70000KM വരെ സര്‍വീസ് വേണ്ട, 1 മണിക്കൂറില്‍ ചാര്‍ജാകും..! ഇ-ആക്‌സസ് വാങ്ങാനുള്ള കാരണങ്ങള്‍ എണ്ണിയാല്‍ തീരൂല

ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച് തങ്ങളുടെ ജനപ്രിയ സ്‌കൂട്ടറായ ആക്‌സസിന്റെ ഇലക്ട്രിക് പതിപ്പായ 'ഇ-ആക്‌സസ്' (e-Access) വിപണിയില്‍ എത്തിച്ചിരിക്കുകയാണ് ജാപ്പനീസ് ടൂവീലര്‍ നിര്‍മാതാക്കളായ സുസുക്കി. ഇലക്ട്രിക് വാഹന വിപണിയിലേക്കുള്ള സുസുക്കിയുടെ ഔദ്യോഗിക ചുവടുവെപ്പാണ് ഇആക്‌സസിലൂടെ അടയാളപ്പെടുത്തുന്നത്. നിലവിലുള്ള പെട്രോള്‍ മോഡലിന്റെ വിശ്വാസ്യത നിലനിര്‍ത്തിക്കൊണ്ട് ആധുനിക സാങ്കേതികവിദ്യകള്‍ കോര്‍ത്തിണക്കിയാണ് പുതിയ സ്‌കൂട്ടര്‍ എത്തിയിരിക്കുന്നത്. റേഞ്ച് കണക്കുകള്‍ അത്ര ആകര്‍ഷകമല്ലെങ്കിലും ദൈനംദിന ആവശ്യങ്ങള്‍ക്ക് പറ്റിയ ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ തേടുന്നവര്‍ക്ക് എന്തുകൊണ്ട് ഇലക്ട്രിക് ആക്‌സസ് പരിഗണിക്കാം എന്നാണ് ഇനി പറയാന്‍ പോകുന്നത്.

മെയിന്റനന്‍സ് ഫ്രീ

മറ്റൊരു ഇലക്ട്രിക് സ്‌കൂട്ടറിലും കാണാത്ത വിപ്ലവകരമായ മാറ്റമാണ് ഇതിന്റെ ഡ്രൈവ് സിസ്റ്റത്തില്‍ സുസുക്കി വരുത്തിയിരിക്കുന്നത്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന മെയിന്റനന്‍സ് ഫ്രീ ബെല്‍റ്റ് ഡ്രൈവ് സിസ്റ്റത്തിന് 70,000 കിലോമീറ്റര്‍ അല്ലെങ്കില്‍ ഏഴ് വര്‍ഷം വരെ ആയുസ് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ കാലയളവില്‍ ബെല്‍റ്റ് ക്രമീകരിക്കാനോ ലൂബ്രിക്കേഷന്‍ ചെയ്യാനോ ഉള്ള ആവശ്യം വരുന്നില്ല. അതുകൊണ്ട് തന്നെ മെയിന്റനന്‍സ് ഇനത്തില്‍ നല്ലൊരു തുക ലാഭിക്കാം.

suzuki e-access display

മോഡേണ്‍ ഫീച്ചറുകള്‍

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിനായി അത്യാധുനിക ഫീച്ചറുകളാണ് സ്‌കൂട്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 4.2 ഇഞ്ച് ടിഎഫ്ടി കളര്‍ ഡിസ്പ്ലേയാണ് ഇ-ആക്‌സസിലുള്ളത്. സുസുക്കി റൈഡ് കണക്ട് ആപ്പ് വഴി ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനും ലഭ്യമാകും. കൂടാതെ കീലെസ് എന്‍ട്രി, റിമോട്ട് ലോക്കിംഗ് എന്നീ പ്രീമിയം ഫീച്ചറുകളും ഇതിലുണ്ട്. വലിയ അണ്ടര്‍ സീറ്റ് സ്റ്റോറേജ് സ്‌പേസ്, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റാര്‍ട്ടര്‍ സ്വിച്ച് എന്നിവ ദൈനംദിന ഉപയോഗം എളുപ്പമാക്കുന്നു.

ബാറ്ററിയും റേഞ്ചും

സുസുക്കി ഇ-ടെക്‌നോളജി എന്ന് ബ്രാന്‍ഡ് ചെയ്തിരിക്കുന്ന സുസുക്കിയുടെ ഇന്‍-ഹൗസ് ഇലക്ട്രിക് ആര്‍ക്കിടെക്ചറിലാണ് ഇ-ആക്‌സസ് നിര്‍മ്മിച്ചിരിക്കുന്നത്. 3kWh ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് (LFP) ബാറ്ററി പരമ്പരാഗത NMC ബാറ്ററികളേക്കാള്‍ കൂടുതല്‍ കാലം ഈട് നില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇ-ആക്‌സസിന്റെ ഐഡിസി റേഞ്ച് 95 കിലോമീറ്ററാണ്. 15 Nm പീക്ക് ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന 4.1kW ഇലക്ട്രിക് മോട്ടോറാണ് സ്‌കൂട്ടറിന്റെ കരുത്ത്.

suzuki e-access belt

ചാര്‍ജിംഗ്

ചാര്‍ജിംഗിന്റെ കാര്യത്തിലും സ്‌കൂട്ടര്‍ ഏറെ മുന്നിട്ട് നില്‍ക്കുന്നു. സുസുക്കിയുടെ ഫാസ്റ്റ് ചാര്‍ജിംഗ് പോയിന്റുകള്‍ വഴി വെറും 1 മണിക്കൂര്‍ 12 മിനിറ്റ് കൊണ്ട് 0 മുതല്‍ 80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാം. സാധാരണ എസി ഹോം ചാര്‍ജര്‍ ഉപയോഗിച്ച് 6.5 മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാനും സാധിക്കും.

