ഇനി അലയേണ്ടി വരില്ല! 1 കൊല്ലം കൊണ്ട് സര്‍വീസ് സെന്റുകളുടെ എണ്ണം ഇരട്ടിയാക്കി ഏഥര്‍; 500 കടന്ന് മുന്നോട്ട്

ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങാന്‍ ഒരുങ്ങന്ന ചിലര്‍ക്ക് ചാര്‍ജിംഗ് സൗകര്യങ്ങളെ പോലെ തന്നെ സര്‍വീസിംഗിനെ കുറിച്ചും ആശങ്കയുണ്ടാകും. സമീപകാലത്ത് ഒരു മുന്‍നിര കമ്പനി വില്‍പ്പനാനന്തര സേവനങ്ങളുടെ കാര്യത്തില്‍ ഏറെ പഴികേള്‍ക്കുക കൂടി ചെയ്തതോടെ ജനങ്ങള്‍ സര്‍വീസ് വളരെ ഗൗരവത്തില്‍ പരിഗണിക്കുന്നു. നിലവില്‍ ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡ് ആയ ഏഥര്‍ എനര്‍ജി തങ്ങളുടെ സര്‍വീസ് ശൃംഖല (Ather Energy Service Network) അതിവേഗം വിപുലീകരിക്കുകയാണ്. രാജ്യത്തുടനീളമുള്ള ഏഥര്‍ സര്‍വീസ് സെന്ററുകളുടെ എണ്ണം 500 കടന്നതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

നിലവില്‍ ഇന്ത്യന്‍ വിപണിയിലെ മൂന്നാമത്തെ വലിയ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മാതാക്കളായ ഏഥര്‍, വില്‍പ്പനാനന്തര സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. വാഹന ഉടമകള്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ ടച്ച് പോയിന്റുകള്‍ കമ്പനി ആരംഭിച്ചിട്ടുണ്ട്. ഇതില്‍ 82-ലധികം എക്‌സ്പ്രസ് സര്‍വീസ് സെന്ററുകളും ഉള്‍പ്പെടുന്നു എന്നത് ശ്രദ്ധേയമാണ്.

ather service centre

കേവലം 60 മിനിറ്റിനുള്ളില്‍ വാഹനത്തിന്റെ സര്‍വീസ് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഇത്തരം കേന്ദ്രങ്ങളിലൂടെ സാധിക്കും. ഇത് ഉപഭോക്താക്കളുടെ സമയം ലാഭിക്കാന്‍ ഏറെ സഹായിക്കുന്നു. സര്‍വീസ് നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനായി അത്യാധുനിക ഉപകരണങ്ങളും വിദഗ്ദ്ധരായ മൊക്കാനിക്കുകളെയുമാണ് ഏഥര്‍ ഓരോ കേന്ദ്രങ്ങളിലും സജ്ജമാക്കിയിരിക്കുന്നത്. ഇതിനുപുറമെ, ഉപഭോക്താക്കള്‍ക്കായി പ്രത്യേക കസ്റ്റമര്‍ ലോഞ്ചുകളും ഏഥര്‍ ഒരുക്കിയിട്ടുണ്ട്.

'ഗോള്‍ഡ് സര്‍വീസ് സെന്ററുകള്‍' വഴി 60 മിനിറ്റസ് പീരിയോഡിക് മെയിന്റനന്‍സ് പ്രോഗ്രാമുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപഭോക്താക്കളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാന്‍ ഇത്തരം നീക്കങ്ങള്‍ സഹായിക്കും. നേരത്തെ 277 സര്‍വീസ് സെന്ററുകള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്തുനിന്നാണ് ഇപ്പോള്‍ 500 എന്ന വലിയ സംഖ്യയിലേക്ക് ഏഥര്‍ വളര്‍ന്നിരിക്കുന്നത്. നിലവില്‍ 450 സീരീസ് സ്‌പോര്‍ട്‌സ് സ്‌കൂട്ടറുകളും റിസ്ത (Rizta) ഫാമിലി സ്‌കൂട്ടറുമാണ് ഏഥറിന്റെ പോര്‍ട്ട്ഫോളിയോയിലുള്ളത്.

ather service centre

ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ഇലക്ട്രിക് ബ്രാന്‍ഡുകളില്‍ ഒന്നായി മാറാന്‍ ഏഥറിന് ഈ വിപുലീകരണത്തിലൂടെ സാധിച്ചിട്ടുണ്ട്. സര്‍വീസ് ശൃംഖലയ്‌ക്കൊപ്പം തന്നെ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുന്നതിലും ഏഥര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ടയര്‍ 1, ടയര്‍ 2 നഗരങ്ങളില്‍ കൂടുതല്‍ ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിച്ച് വരികയാണ് കമ്പനി ഇപ്പോള്‍. ഇലക്ട്രിക് വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കാന്‍ ഈ നടപടി സഹായിക്കും. ചാര്‍ജിംഗ് സൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നത് ദീര്‍ഘദൂര യാത്രകള്‍ക്കും ഗുണകരമാകും.

ഏഥര്‍ റിസ്ത ഫാമിലി സ്‌കൂട്ടര്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 159 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. വെറും 10 മിനിറ്റ് ഫാസ്റ്റ് ചാര്‍ജിംഗിലൂടെ 30 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഈ സ്‌കൂട്ടറിന് സാധിക്കും. കൂടാതെ 56 ലിറ്റര്‍ സ്റ്റോറേജ് കപ്പാസിറ്റിയും 8 വര്‍ഷത്തെ ബാറ്ററി വാറണ്ടിയും ഇതിലുണ്ട്. 1.04 ലക്ഷം രൂപ മുതലാണ് ഇതിന്റെ വില.

ather electric scooter

പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്നവര്‍ക്കായി ഏഥര്‍ 450 സീരീസ് ലഭ്യമാണ്. 161 കിലോമീറ്റര്‍ റേഞ്ചും 90 kmph ടോപ്പ് സ്പീഡും ഈ സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്യുന്നു. നിലവില്‍ 1.19 ലക്ഷം രൂപ മുതലാണ് ഇതിന്റെ പ്രാരംഭ വില വരുന്നത്. മോഡേണ്‍ കണക്റ്റിവിറ്റി ഫീച്ചറുകളും സ്‌പോര്‍ട്ടി ഡിസൈനുമായി വരുന്ന ഏഥര്‍ 450 സീരീസിന് യൂത്തിനിടയില്‍ വലിയ സ്വീകാര്യതയുണ്ട്.

നിലവില്‍ ടിവിഎസ് മോട്ടോര്‍, ബജാജ് ഓട്ടോ എന്നിവയ്ക്ക് പിന്നില്‍ വിപണി വിഹിതത്തില്‍ മൂന്നാം സ്ഥാനത്താണ് ഏഥര്‍ എനര്‍ജി. തങ്ങളുടെ സര്‍വീസ് സെന്ററുകള്‍ ഇരട്ടിയാക്കുന്നതിലൂടെ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. വിപണിയിലെ മത്സരം കടുക്കുമ്പോള്‍ മികച്ച സര്‍വീസ് ശൃംഖല ഏഥറിന് വലിയ മുന്‍തൂക്കം നല്‍കും. വരും മാസങ്ങളില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

More from DriveSpark

Article Published On: Wednesday, March 18, 2026, 11:45 [IST]
English summary
Ather energy expands service network 500 centres india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X