ലോകത്ത് ഇതാദ്യം, സ്കൂട്ടറിലും ഇനി എയർബാഗ്! വിപ്ലവകരമായ മാറ്റങ്ങളുമായി യമഹ ട്രൈസിറ്റി 300 അരങ്ങേറി

എയര്‍ബാഗ് സംവിധാനമുള്ള ലോകത്തിലെ ആദ്യത്തെ പ്രൊഡക്ഷന്‍ സ്‌കൂട്ടര്‍ യമഹ ഔദ്യോഗികമായി അവതരിപ്പിച്ചു. 2026 മോഡല്‍ യമഹ ട്രൈസിറ്റി 300 (Yamaha Tricity 300) ആണ് എയര്‍ബാഗിന്റെ സംരക്ഷണവുമായി യൂറോപ്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. മൂന്ന് വീലുകളുള്ള ഈ സ്‌കൂട്ടര്‍ സാധാരണ സ്‌കൂട്ടറുകളില്‍ നിന്ന് വ്യത്യസ്തമായി സുരക്ഷയുടെയും പ്രായോഗികതയുടെയും കാര്യത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുകയാണ്. സുരക്ഷാ സാങ്കേതികവിദ്യയിലെ ആഗോള ഭീമന്മാരായ ഓട്ടോലിവുമായി (Autoliv) സഹകരിച്ചാണ് യമഹ ഈ നൂതന എയര്‍ബാഗ് സംവിധാനം വികസിപ്പിച്ചെടുത്തത്. സ്‌കൂട്ടറിന്റെ കോക്പിറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന ഈ എയര്‍ബാഗ്, അപകടസമയത്ത് റൈഡറെ ഹാന്‍ഡില്‍ ബാറിന് മുകളിലൂടെ തെറിച്ചുപോകുന്നതില്‍ നിന്നും സംരക്ഷിക്കുന്നു.

അപകടസമയത്ത് ഗതികോര്‍ജ്ജം (Kinetic Energy) ആഗിരണം ചെയ്യാനും റൈഡറെ ഗുരുതരമായ പരിക്കുകളില്‍ നിന്ന് സംരക്ഷിക്കാനും ഈ സംവിധാനം ഏറെ സഹായിക്കും. സാധാരണ കാറുകളില്‍ മാത്രം കണ്ടുവരുന്ന ഈ സംവിധാനം ഒരു സ്‌കൂട്ടറില്‍ എത്തുന്നത് ഇതാദ്യമാണ്. ഇരുചക്ര വാഹനങ്ങളില്‍ എയര്‍ബാഗ് നല്‍കിയ സംഭവം മുമ്പുണ്ടായിട്ടുണ്ടെങ്കിലും അത് പ്രൊഡക്ഷന്‍ മോഡലുകളിലേക്ക് എത്തുന്നത് വളരെ ചുരുക്കമാണ്.

yamaha tricity 300 airbag

ഹോണ്ട ഗോള്‍ഡ്‌വിംഗ് എയര്‍ബാഗ് സജ്ജീകരിച്ചാണ് വരുന്നതെങ്കിലും ട്രൈസിറ്റിയുമായി ഉയര്‍ന്ന വില വ്യത്യാസമുണ്ട്. കാറുകളിലെ എയര്‍ബാഗുകള്‍ക്ക് സമാനമാണ് ട്രൈസിറ്റിയിലെ എയര്‍ബാഗ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം. വാഹനത്തിന്റെ മുന്‍ഭാഗത്ത് ഇടിയോ ആഘാതമോ ഉണ്ടാകുമ്പോള്‍ ഇതിലെ സെന്‍സറുകള്‍ അതിവേഗം പ്രതികരിക്കുകയും എയര്‍ബാഗ് വിന്യസിക്കുകയും ചെയ്യുന്നു. അപകടസമയത്ത് സഡന്‍ ഡീസിലറേഷന്‍ തിരിച്ചറിയാന്‍ അത്യാധുനികമായ ജി-ഫോഴ്‌സ് സെന്‍സറുകളാണ് ഈ സ്‌കൂട്ടറില്‍ ഉപയോഗിച്ചിരിക്കുന്നത്.

2026 മോഡല്‍ ട്രൈസിറ്റി 300 സ്‌കൂട്ടറിന്റെ ഡിസൈനിലും യമഹ കാര്യമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. പുതിയ ട്രിപ്പിള്‍ എല്‍എഡി പൊസിഷന്‍ ലാമ്പുകളും കൂടുതല്‍ ഷാര്‍പ്പായ ബോഡി ലൈനുകളും സ്‌കൂട്ടറിന് സ്‌പോര്‍ട്ടിയര്‍ ലുക്ക് നല്‍കുന്നു. പിന്‍ഭാഗത്തെ ടെയില്‍ ലാമ്പുകള്‍ സ്പ്ലിറ്റ് ലൈന്‍ ഫോര്‍മാറ്റിലേക്ക് മാറ്റി കുറച്ച് കൂടി മോഡേണ്‍ ആക്കിയിട്ടുണ്ട്. മില്‍ക്കി വൈറ്റ്, സെന്‍ ഗ്രീന്‍, പവര്‍ ഗ്രേ എന്നീ മൂന്ന് പുതിയ നിറങ്ങളില്‍ യമഹ ട്രൈസിറ്റി 300 ലഭ്യമാണ്.