റൈഡ് മോഡുകള്‍

യാത്രക്കാരുടെ സൗകര്യത്തിനായി വിവിധ റൈഡിംഗ് മോഡുകള്‍ (SDMS-e) സുസുക്കി ഒരുക്കിയിട്ടുണ്ട്. പരമാവധി റേഞ്ച് ലഭിക്കാന്‍ സഹായിക്കുന്ന 'എക്കോ' (Eco) മോഡില്‍ 55 കി.മീ ആണ് വേഗത. ദൈനംദിന യാത്രകള്‍ക്ക് 'റൈഡ് എ' മോഡും, മികച്ച പെര്‍ഫോമന്‍സിനായി റീജനറേറ്റീവ് ബ്രേക്കിംഗ് സൗകര്യമുള്ള 'റൈഡ് ബി' മോഡും ഇതില്‍ ലഭ്യമാണ്. ഇടുങ്ങിയ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ വാഹനം എളുപ്പത്തില്‍ മാറ്റാന്‍ സഹായിക്കുന്ന 'റിവേഴ്‌സ് മോഡ്' (Reverse Mode) ഇതിന്റെ മറ്റൊരു സവിശേഷതയാണ്.

suzuki e-access

സേഫ്റ്റി

സുരക്ഷയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല ഈ സ്‌കൂട്ടര്‍. വാഹനം മറിഞ്ഞാല്‍ ഉടന്‍ പ്രവര്‍ത്തിക്കുന്ന 'ടിപ്പ്-ഓവര്‍ സെന്‍സര്‍' (Tip-over sensor), ഓട്ടോ റെഡി സ്റ്റാര്‍ട്ട് ഫംഗ്ഷന്‍ എന്നിവ ഇതിലുണ്ട്. ഓള്‍ എല്‍ഇഡി ലൈറ്റിംഗും പൊസിഷന്‍ ലാമ്പുകളും സ്‌കൂട്ടറിന് പ്രീമിയം ലുക്ക് നല്‍കുന്നു. ട്രാഫിക്കില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഹസാര്‍ഡ് സ്വിച്ചും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കായി ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകളും ഇതില്‍ നല്‍കിയിട്ടുണ്ട്.

വിലയും ബുക്കിംഗും

1.88 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില നിശ്ചയിച്ചിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്. ബുക്കിംഗ് ആരംഭിച്ചതിനൊപ്പം സുസുക്കി പുതിയ മെറ്റാലിക് മാറ്റ് ഫൈബ്രോയിന്‍ ഗ്രേയോടുകൂടിയ മെറ്റാലിക് മാറ്റ് സ്റ്റെല്ലാര്‍ ബ്ലൂ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനും അവതരിപ്പിച്ചു. ഇതോടെ ഇ-ആക്‌സസ് ഇപ്പോള്‍ നാല് കളര്‍ സ്‌കീമുകളില്‍ ലഭ്യമാണ്. ഇന്ത്യയിലുടനീളമുള്ള 1,200-ലധികം ഡീലര്‍ഷിപ്പുകളിലൂടെ സുസുക്കി ഇ-ആക്‌സസ് റീട്ടെയില്‍ ചെയ്യും. നിലവില്‍ 240-ലധികം ഔട്ട്ലെറ്റുകളില്‍ ഡിസി ഫാസ്റ്റ് ചാര്‍ജറുകള്‍ ലഭ്യമാണ്.

ഡെലിവറികള്‍ ഉടന്‍ ആരംഭിക്കും. വിതരണം ആരംഭിച്ച് കഴിഞ്ഞാല്‍ ഫ്‌ലിപ്കാര്‍ട്ടിലും ഇ-ആക്‌സസ് ലഭ്യമാകും. അധിക ചെലവില്ലാതെ 7 വര്‍ഷം/ 80,000 കിലോമീറ്റര്‍ എക്‌സ്റ്റെന്‍ഡഡ് വാറണ്ടി കവറേജും 3 വര്‍ഷത്തേക്ക് 60 ശതമാനം ബൈ-ബാക്ക് ഗ്യാരണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ മെയിന്റനന്‍സും പെട്രോള്‍ ആക്‌സസിന്റെ വിശ്വാസ്യതയും ഈ സ്‌കൂട്ടറിന് വിപണിയില്‍ വലിയ സ്വീകാര്യത നല്‍കും. സിറ്റി യാത്രകള്‍ക്കായി മികച്ചൊരു ഇലക്ട്രിക് സ്‌കൂട്ടര്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു മികച്ച ഓപ്ഷനായിരിക്കും.

More from DriveSpark

Article Published On: Monday, January 12, 2026, 13:40 [IST]
English summary
5 reasons to buy suzuki e access electric scooter for daily commute
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X