ഇന്ത്യയിൽ വിൽപ്പന 3 ലക്ഷം കടന്നു! യഥാർത്ഥ "ആംപിയർ" തെളിയിച്ച് ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി
ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റിയുടെ ഉടമസ്ഥതയിലുള്ള പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ആംപിയര്‍ (Ampere Electric) രാജ്യത്ത് 3 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടി. കഴിഞ്ഞ മാസത്തെ മികച്ച പ്രകടനത്തോടെയാണ് ആംപിയര്‍ ചരിത്ര നേട്ടത്തില്‍ എത്തിയത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും മികച്ച 10 ഇലക്ട്രിക് സ്‌കൂട്ടര്‍ ബ്രാന്‍ഡുകളുടെ പട്ടികയില്‍ തങ്ങളുടെ സ്ഥാനം കൂടുതല്‍ സുരക്ഷിതമാക്കാനും ഈ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ 2.70 ലക്ഷം യൂണിറ്റുകളായിരുന്നു ആംപിയറിന്റെ ഇന്ത്യയിലെ ആകെ വില്‍പ്പന. എന്നാല്‍ അതിനുശേഷമുള്ള വെറും മൂന്ന് മാസ കാലയളവിനുള്ളില്‍ വിപണിയില്‍ 30,000 സ്‌കൂട്ടറുകള്‍ വിറ്റഴിക്കാന്‍ ഗ്രീവ്‌സ് ഇലക്ട്രിക്കിന് കഴിഞ്ഞു.
നിലവില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ കടുത്ത മത്സരങ്ങള്‍ക്കിടയിലാണ് ആംപിയര്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ടിവിഎസ് മോട്ടോര്‍ കമ്പനി, ബജാജ് ഓട്ടോ, ഏഥര്‍ എനര്‍ജി, ഹീറോ മോട്ടോകോര്‍പ്പ്, ഓല ഇലക്ട്രിക് തുടങ്ങിയ വമ്പന്‍മാരോട് നേരിട്ട് ഏറ്റുമുട്ടിയാണ് ഈ ബ്രാന്‍ഡ് ജനപ്രീതി നേടുന്നത്. നിലവില്‍ മൂന്ന് പ്രധാന മോഡലുകളാണ് ആംപിയര്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി വില്‍പ്പനക്കെത്തിക്കുന്നത്.

ആംപിയര്‍ നെക്‌സസ് (Ampere Nexus), ആംപിയര്‍ മാഗ്‌നസ് (Ampere Magnus), ആംപിയര്‍ റിയോ (Ampere Reo) എന്നിവയാണവ. ഇവയെല്ലാം ദൈനംദിന സിറ്റി റൈഡുകള്‍ക്ക് ആവശ്യമായ ഡ്രൈവിംഗ് റേഞ്ച് നല്‍കുന്നുണ്ട്. ഇതില്‍ കമ്പനിയുടെ ഏറ്റവും പുതിയ ഫ്‌ലാഗ്ഷിപ്പ് പ്രീമിയം മോഡലാണ് ഈ വര്‍ഷം വിപണിയിലെത്തിയ ആംപിയര്‍ നെക്‌സസ്. യാത്രാസുഖത്തിനൊപ്പം ആധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യകളും മികച്ച റൈഡിംഗ് ഡയനാമിക്‌സും ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ സ്‌കൂട്ടര്‍ വികസിപ്പിച്ചിരിക്കുന്നത്.
അതേസമയം സാധാരണക്കാരായ ബജറ്റ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി 1 ലക്ഷം രൂപയ്ക്ക് താഴെ വിപണി വില വരുന്ന മാഗ്‌നസ്, റിയോ എന്നീ മോഡലുകളും ലഭ്യമാണ്. ഇവയിലുള്ള ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കുകള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്ന ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടോട് കൂടിയാണ് വരുന്നത്.

ഇന്ത്യയിലുടനീളമായി അഞ്ഞൂറിലധികം (500+) ഡീലര്‍ഷിപ്പുകളുടെയും വിപുലമായ സര്‍വീസ് ശൃംഖലയുടെയും കരുത്തിലാണ് ആംപിയര്‍ തങ്ങളുടെ ബിസിനസ് വ്യാപിപ്പിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ ഏറ്റുവം കൂടുതല്‍ വില്‍പ്പനയുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളുടെ പട്ടികയില്‍ ആറാം സ്ഥാനമാണ് ആംപിയര്‍ ഉള്ളത്. ചില മാസങ്ങളിലെ പ്രമുഖരായ ഓല ഇലക്ട്രിക്കിനെ പോലും വില്‍പ്പനയില്‍ പിന്നിലാക്കാന്‍ ആംപിയറിന് സാധിച്ചിട്ടുണ്ട് എന്നത് ഇവരുടെ വിപണി സ്വാധീനം വ്യക്തമാക്കുന്നു.
പുതിയ സ്റ്റാര്‍ട്ടപ്പുകളും വന്‍കിട കമ്പനികളും ഒരേപോലെ ഇലക്ട്രിക് സെഗ്മെന്റിലേക്ക് കടന്നുവരുന്നതിനാല്‍ വിപണിയിലെ മത്സരം ഓരോ ദിവസവും കഠിനമാകുകയാണ്. നിലവില്‍ ഈ വിപണിയില്‍ ടിവിഎസ് ഐക്യൂബ് ആണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ബജാജ്, ഏഥര്‍ എന്നിവയാണ് തൊട്ടുപിന്നാലെ വിപണി ഭരിക്കുന്നത്. പെട്രോള്‍ വിലവര്‍ദ്ധനവ് കാരണം സാധാരണക്കാരായ ഉപഭോക്താക്കള്‍ വലിയ രീതിയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളിലേക്ക് മാറുന്ന പ്രവണതയാണ് നിലവിലുള്ളത്.

മിതമായ വിലയില്‍ വിശ്വസനീയമായ പെര്‍ഫോമന്‍സും കുറഞ്ഞ മെയിന്റനന്‍സ് ചെലവും വാഗ്ദാനം ചെയ്യുന്നതുകൊണ്ടാണ് മൂന്ന് ലക്ഷം ഉപഭോക്താക്കള്‍ തങ്ങളുടെ വിശ്വസ്ത ബ്രാന്‍ഡായി ആംപിയറിനെ തിരഞ്ഞെടുത്തത്. വരും മാസങ്ങളില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് തങ്ങളുടെ പുതിയ നെക്‌സസ് സ്‌കൂട്ടറിന്റെ ഡെലിവറി വിപുലീകരിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. കുറഞ്ഞ ചെലവില്‍ മികച്ച റേഞ്ചും ഈടുമുള്ള ഒരു പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഫാമിലി ഉപഭോക്താക്കള്‍ക്ക് ആംപിയറിന്റെ പുതിയ മോഡലുകള്‍ ഒരു മികച്ച ചോയ്‌സായിരിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications