ഇന്ധനവില വർദ്ധനവ് നിങ്ങളെ ഏശില്ല; 2026-ൽ വാങ്ങാവുന്ന മികച്ച 7 ഇലക്ട്രിക് സ്‌കൂട്ടറുകൾ

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ കഴിഞ്ഞ ദിവസം മുതല്‍ രാജ്യത്തെ ഇന്ധനവിലയെ ബാധിച്ച് തുടങ്ങിയിരുന്നു. സ്വകാര്യ മേഖലയില്‍ നിന്നുള്ള നയാര എനര്‍ജി കഴിഞ്ഞ ദിവസം പെട്രോളിനും ഡീസലിനും വില കൂട്ടിയതോടെ വിലവിവരപ്പട്ടിക നോക്കി നെടുവീര്‍പ്പിടുകയാണ് സാധാരണക്കാര്‍. പശചിമേഷ്യയിലെ സംഘര്‍ഷം ദീര്‍ഘകാലം നീണ്ടുനിന്നാല്‍ ഇന്ധനവില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാറിന്റെ തീരുവ ഇളവുകള്‍ക്കും സാധിച്ചേക്കില്ല. ഈ സാഹചര്യത്തില്‍ ഇന്ധനവിലയെ കുറിച്ച് കാര്യമായ ടെന്‍ഷനില്ലാതിരിക്കാന്‍ പോക്കറ്റ് ചോരാത്ത യാത്രകള്‍ക്കായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുക എന്നതാണ്.

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവ് സാധാരണക്കാരുടെ ബജറ്റിനെ ബാധിക്കുമ്പോള്‍, ഇലക്ട്രിക് വാഹന ഉടമകള്‍ ഈ പ്രതിസന്ധിയില്‍ നിന്ന് മുക്തരാണ്. കുറഞ്ഞ പ്രവര്‍ത്തന ചെലവ് കൂടി കണക്കിലെടുക്കുമ്പോള്‍ ഈ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ഇവികളിലേക്ക് മാറുന്നത് മോശമല്ലാത്ത ഐഡിയയാകും.
പെട്രോള്‍ വിലവര്‍ധനവില്‍ നിന്ന് രക്ഷനേടാന്‍ ഇവിയിലേക്ക് മാറാന്‍ ആലോചിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന മികച്ച 7 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പരിചയപ്പെടാം.

tvs iqube

1. ടിവിഎസ് ഐക്യൂബ് (TVS iQube)

വിപണിയിലെ ഏറ്റവും വിശ്വസനീയമായ മോഡലുകളില്‍ ഒന്നാണ് ടിവിഎസ് ഐക്യൂബ്. മൂന്ന് വേരിയന്റുകളില്‍ ലഭ്യമായ ഈ സ്‌കൂട്ടറിന്റെ വില 94,434 രൂപ മുതല്‍ 1.58 ലക്ഷം രൂപ വരെ പോകുന്നു (എക്‌സ്-ഷോറൂം). വേരിയന്റുകള്‍ക്ക് അനുസരിച്ച് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 94 കിലോമീറ്റര്‍ മുതല്‍ 212 കിലോമീറ്റര്‍ വരെയാണ് ഇതിന്റെ റൈഡിംഗ് റേഞ്ച് പറയുന്നത്. കണക്റ്റിവിറ്റി ഫീച്ചറുകളാല്‍ സമ്പന്നമായ് ഈ ഫാമിലി സ്‌കൂട്ടറാണ് നിലവില്‍ രാജ്യത്തെ നമ്പര്‍ 1.

2. ബജാജ് ചേതക് (Bajaj Chetak EV)

ഈടും ക്ലാസിക് ഡിസൈനുമാണ് ഈ ബജാജ് മോഡലിനെ എതിരാളികളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഫുള്‍ മെറ്റല്‍ ബോഡിയില്‍ പണികഴിപ്പിച്ച ബജാജ് ചേതക്കിന്റെ റിഫൈന്‍മെന്റും എടുത്തു പറയേണ്ട ഒന്നാണ്. ഇന്നത്തെ തലമുറയ്ക്ക് ആവശ്യമായ ഫീച്ചറുകളും സജ്ജീകരിച്ചാണ് ഇവി സ്‌കൂട്ടര്‍ വിപണിയിലെത്തുന്നത്. 87,100 രൂപ മുതല്‍ 1.22 ലക്ഷം രൂപ വരെ വിലയുള്ള ചേതക്, ഫുള്‍ ചാര്‍ജില്‍ 113 മുതല്‍ 153 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുന്നു.

ather rizta

3. ഏഥര്‍ റിസ്ത (Ather Rizta)

