് മാറ്റ് പ്ലാറ്റിനം സില്‍വര്‍ എന്നിവയാണ് പുതിയ നിറങ്ങള്‍. നേക്കഡ് മോഡലായ ജിക്‌സര്‍ 250-ന് മൂന്ന് പുതിയ നിറങ്ങളാണ് നല്‍കിയിരിക്കുന്നത്.

new suzuki gixxer sf- 2026- colour

മെറ്റാലിക് മാറ്റ് പ്ലാറ്റിനം സില്‍വര്‍ നമ്പര്‍.2 വിത്ത് പേള്‍ ഗ്ലേസിയര്‍ വൈറ്റ്, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക് വിത്ത് മെറ്റാലിക് ട്രൈറ്റണ്‍ ബ്ലൂ, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക് എന്നിവയാണ് ജിക്‌സര്‍ 250-ലെ പുതിയ നിറങ്ങള്‍. ഇവ ബൈക്കുകള്‍ക്ക് കൂടുതല്‍ സ്‌പോര്‍ട്ടിയര്‍ റോഡ് പ്രസന്‍സ് നല്‍കുന്നു.

എഞ്ചിനും പെര്‍ഫോമന്‍സും

249 സിസി, ഓയില്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഇരു ബൈക്കുകള്‍ക്കും കരുത്തേകുന്നത്. ഇത് 9,300 ആര്‍പിഎമ്മില്‍ 26.5 PS പവറും 7,300 ആര്‍പിഎമ്മില്‍ 22.2 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ബന്ധിപ്പിച്ചിരിക്കുന്നു. സുസുക്കിയുടെ ഇക്കോ പെര്‍ഫോമന്‍സ് (SEP) സാങ്കേതികവിദ്യ മികച്ച ഇന്ധനക്ഷമത ഉറപ്പാക്കാന്‍ സഹായിക്കുന്നു.

മെക്കാനിക്കല്‍ സവിശേഷതകള്‍

മികച്ച ഹാന്‍ഡ്‌ലിംഗ് ശേഷിക്കായി ഭാരം കുറഞ്ഞതും എന്നാല്‍ ദൃഢവുമായ ഷാസിയിലാണ ബൈക്കുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ സ്വിംഗ് ആം സസ്‌പെന്‍ഷനുമാണ് നല്‍കിയിരിക്കുന്നത്. സുരക്ഷയ്ക്കായി ഇരു വീലുകളിലും ഡിസ്‌ക് ബ്രേക്കുകള്‍ സജ്ജീകരിച്ചിരിക്കുന്നു. 17 ഇഞ്ച് കാസ്റ്റ് അലോയ് വീലുകളില്‍ വീതിയേറിയ ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് മികച്ച ഗ്രിപ്പ് നല്‍കുന്നു.

വലിപ്പവും ഭാരവും

ജിക്‌സര്‍ SF 250-ന് 2,010 mm നീളവും 1,345 mm വീല്‍ബേസും ഉണ്ട്. ജിക്‌സര്‍ 250-ന്റെ വീല്‍ബേസ് 1,340 mm ആണ്. രണ്ട് മോഡലുകളുടെയും സീറ്റ് ഉയരം 800 mm ആയതിനാല്‍ ശരാശരി ഉയരമുള്ളവര്‍ക്കും സുഖകരമാണ്. 12 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് ശേഷി. ബൈക്കിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് 165 mm ആണ്. ജിക്‌സര്‍ SF 250, ജിക്‌സര്‍ 250 എന്നിവയുടെ ഭാരം യഥാക്രമം 161 Kg, 156 Kg ആണ്.

മോഡേണ്‍ ഫീച്ചറുകള്‍

ഫുള്‍ എല്‍ഇഡി ലൈറ്റിംഗ് സംവിധാനമാണ് ബൈക്കുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സുസുക്കി റൈഡ് കണക്ട് ആപ്പുമായി ബന്ധിപ്പിക്കാവുന്ന ബ്ലൂടൂത്ത് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ മറ്റൊരു പ്രത്യേകതയാണ്. പുതിയ 10-സ്‌പോക്ക് അലോയ് വീലുകളും സുസുക്കി ഈസി സ്റ്റാര്‍ട്ട് സിസ്റ്റവും റൈഡിംഗ് അനുഭവം മെച്ചപ്പെടുത്തുന്നു. സ്‌പോര്‍ട്ടി ലുക്കിനൊപ്പം മികച്ച എര്‍ഗണോമിക്‌സും ബൈക്കുകള്‍ക്ക് കമ്പനി നല്‍കിയിട്ടുണ്ട്.

വിലയും ഓഫറുകളും

ജിക്‌സര്‍ SF 250-യുടെ പ്രാരംഭ വില 1,89,768 രൂപയും ജിക്‌സര്‍ 250-യുടേത് 1,81,517 രൂപയുമാണ് (എക്‌സ്-ഷോറൂം ഡല്‍ഹി). പുതിയ മോഡലുകള്‍ക്കൊപ്പം ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും എക്സ്റ്റന്‍ഡഡ് വാറണ്ടി പാക്കേജുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. 10,000 രൂപ മുതല്‍ 12,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

ആകര്‍ഷകമായ ഫിനാന്‍സ് ഓപ്ഷനുകളും രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാണ്. 7.99 ശതമാനം മുതല്‍ ആരംഭിക്കുന്ന പലിശനിരക്കും 100 ശതമാനം വരെ ഫണ്ടിംഗും ലഭിക്കുന്ന ഫിനാന്‍ഷ്യല്‍ സ്‌കീമുകളടക്കം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ ഉടന്‍ തന്നെ ഏറ്റവും അടുത്തുള്ള സുസുക്കി മോട്ടോര്‍സൈക്കിള്‍സ് ഷോറൂം സന്ദര്‍ശിക്കുക.

More from DriveSpark

Article Published On: Thursday, January 15, 2026, 16:18 [IST]
English summary
2026 suzuki gixxer 250 cc lineup launched in india price new colors features
കൂടുതല്‍... #suzuki motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X