ബ്രേക്കിംഗ് സംവിധാനത്തിലും യമഹ ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തി. വീലുകള്‍ ലോക്കാകുന്നത് തടയാന്‍ പുതിയ ബ്രേക്ക് കണ്‍ട്രോള്‍ (BC) സിസ്റ്റം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റില്‍ (IMU) നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കൂടാതെ ഫ്രണ്ട്-റിയര്‍ ബ്രേക്കുകള്‍ ഓട്ടോമാറ്റിക്കായി ബാലന്‍സ് ചെയ്യുന്ന യൂണിഫൈഡ് ബ്രേക്ക് സിസ്റ്റം (UBS) സുരക്ഷ ഉയര്‍ത്തുന്നു.

4.2 ഇഞ്ച് കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോളിന്റെ കൂട്ടിച്ചേര്‍ക്കലാണ് പ്രധാന ടെക് അപ്‌ഡേറ്റ്. ഇതിനൊപ്പം വാഹന സംന്ധമായ വിവരങ്ങള്‍ക്കായി 2.8 ഇഞ്ച് എല്‍സിഡി ഡാഷും നല്‍കിയിട്ടുണ്ട്. യമഹ മൈറൈഡ് (MyRide) ആപ്പ് വഴി ബന്ധിപ്പിച്ചാല്‍ ഉപഭോക്താക്കള്‍ക്ക് ഇന്‍കമിംഗ് കോള്‍, ഇമെയില്‍, മ്യൂസിക്, എസ്എംഎസ് നോട്ടിഫിക്കേഷന്‍ എന്നിവ നിയന്ത്രിക്കാം.

yamaha tricity 300 screen

ഫുള്‍ മാപ്പ് ഗാര്‍മിന്‍ നാവിഗേഷന്‍ സംവിധാനം ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ തന്നെ ലഭ്യമാക്കിയത് റൈഡര്‍മാര്‍ക്ക് ഏറെ ഉപകാരപ്പെടും. ട്രാക്ഷന്‍ കണ്‍ട്രോള്‍, കീലെസ് സിസ്റ്റം, സ്റ്റാന്‍ഡിംഗ് അസിസ്റ്റ് തുടങ്ങിയ പ്രീമിയം ഫീച്ചറുകള്‍ തുടര്‍ന്നും ലഭിക്കും. യമഹ ട്രൈസിറ്റി 300-ന് മെക്കാനിക്കലായി മാറ്റങ്ങള്‍ ഒന്നുമില്ല. 292 സിസി ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.

28 PS പവറും 28.9 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള മോട്ടോര്‍ ആണിത്. സ്‌കൂട്ടര്‍ ലിറ്ററിന് 30.3 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം. കര്‍ശനമായ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി എക്സ്ഹോസ്റ്റ് സൈലന്‍സറില്‍ പുതിയ കാറ്റലിറ്റിക് കണ്‍വെര്‍ട്ടര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

yamaha tricity 300 side

2026 രണ്ടാം പാദത്തോടെ ഈ സ്‌കൂട്ടര്‍ യൂറോപ്യന്‍ വിപണിയിലെത്തും. എയര്‍ബാഗ് സജ്ജീകരിച്ച മോഡലിനൊപ്പം സേഫ്റ്റി ഫീച്ചര്‍ ഇല്ലാത്ത സ്റ്റാന്‍ഡേര്‍ഡ് പതിപ്പിലും സ്‌കൂട്ടര്‍ ലഭ്യമാകും. നിലവില്‍ ഈ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ യമഹയ്ക്ക് പദ്ധതിയൊന്നുമില്ല. സ്‌കൂട്ടറില്‍ എയര്‍ബാഗ് കൊണ്ടുവന്ന യമഹയുടെ നീക്കത്തെ നിങ്ങള്‍ എങ്ങിനെ നോക്കിക്കാണുന്നു. അഭിപ്രായങ്ങള്‍ കമന്റ് ചെയ്യൂ.

More from DriveSpark

Article Published On: Tuesday, March 17, 2026, 19:13 [IST]
English summary
2026 yamaha tricity 300 worlds first production scooter with airbag unveiled european markets
കൂടുതല്‍... #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X