ഇനി ഇവി ചാർജിങ്ങ് ടെൻഷൻ വേണ്ട! ഇന്ത്യ മൊത്തം 5,000 ഫാസ്റ്റ് ചാർജറുകളുമായി ഏഥർ എനർജി

ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഏഥർ എനർജി, തങ്ങളുടെ ഉപഭോക്താക്കൾക്ക് രാജ്യത്തുടനീളം 5000-ത്തിലധികം പൊതു ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ ഉപയോഗിക്കാൻ കഴിയുമെന്ന ഗംഭീര പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ഏഥർ വികസിപ്പിച്ച ലൈറ്റ് ഇലക്ട്രിക് കംബൈൻഡ് ചാർജിംഗ് സിസ്റ്റം (LECCS) കണക്റ്റർ ഉപയോഗിച്ചാണ് ഈ ചാർജറുകൾ പ്രവർത്തിക്കുന്നത്. ഈ വിപുലമായ ശൃംഖല, വീടുകളിൽ ചാർജ് ചെയ്യാൻ മറന്നാലും ഉപഭോക്താക്കൾക്ക് ടെൻഷൻ അടിക്കേണ്ടി വരില്ല എന്നുള്ള ഉറപ്പ് നൽകുന്നുണ്ട് കമ്പനി. ഏഥർ എനർജിയുടെ ഈ ഫാസ്റ്റ് ചാർജിംഗ് ശൃംഖല രാജ്യത്തെ 395-ൽ അധികം നഗരങ്ങളിൽ വ്യാപിച്ചിരിക്കുന്നു.

5000-ൽ അധികം വരുന്ന ചാർജിംഗ് കേന്ദ്രങ്ങളിൽ 3,675-ൽ അധികം ചാർജറുകൾ ഏഥർ നേരിട്ട് പ്രവർത്തിപ്പിക്കുന്നവയാണ്. ശേഷിക്കുന്ന 1,400-ൽ അധികം ചാർജറുകൾ പങ്കാളിത്ത നെറ്റ്വർക്കുകളിലൂടെയാണ് ലഭ്യമാക്കുന്നത്. ഈ ചാർജിംഗ് സൗകര്യങ്ങൾ പ്രധാന മെട്രോ നഗരങ്ങളിലും ടയർ-2, ടയർ-3 പട്ടണങ്ങളിലും നഗരാന്തര റോഡുകളിലും സ്ഥാപിച്ചിരിക്കുന്നവയാണ്.

ather energy fast charger

നിലവിൽ, ചെന്നൈ, ബെംഗളൂരു, പൂനെ, ഡൽഹി, ഹൈദരാബാദ്, മുംബൈ തുടങ്ങിയ ഓരോ നഗരങ്ങളിലും 100-ൽ അധികം LECCS ചാർജറുകൾ പ്രവർത്തനക്ഷമമാണ്. പ്രത്യേകിച്ചും, ഏഥർ എനർജിയുടെ ആസ്ഥാനമായ ബെംഗളൂരുവിൽ മാത്രം 240-ൽ അധികം ഫാസ്റ്റ് ചാർജറുകൾ സ്ഥാപിച്ചിട്ടുണ്ട്. കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, കേരളം, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ തങ്ങളുടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് ഏറ്റവും കൂടുതൽ പൊതു ചാർജറുകൾ ലഭ്യമാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

കൂടുതൽ നഗരങ്ങളിലെ ലഭ്യത എടുത്തുപറയുകയാണെങ്കിൽ, മലപ്പുറം, നാസിക്, ഇൻഡോർ എന്നിവിടങ്ങളിൽ 45-ൽ അധികം ചാർജറുകൾ വീതമുണ്ട്. കോഴിക്കോട്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ 65-ൽ അധികം ചാർജറുകൾ വീതവുമാണ് ഏഥർ ഇലക്ട്രിക് വാഹന ഉപയോക്താക്കളെ കാത്തിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിലായി 30-ൽ അധികം ഫാസ്റ്റ് ചാർജറുകൾ സ്ഥാപിച്ച് ഏഥർ തങ്ങളുടെ ചാർജിംഗ് ശൃംഖല അന്താരാഷ്ട്ര തലത്തിലേക്കും വിപുലീകരിച്ചിട്ടുണ്ട്.

