'സീന്‍' മാറ്റി റിസ്ത ഫാമിലി സ്‌കൂട്ടര്‍! 7 ലക്ഷം യൂണിറ്റും കടന്ന് ഏഥറിന്റെ കുതിപ്പ്

ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ 7 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ട് മുന്‍നിര സ്റ്റാര്‍ട്ടപ്പ് ബ്രാന്‍ഡായ ഏഥര്‍ എനര്‍ജി (Ather Energy) . ഓല ഇലക്ട്രിക്, ടിവിഎസ് മോട്ടോര്‍ കമ്പനി, ബജാജ് ഓട്ടോ എന്നിവയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇരുചക്ര വാഹന ബ്രാന്‍ഡായി ഏഥര്‍ മാറിയിരിക്കുകയാണ്. മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക 'വാഹന്‍' (Vahan) പോര്‍ട്ടലില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം, 2018-ല്‍ വില്‍പ്പന ആരംഭിച്ചത് മുതല്‍ 2026 ജൂണ്‍ 25 വരെയുള്ള കാലയളവില്‍ ആകെ 7,04,447 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഏഥര്‍ ഉപഭോക്താക്കള്‍ക്ക് കൈമാറിയത്.

ഇതില്‍ ഏറ്റവും അവസാനത്തെ 2 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന വെറും 8 മാസങ്ങള്‍ക്കുള്ളില്‍ സ്വന്തമാക്കാന്‍ കമ്പനിക്ക് സാധിച്ചു എന്നതാണ് ശ്രദ്ധേയം. കമ്പനിയുടെ ആകെ വില്‍പ്പനയുടെ പകുതിയിലധികവും കഴിഞ്ഞ 18 മാസങ്ങള്‍ക്കുള്ളിലാണ് സംഭവിച്ചിട്ടുള്ളതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കോവിഡ് പ്രതിസന്ധികള്‍ കാരണം ആദ്യ വര്‍ഷങ്ങളില്‍ വില്‍പ്പന കുറവായിരുന്നെങ്കിലും, 2022-ല്‍ ആദ്യമായി വാര്‍ഷിക വില്‍പ്പന 50,000 യൂണിറ്റുകള്‍ കടന്നു. പിന്നീട് 2023-ല്‍ ഇത് ഇരട്ടിയായി 1,11,812 യൂണിറ്റുകളിലേക്ക് ഉയരുകയുണ്ടായി.

ather 7 lakh unit sales milestone

തുടര്‍ന്ന് 2025-ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 57 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 2,14,985 സ്‌കൂട്ടറുകളാണ് ഏഥര്‍ വിറ്റഴിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയുടെ 16 ശതമാനം വിഹിതം സ്വന്തമാക്കാന്‍ ഏഥറിന് സാധിച്ചു. നിലവിലെ 2026 വര്‍ഷത്തിലും ഈ വിപണി മുന്നേറ്റം ഒട്ടും കുറയാതെ കമ്പനി ശക്തമായി തുടരുന്നുണ്ട്.

നടപ്പ് വര്‍ഷമായ 2026 ജനുവരി 1 മുതല്‍ ജൂണ്‍ 25 വരെയുള്ള കാലയളവില്‍ മാത്രം 1,63,788 യൂണിറ്റുകള്‍ വിപണിയില്‍ എത്തിക്കാന്‍ ഏഥറിന് കഴിഞ്ഞിട്ടുണ്ട്. ഇത് കഴിഞ്ഞ വര്‍ഷത്തെ ആകെ വില്‍പനയുടെ 76 ശതമാനത്തോളം വരും. ഈ വര്‍ഷം രാജ്യത്ത് വിറ്റഴിക്കപ്പെട്ട ആകെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ 17.53 ശതമാനം വിപണി വിഹിതവും ഏഥറിന്റെ കൈകളിലാണ്.

കഴിഞ്ഞ മാര്‍ച്ച് മാസത്തിലായിരുന്നു കമ്പനി തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസം ഏഥര്‍ 36,362 യൂണിറ്റുകളാണ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിച്ചത്. കഴിഞ്ഞ 9 മാസത്തിനിടയില്‍ എട്ട് തവണയും പ്രതിമാസ വില്‍പ്പന 20,000 യൂണിറ്റുകള്‍ക്ക് മുകളില്‍ നേടാന്‍ ഏഥറിന് കഴിഞ്ഞു. ഈ കുതിപ്പ് തുടര്‍ന്നാല്‍ ഈ വര്‍ഷം 3,25,000 യൂണിറ്റുകള്‍ വരെ വില്‍ക്കാന്‍ കമ്പനിക്ക് സാധിക്കും.

