സ്പോർട്സ് മാറ്റിവെച്ച് ഫാമിലിയെ സ്നേഹിച്ച ഏഥറിന് ഇരട്ടി വളർച്ച! ₹1 ലക്ഷത്തിന്റെ പുത്തന്‍ സ്‌കൂട്ടറും വരുന്നു
സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും രാജ്യത്തെ ടോപ് 3 ഇലക്ട്രിക് ഇരുചക്ര ബ്രാന്‍ഡകളില്‍ ഒന്നായി വളര്‍ന്ന ഏഥര്‍ എനര്‍ജി (Ather Energy) 2026 മെയ് മാസത്തില്‍ വില്‍പ്പനയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ് രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടി വളര്‍ച്ചയാണ് കമ്പനി ഇത്തവണ വിപണിയില്‍ സ്വന്തമാക്കിയത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഏറ്റവും പുതിയ വില്‍പ്പന റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2026 മെയ് മാസത്തില്‍ 28,211 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഇന്ത്യയിലുടനീളം വിറ്റഴിച്ചത്. 2025 മെയ് മാസത്തില്‍ ഇത് വെറും 14,101 യൂണിറ്റുകള്‍ മാത്രമായിരുന്നു എന്ന് പഴയ കണക്കുകള്‍ വ്യക്തമാക്കുന്നു.
കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പ്രതിമാസ വില്‍പ്പന വോളിയമാണ് മെയ് മാസത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനുമുമ്പ് 2026 മാര്‍ച്ച് മാസത്തിലാണ് ഏഥര്‍ തങ്ങളുടെ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന നേട്ടം കൈവരിച്ചത്. അന്ന് ഒരൊറ്റ മാസം കൊണ്ട് 36,333 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റഴിക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നു. ഒരു മാസത്തില്‍ 20000 യൂണിറ്റുകളുടെ പ്രതിമാസ വില്‍പ്പന നേട്ടം കമ്പനി സ്വന്തമാക്കുന്നത് ഇത് ഏഴാം തവണയാണ്.

നിലവില്‍ ഇന്ത്യന്‍ ഇവി വിപണിയില്‍ ടിവിഎസ്, ബജാജ് എന്നീ പ്രമുഖ കമ്പനികള്‍ക്ക് തൊട്ടുപിന്നാലെ മൂന്നാം സ്ഥാനത്താണ് ഏഥര്‍ എനര്‍ജി നിലയുറപ്പിച്ചിരിക്കുന്നത്. ഓലയില്‍ നിന്നുള്ള വെല്ലുവിളികള്‍ മറികടക്കാന്‍ വിപണി വിഹിതം ഇനിയും വര്‍ദ്ധിപ്പിക്കാനാണ് കമ്പനി ഇപ്പോള്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ഏഥര്‍ 450 അപെക്‌സ് (Ather 450 Apex), ഏഥര്‍ 450X, ഏഥര്‍ റിസ്ത (Ather Rizta) എന്നീ മൂന്ന് സ്‌കൂട്ടര്‍ മോഡലുകളാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്.
ഇതില്‍ അത്യാധുനിക മെക്കാനിക്കല്‍ സവിശേഷതകളും ഉയര്‍ന്ന ഡ്രൈവിംഗ് റേഞ്ചുമുള്ള 450 അപെക്‌സ് ആണ് കമ്പനിയുടെ ഫ്‌ലാഗ്ഷിപ്പ് പ്രീമിയം മോഡല്‍. സ്‌പോര്‍ട്ടി ഡിസൈനും മികച്ച പെര്‍ഫോമന്‍സുമുള്ള മോഡലാണ് ഏഥര്‍ 450 സീരീസ്. എന്നാല്‍ സാധാരണ കുടുംബങ്ങളെ ലക്ഷ്യമിട്ട് കമ്പനി വിപണിയിലെത്തിച്ച ബജറ്റ് ഫാമിലി സ്‌കൂട്ടറായ ഏഥര്‍ റിസ്തക്കാണ് നിലവില്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്. കുറഞ്ഞ പ്രവര്‍ത്തന ചെലവും വിശാലമായ സീറ്റിംഗ്, സ്‌റ്റോറേജ് സൗകര്യങ്ങള്‍ ഈ പ്രാക്ടിക്കല്‍ സ്‌കൂട്ടറിനെ കുടുംബങ്ങള്‍ക്ക് പ്രിയങ്കരമാക്കുന്നു.