സ്‌പോര്‍ട്ടി സ്‌കൂട്ടറുകളുമായെത്തി ഇന്ത്യന്‍ യൂത്തിന്റെ മനംകീഴടക്കിയ ഏഥര്‍ ആദ്യമായി പുറത്തിറക്കിയ ഫാമിലി സ്‌കൂട്ടറാണ്് റിസ്ത. ആധുനിക ഫീച്ചറുകള്‍ക്കും സുരക്ഷാ സംവിധാനങ്ങളുമായെത്തിയ റിസ്ത കുടുംബത്തിലെ എല്ലാവര്‍ക്കും ഓടിക്കാന്‍ പറ്റിയ സ്‌കൂട്ടര്‍ തേടുന്നവര്‍ക്ക് അനുയോജ്യമാണ്. സൗകര്യപ്രദമായ സീറ്റുകളും വലിയ സ്റ്റോറേജ് സൗകര്യവുമുള്ള റിസത ഫുള്‍ ചാര്‍ജില്‍ 123 മുതല്‍ 159 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. നിലവില്‍ 1.04 ലക്ഷം രൂപ മുതലാണ് ഫാമിലി സ്‌കൂട്ടറിന്റെ വില ആരംഭിക്കുന്നത്.

4. ഏഥര്‍ 450X (Ather 450X)

സ്‌പോര്‍ട്ടി ലുക്കും പെര്‍ഫോമന്‍സും ആഗ്രഹിക്കുന്നവര്‍ക്ക് ഏഥര്‍ 450X മികച്ച ഓപ്ഷനാണ്. മണിക്കൂറില്‍ 90 കിലോമീറ്റര്‍ ടോപ് സ്പീഡുമായി വരുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ സര്‍ട്ടിഫൈഡ് റേഞ്ച് ഫുള്‍ചാര്‍ജില്‍ 161 കിലോമീറ്ററാണ്. ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളുള്ള 450X മോഡലിന്റെ എക്‌സ്‌ഷോറൂം വില 1.19 ലക്ഷം മുതല്‍ 1.46 ലക്ഷം രൂപ വരെ പോകുന്നു.

hero vida vx2

5. ഹീറോ വിഡ (Hero Vida)

ഹീറോ വിഡ സബ് ബ്രാന്‍ഡിന് കീഴില്‍ V2, VX2 സീരീസുകളില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്നുണ്ട്. ചാര്‍ജിംഗ് കൂടുതല്‍ എളുപ്പമാക്കുന്ന നീക്കംചെയ്യാവുന്ന ബാറ്ററികളാണ് ഇവയുടെ പ്രധാന പ്രത്യേകത. പോര്‍ട്ടബിള്‍ ചാര്‍ജിംഗ് സൗകര്യവും ഇതിലുണ്ട്. 73,850 രൂപ മുതല്‍ 1.40 ലക്ഷം രൂപ വരെ വിലയുള്ള ഈ സ്‌കൂട്ടറുകള്‍ ഫുള്‍ചാര്‍ജില്‍ 92 മുതല്‍ 165 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ബാറ്ററി സബ്‌സ്‌ക്രിപ്ഷന്‍ സ്‌കീമിലും വിഡ ഇവികള്‍ സ്വന്തമാക്കാം.

6. ഓല S1 (Ola S1)

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നാണ് ഓല S1 X. ഇപ്പോള്‍ വെറും 49,999 രൂപ മുതല്‍ ഇതിന്റെ വില ആരംഭിക്കുന്നു. പ്രീമിയം പെര്‍ഫോമന്‍സും ഉയര്‍ന്ന റേഞ്ചും ആഗ്രഹിക്കുന്നവര്‍ക്ക് ഓലയില്‍ നിന്ന് തന്നെയുള്ള ഓല S1 പ്രോ വാങ്ങാം. 242 കിലോമീറ്റര്‍ വരെ റൈഡിംഗ് റേഞ്ചുള്ള ഓല S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടര്‍ 1.02 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്.

7. റിവര്‍ ഇന്‍ഡി (River Indie)

സ്‌കൂട്ടറുകളിലെ എസ്‌യുവി എന്ന് വിശേഷിപ്പിക്കപ്പെടുന്ന മോഡലാണ് റിവര്‍ ഇന്‍ഡി. 55 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജും 12 ലിറ്റര്‍ ഫ്രണ്ട് സ്റ്റോറേജും ഉള്ള ഈ വാഹനം മികച്ച പ്രായോഗികത ഉറപ്പാക്കുന്നു. 163 കിലോമീറ്റര്‍ റേഞ്ചും 90 കിലോമീറ്റര്‍ ടോപ് സ്പീഡുമുള്ള റിവര്‍ ഇന്‍ഡിയുടെ ബില്‍ഡ് ക്വാളിറ്റിയും മികച്ചതാണ്. നിലവില്‍ 1.46 ലക്ഷം രൂപയാണ് വില. മലയാളികള്‍ ഉടമകളായ റിവര്‍ മൊബിലിറ്റി കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ഷോറൂമുകള്‍ ആരംഭിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Friday, March 27, 2026, 16:06 [IST]
English summary
7 best electric scooters in india 2026 to escape from petrol price hike iqube to river indie
കൂടുതല്‍... #electric bike #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X