ആര്‍സിയും ലൈസന്‍സും വേണ്ട, വില 25999 രൂപ മുതൽ! ആമസോൺ സമ്മർ സെയിലിൽ ഇ-സ്കൂട്ടറുകൾക്ക് 52% വരെ ഡിസ്‌കൗണ്ട്

സ്മാര്‍ട്ട്‌ഫോണുകള്‍ക്കും എയര്‍ കണ്ടീഷനറുകള്‍ക്കും (എസി) പുറമെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കും വന്‍ വിലക്കുറവുമായി ആമസോണ്‍ 'ഗ്രേറ്റ് സമ്മര്‍ സെയില്‍' സജീവമാകുന്നു. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് 52 ശതമാനം വരെ ഡിസ്‌കൗണ്ടാണ് ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ആമസോണ്‍ ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തില്‍ പെടുന്നവയായവേഗതയിലുള്ള വാഹനങ്ങള്‍ ആയതിനാല്‍ ഇവ ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സോ ആര്‍ടിഒ (RTO) രജിസ്‌ട്രേഷനോ ആവശ്യമില്ല എന്നത് മധ്യവര്‍ഗ കുടുംബങ്ങളെ വലിയ രീതിയില്‍ ആകര്‍ഷിക്കും.

ഈ പ്രത്യേക സെയിലില്‍ 45,000 രൂപയില്‍ താഴെ വിലയില്‍ സ്വന്തമാക്കാവുന്ന മൂന്ന് മികച്ച ലോ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ശ്രദ്ധ നേടുന്നുണ്ട്. അവ ഏതൊക്കെയാണെന്നാണ് നമ്മള്‍ ഈ ലേഖനത്തില്‍ നോക്കുന്നത്. കുറഞ്ഞ വിലയോടൊപ്പം ആകര്‍ഷകമായ ഇഎംഐ പ്ലാനുകളിലും ഈ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനാകും. കുറഞ്ഞ വിലയുള്ള ഇവി സ്‌കൂട്ടര്‍ വാങ്ങാന്‍ പ്ലാന്‍ ചെയ്യുന്നവര്‍ താഴെ പറയുന്ന മോഡലുകള്‍ നോക്കിവെച്ചോളൂ.

amazon great summer sale electric scooter discount

1. ഗ്രീന്‍ ഉഡാന്‍ ബേസിക് മോഡല്‍

അവയില്‍ ആദ്യത്തേത് 52 ശതമാനം ഡിസ്‌കൗണ്ടില്‍ ലഭിക്കുന്ന ഗ്രീന്‍ ഉഡാന്‍ (Green Udaan) ബേസിക് മോഡലാണ്. 54,000 രൂപ എംആര്‍പിയുള്ള ഈ സ്‌കൂട്ടര്‍ ഇപ്പോള്‍ വെറും 25,999 രൂപയ്ക്ക് സ്വന്തമാക്കാം. മാസം 2,889 രൂപ തിരിച്ചടവ് വരുന്ന 9 മാസത്തെ ഇഎംഐ (EMI) പ്ലാനും ഇതിലുണ്ട്.

സാങ്കേതികമായി 250W കരുത്തുള്ള മോട്ടോറാണ് ഈ ബേസിക് മോഡലിന് നല്‍കിയിരിക്കുന്നത്. ഇതിന്റെ പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്ററാണ്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 30 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന 48V ലെഡ് ആസിഡ് ബാറ്ററിയാണ് ഇതിലുള്ളത്. നാല് മുതല്‍ ആറ് മണിക്കൂറിനുള്ളില്‍ ഇതിന്റെ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം. കട്ടിയുള്ള മെറ്റല്‍ ബോഡിയും കളര്‍ എല്‍സിഡി ക്ലസ്റ്ററും ഇതിന്റെ സവിശേഷതകളാണ്.

വയേര്‍ഡ് ബ്രേക്കിംഗ് സിസ്റ്റമാണ് സുരക്ഷയ്ക്കായി ഈ ഇവിയില്‍ നല്‍കിയിരിക്കുന്നത്. സ്‌കൂട്ടറിറെ മുന്നിലും പിന്നിലും 10 ഇഞ്ച് ടയറുകള്‍ ലഭിക്കുന്നു. വെറും 51 കിലോഗ്രാം മാത്രമാണ് ഈ ഇവിയുടെ മൊത്തം ഭാരം. ഹ്രസ്വ ദൂര യാത്രകള്‍ക്കും വീട്ടുസാധനങ്ങള്‍ വാങ്ങാനായി അങ്ങാടിയിലേക്ക് ഇറങ്ങാനും ഈ ലൈറ്റ്‌വെയിറ്റ് സ്‌കൂട്ടര്‍ ഏറെ പ്രായോഗികമാണ്. നഗരങ്ങളിലെ ചെറിയ യാത്രകള്‍ക്കും ഇത് ഉപയോഗപ്രദമാണ്.