തുടക്കത്തില്‍ 1.15 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയില്‍ വിപണിയിലെത്തിയ ഏഥര്‍ റിസ്ത ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് 3 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടത്. ഈ ജനപ്രിയ ഫാമിലി സ്‌കൂട്ടറിന്റെ ലോഞ്ചിന് ശേഷമാണ് ഇന്ത്യയിലെ മുന്‍നിര ഇവി നിര്‍മ്മാതാക്കളുടെ പട്ടികയിലേക്ക് ഏഥര്‍ അതിവേഗം കുതിച്ചുയര്‍ന്നത്. സുരക്ഷിതമായ യാത്രയ്ക്കായി മികച്ച ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റവും (BMS) ഒപ്പം ദീര്‍ഘകാലം ഈടുനില്‍ക്കുന്ന ഷാസിയുമാണ് ഈ സ്‌കൂട്ടറുകളില്‍ കമ്പനി നല്‍കിയിട്ടുള്ളത്.
വൈവിധ്യമാര്‍ന്ന റൈഡിംഗ് മോഡുകളും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഡ്രൈവര്‍മാര്‍ക്ക് മികച്ച സുരക്ഷയും നിയന്ത്രണവും ഉറപ്പാക്കുന്നു. നിലവിലുള്ള മോഡലുകളുടെ വലിയ വിജയത്തിന് പിന്നാലെ, തങ്ങളുടെ ബിസിനസ് വര്‍ദ്ധിപ്പിക്കുന്നതിനായി പുതിയ ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മിക്കാനുള്ള അണിയറ നീക്കങ്ങളിലാണ് ഏഥര്‍ എനര്‍ജി ഇപ്പോള്‍. സാധാരണക്കാരായ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വളരെ കുറഞ്ഞ വിലയിലായിരിക്കും ഈ സ്‌കൂട്ടര്‍ കമ്പനി അവതരിപ്പിക്കുക.

1 ലക്ഷം രൂപയില്‍ താഴെ മാത്രം വിലയിട്ട് ബജറ്റ് ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തിലെ വലിയൊരു പങ്ക് പിടിച്ചെടുക്കാനാണ് ഏഥറിന്റെ ശ്രമം. വിപണിയില്‍ ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തുമുള്ള ടിവിഎസ്, ബജാജ് കമ്പനികളുടെ ബജറ്റ് സ്‌കൂട്ടറുകള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താനും ഇതിലൂടെ ഏഥറിന് സാധിക്കും. ആരും ഇതുവരെ ഒരു പരാതിയും കേട്ടിട്ടില്ലാത്ത ഏഥറിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടുതലാണെന്ന് മാത്രമാണ് ജനങ്ങള്‍ക്ക് പറയാനുള്ളത്.
എന്നാല്‍, 1 ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള പുത്തന്‍ മോഡല്‍ വിപണി സമവാക്യങ്ങള്‍ പൂര്‍ണമായി മാറ്റും. വരും മാസങ്ങളില്‍ ഈ പുതിയ ബജറ്റ് സ്‌കൂട്ടറിന്റെ സവിശേഷതകളും വിലയുമടക്കമുള്ള സുപ്രധാന വിവരങ്ങള്‍ കമ്പനി ഔദ്യോഗികമായി പുറത്തുവിടും. സുസ്ഥിര നിര്‍മ്മാണ രീതികളും കൃത്യമായ ഡെലിവറി ശൃംഖലയും മുന്‍നിര്‍ത്തി ഏഥര്‍ നടത്തുന്ന പുതിയ വിപണി തന്ത്രങ്ങള്‍ വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയുടെ ഘടന പൂര്‍ണമായി മാറ്റിയെഴുതും എന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.


Click it and Unblock the Notifications