ഏഥറിന്റെ സമീപകാലത്തെ ഈ വമ്പന്‍ വിപണി കുതിപ്പിന് പിന്നിലെ പ്രധാന ഘടകം 2024 ഏപ്രിലില്‍ വിപണിയിലെത്തിയ 'ഏഥര്‍ റിസ്ത' (Ather Rizta) എന്ന ഫാമിലി സ്‌കൂട്ടറാണ്. നിലവില്‍ കമ്പനിയുടെ പ്രതിമാസ വില്‍പ്പനയുടെ 75 ശതമാനവും ഈ ഒറ്റ മോഡലില്‍ നിന്നാണ് വരുന്നത്. ലോഞ്ച് ചെയ്ത് വെറും 25 മാസങ്ങള്‍ക്കുള്ളില്‍ റിസ്തയുടെ മാത്രം വില്‍പ്പന 3 ലക്ഷം യൂണിറ്റുകള്‍ പിന്നിട്ടിട്ടുണ്ട്.

ather factory

വിശാലമായ സീറ്റും കൂടുതല്‍ പ്രായോഗികമായ സ്റ്റോറേജ് സൗകര്യങ്ങളും നല്‍കി കുടുംബങ്ങളെ ലക്ഷ്യമിട്ട് നിര്‍മ്മിച്ചതാണ് റിസ്തയുടെ ഈ വലിയ വിജയത്തിന് കാരണം. മുമ്പ് വിപണിയിലുണ്ടായിരുന്ന സ്‌പോര്‍ട്ടി മോഡലായ ഏഥര്‍ 450 സീരീസിനൊപ്പം റിസ്ത കൂടി എത്തിയതോടെ സാധാരണക്കാരായ ഉപഭോക്താക്കളും ഏഥര്‍ ബ്രാന്‍ഡിലേക്ക് വന്‍തോതില്‍ ആകര്‍ഷിക്കപ്പെടാന്‍ തുടങ്ങി. വരും വര്‍ഷങ്ങളില്‍ തങ്ങളുടെ വിപണി വിഹിതം ഇനിയും വര്‍ദ്ധിപ്പിക്കുന്നതിനായി വലിയ സാങ്കേതിക മാറ്റങ്ങള്‍ക്ക് കമ്പനി ഇപ്പോള്‍ തയാറെടുക്കുകയാണ്.

ഇതിനായി വികസിപ്പിച്ചെടുത്ത പുതിയ 'ഇഎല്‍ പ്ലാറ്റ്ഫോം' (EL Platform) അടിസ്ഥാനമാക്കി വരും ദിവസങ്ങളില്‍ കൂടുതല്‍ കരുത്തുറ്റതും വിലകുറഞ്ഞതുമായ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയില്‍ ഇറക്കാനാണ് ഏഥര്‍ പ്ലാന്‍ ചെയ്യുന്നത്. ഈ പുതിയ പ്ലാറ്റ്ഫോം കൂടുതല്‍ റേഞ്ചുള്ള ബാറ്ററി പായ്ക്കുകളും ശക്തമായ ഇലക്ട്രിക് മോട്ടോറുകളും സ്‌കൂട്ടറുകളില്‍ം വിന്യസിക്കാന്‍ എന്‍ജിനീയര്‍മാരെ സഹായിക്കും.

ather el 01 concept

ഇത് വഴി നിര്‍മ്മാണ ചെലവ് കുറയ്ക്കാനും സാധാരണക്കാര്‍ക്ക് അനുയോജ്യമായ ബജറ്റ് സ്‌കൂട്ടറുകള്‍ കൂടുതല്‍ സാങ്കേതിക മികവോടെ വിപണിയില്‍ എത്തിക്കാനും കമ്പനിക്ക് എളുപ്പത്തില്‍ സാധിക്കും. ഡിമാന്‍ഡ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് കമ്പനിയുടെ മൂന്നാമത്തെ അത്യാധുനിക നിര്‍മ്മാണ പ്ലാന്റ് മഹാരാഷ്ട്രയില്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി വരികയാണ്. പ്രതിവര്‍ഷം 10 ലക്ഷം യൂണിറ്റുകള്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ വമ്പന്‍ ഫാക്ടറി.

ഇതിന്റെ ആദ്യ ഘട്ട ഉത്പാദനം (പ്രതിമാസം 42,000 യൂണിറ്റുകള്‍) 2027 മാര്‍ച്ചോടെ ഔദ്യോഗികമായി ആരംഭിക്കും. നിലവില്‍ തമിഴ്നാട്ടിലെ ഹൊസൂരിലുള്ള നിര്‍മ്മാണ പ്ലാന്റുകള്‍ക്ക് പുറമെയാണ് മഹാരാഷ്ട്രയിലെ ഈ പുതിയ പ്ലാന്റ് കൂടി പ്രവര്‍ത്തനസജ്ജമാകുന്നത്. ഏഥര്‍ എനര്‍ജിയുടെ ഈ തകര്‍പ്പന്‍ വിപണി വിജയത്തെ കുറിച്ചും അവരുടെ പുതിയ റിസ്ത ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറിനെ കുറിച്ചുമുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ.

Article Published On: Friday, June 26, 2026, 18:10 [IST]
English summary
Ather energy crosses 7 lakh electric scooter sales milestone india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X