ather energy fast charger

ഇലക്ട്രിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്കായി ഒരു പൊതുവായ കണക്റ്റർ ആണ് ഏഥർ ഡിസൈൻ ചെയ്തിരിക്കുന്നത്. 2021-ൽ ഈ സാങ്കേതികവിദ്യ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതോടെ, കൂടുതൽ പേർക്ക് ഉപയോഗിക്കാവുന്ന ഒരു ഫാസ്റ്റ് ചാർജിംഗ് പ്ലാറ്റ്‌ഫോമിന് ഇത് അവസരമൊരുക്കിയിട്ടുണ്ട്. LECCS കണക്റ്റർ 2023 ഒക്ടോബറിൽ ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ബ്യൂറോയുടെ (BIS) അംഗീകാരം നേടി, ഇത് 2023 ഓഗസ്റ്റിലും 2024 ഫെബ്രുവരിയിലുമായി IS17017 എന്ന ഇന്ത്യൻ നിലവാരമായി പ്രസിദ്ധീകരിക്കപ്പെട്ടു.

LECCS നിലവാരം ഇപ്പോൾ ഹീറോ വിഡ (Hero Vida), മാറ്റർ (Matter) പോലുള്ള മറ്റ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളും ബോൾട്ട് (Bolt), കസാം (Kazam), ഇവാംപ് (EVamp) പോലുള്ള ചാർജിംഗ് ഓപ്പറേറ്റർമാരും സ്വീകരിച്ചിട്ടുണ്ട്. ഇത് ഇലക്ട്രിക് വാഹന വ്യവസായത്തിലെ ചാർജിംഗ് സംവിധാനങ്ങളുടെ പരസ്പര പ്രവർത്തനക്ഷമത (interoperability) ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. ഏഥർ ഗ്രിഡ് ചാർജറുകൾ ഗൂഗിൾ മാപ്‌സിലും ലഭ്യമായതിനാൽ, LECCS കണക്റ്റർ ഉള്ള ഉപഭോക്താക്കൾക്ക് അടുത്തുള്ള ചാർജിംഗ് സ്റ്റേഷനുകൾ എളുപ്പത്തിൽ കണ്ടെത്തി ഉപയോഗിക്കാം.

ather energy fast charger

തരുൺ മേത്തയും സ്വപ്‌നിൽ ജെയിനും ചേർന്ന് 2013-ൽ സ്ഥാപിച്ച ഏഥർ എനർജി, 2018-ൽ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ അവതരിപ്പിച്ചു. നിലവിൽ, ഉയർന്ന പ്രകടനക്ഷമതയുള്ള ഏഥർ 450 സീരീസും 2024-ൽ പുറത്തിറങ്ങിയ ഏഥർ റിസ്റ്റയും ഉൾപ്പെടെ രണ്ട് പ്രധാന ഉൽപ്പന്ന നിരകളിലായി മൊത്തം ഒമ്പത് വേരിയന്റുകളാണ് ഏഥർ എനർജി ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്.

2025 സെപ്റ്റംബർ 30 ലെ കണക്കനുസരിച്ച്, ഏഥർ എനർജി ലോകമെമ്പാടും 4,322 ഫാസ്റ്റ് ചാർജറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് രാജ്യത്തെ ഏറ്റവും വിപുലമായ ഇരുചക്ര വാഹന ഫാസ്റ്റ് ചാർജിംഗ് ശൃംഖലയായി മാറിയിരിക്കുകയാണ്. LECCS കണക്റ്റർ വഴി മറ്റ് ചാർജിംഗ് ഓപ്പറേറ്റർമാരുടെ സ്റ്റേഷനുകളും ഉപയോഗിക്കാൻ കഴിയുന്നതിനാൽ, ഏഥർ ഇലക്ട്രിക് ഇരുചക്ര വാഹന ഉടമകൾക്ക് ദീർഘദൂര യാത്രകളും ദൈനംദിന ഉപയോഗവും തടസമില്ലാതെ സാധ്യമാകും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, January 9, 2026, 10:20 [IST]
English summary
Ather energy 5000 fast charging stations india leccs explained in malayalam
കൂടുതല്‍... #ather energy #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X