2. ഗ്രീന്‍ ഇന്‍വിക്റ്റ

കൂടുതല്‍ ദൂരം യാത്ര ചെയ്യേണ്ടവര്‍ക്കായി ഉയര്‍ന്ന റേഞ്ചുള്ള ഗ്രീന്‍ ഇന്‍വിക്റ്റ ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലും ഈ സെയിലില്‍ ലഭ്യമാണ്. 95,000 രൂപ വിലയുള്ള ഈ സ്‌കൂട്ടര്‍ 55 ശതമാനം കിഴിവില്‍ ഇപ്പോള്‍ 42,999 രൂപയ്ക്ക് വാങ്ങാം. ഇതിനായി പ്രതിമാസം 1512 രൂപ നിരക്കില്‍ ഇഎംഐ പ്ലാനും ലഭ്യമാക്കിയിട്ടുണ്ട്. ചുരുക്കി പറഞ്ഞാല്‍ ഒരു സാധാരണ സ്മാര്‍ട്ട്‌ഫോണിന്റെ ബജറ്റില്‍ ഇത് വാങ്ങാം.

amazon great summer sale electric scooter discount

ഫുള്‍ ചാര്‍ജില്‍ 70 കിലോമീറ്റര്‍ വരെയാണ് ഈ സ്‌കൂട്ടറിന്റെ ക്ലെയിംഡ് റേഞ്ച്. മികച്ച കാര്യക്ഷമതയുള്ള ബിഎല്‍ഡിസി (BLDC) മോട്ടോര്‍ സിസ്റ്റമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ ആറ് മണിക്കൂര്‍ സമയം ആവശ്യമാണ്. സുരക്ഷയ്ക്കായി ഫ്രണ്ട് വീലില്‍ ഡിസ്‌ക് ബ്രേക്കും റിയര്‍ വീലില്‍ ഡ്രം ബ്രേക്കും നല്‍കിയിട്ടുണ്ട്. ആന്റി-തെഫ്റ്റ് അലാറം സുരക്ഷ ഒരു പടി ഉയര്‍ത്തും. ഡ്യുവല്‍ എല്‍ഇഡി ഹെഡ്ലൈറ്റുകളാണ് ഇതില്‍ വെളിച്ചം പകരുന്നത്.

3. EOX OKO ഇവി

പട്ടികയിലെ മൂന്നാമത്തെ മോഡല്‍ 21 ശതമാനം ഡിസ്‌കൗണ്ടില്‍ ലഭിക്കുന്ന EOX OKO ഇലക്ട്രിക് സ്‌കൂട്ടറാണ്. എംആര്‍പി 55,999 രൂപയ്ക്ക് വില്‍ക്കുന്ന ഈ ഇവി സ്‌കൂട്ടര്‍ ഇപ്പോള്‍ ആമസോണില്‍ 43,999 രൂപയ്ക്ക് സ്വന്തമാക്കാം. 24 മാസകാലാവധിയില്‍ 2154 രൂപ മാസതവണ വരുന്ന ആകര്‍ഷകമായ ഇഎംഐ പ്ലാനുകളും ഈ സ്‌കൂട്ടറില്‍ ലഭ്യമാണ്. 8V ബാറ്ററിയും 250W ബിഎല്‍ഡിസി മോട്ടോറുമാണ് ഈ മോഡലിനുള്ളത്. വെറും നാല് മണിക്കൂറിനുള്ളില്‍ ബാറ്ററി 100% ചാര്‍ജ് ചെയ്യാം.

amazon great summer sale electric scooter discount

ഒറ്റച്ചാര്‍ജില്‍ 60 കിലോമീറ്റര്‍ റേഞ്ചും മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗതയും ഇത് നല്‍കും. ഡ്രൈവിംഗ് കൂടുതല്‍ സുഗമമാക്കാന്‍ ഇക്കോ, സ്‌പോര്‍ട്ട്, ഹൈ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത റൈഡിംഗ് മോഡുകള്‍ ഈ സ്‌കൂട്ടറില്‍ പ്രത്യേകമായി ക്രമീകരിച്ചിട്ടുണ്ട്. പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നും സംരക്ഷണമേകുന്ന IP67 റേറ്റിംഗും ഡിസ്‌ക് ബ്രേക്കും ഉള്ളതിനാല്‍ മഴക്കാലത്തും ഇത് ധൈര്യമായി ഉപയോഗിക്കാം. 10 ഇഞ്ച് ടയറുകളിലാണ് ഈ സ്‌കൂട്ടര്‍ ഓടുന്നത്.

Article Published On: Thursday, May 14, 2026, 18:14 [IST]
English summary
Amazon great summer sale up to 52 per cent discount 3 electric scooter models under rs 45000 details
കൂടുതല്‍... #electric bike #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X