ദിവസവും വില്‍ക്കുന്നത് 460 സ്‌കൂട്ടറുകള്‍! 160KM റേഞ്ചുള്ള വിലകുറഞ്ഞ സ്‌കൂട്ടര്‍ വാങ്ങിക്കൂട്ടി കുടുംബങ്ങൾ

ഇന്ത്യയില്‍ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് (Family Electric Scooter) ഡിമാന്‍ഡ് കൂടി വരികയാണ്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഏഥര്‍ എനര്‍ജിയുടെ തലവര മാറ്റിക്കൊണ്ടിരിക്കുന്ന ഫാമിലി സ്‌കൂട്ടറാണ് റിസ്ത. ചുരുങ്ങിയ നാളുകള്‍ കൊണ്ട് 2 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ട റിസ്ത 2025 ഡിസംബര്‍ മാസവും കുതിപ്പ് തുടര്‍ന്നു. 2025 ഡിസംബറിലെ വല്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മികച്ച വളര്‍ച്ചയാണ് ഏഥര്‍ റിസ്ത (Ather Rizta Sales Dec 2025) രേഖപ്പെടുത്തിയിരിക്കുന്നത്.

റഷ്‌ലെയ്ന്‍ പുറത്തുവിട്ട വില്‍പ്പന കണക്കുകള്‍ പ്രകാരം കഴിഞ്ഞ മാസം മാത്രം 14,282 യൂണിറ്റ് റിസ്ത സ്‌കൂട്ടറുകളാണ് ഏഥര്‍ ഉപഭോക്താക്കള്‍ക്ക് കൈമാറിയത്. 2024 ഡിസംബറില്‍ 7,456 യൂണിറ്റുകള്‍ വിറ്റിരുന്ന സ്ഥാനത്താണ് കഴിഞ്ഞ മാസം 14,282 യൂണിറ്റുകള്‍ വിറ്റഴിച്ചത്. 6826 യൂണിറ്റ് അധികം വിറ്റതോടെ ഏകദേശം 91.55 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഏഥര്‍ റിസ്ത കൈവരിച്ചത്.

ather rizta sales dec 2025

നിലവിലെ കണക്കുകള്‍ പ്രകാരം പ്രതിദിനം ശരാശരി 460 റിസ്ത സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മികച്ച വില്‍പ്പനയുടെ കരുത്തില്‍ കഴിഞ്ഞ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട സ്‌കൂട്ടറുകളുടെ പട്ടികയില്‍ റിസ്ത 10-ാം സ്ഥാനത്തെത്തി.
നാലാം സ്ഥാനത്തുള്ള ടിവിഎസ് ഐക്യൂബ് (35177 യൂണിറ്റ്), എട്ടാം സ്ഥാനത്തുള്ള ബജാജ് ചേതക് (20340 യൂണിറ്റ്) എന്നീ രണ്ട് ഇവികള്‍ മാത്രമാണ് റിസ്തക്ക് മുന്നിലുള്ളത്.

സാധാരണക്കാരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുറത്തിറക്കിയ റിസ്തയുടെ പ്രായോഗികമായ ഡിസൈനും കുറഞ്ഞ പരിപാലന ചെലവുമാണ് ഇത്രയും മികച്ച സ്വീകാര്യത ലഭിക്കാന്‍ കാരണം. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ സുഗമമായി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ഏഥര്‍ ഈ സ്‌കൂട്ടര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. റിസ്ത S, റിസ്ത Z എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് സ്‌കൂട്ടര്‍ ലഭ്യമാകുന്നത്. നിലവില്‍ 1.05 ലക്ഷം രൂപ മുതല്‍ 1.30 ലക്ഷം രൂപ വരെയാണ് റിസ്തയുടെ എക്‌സ്-ഷോറൂം വില.

ather rizta sales dec 2025

ഡിസൈന്‍ വശം നോക്കുമ്പോള്‍ ബാര്‍ ടൈപ്പ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ടെയില്‍ ലാമ്പുകള്‍ എന്നിവ ഈ ഫാമിലി സ്‌കൂട്ടറിന് മോഡേണ്‍ ലുക്ക് നല്‍കുന്നുണ്ട്. സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍, 2.9 kWh, 3.7 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകള്‍ റിസ്ത വാഗ്ദാനം ചെയ്യുന്നു. വേരിയന്റുകള്‍ക്ക് അനുസരിച്ച് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 123 കിലോമീറ്റര്‍ മുതല്‍ 160 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കും.

ഫാമിലികള്‍ക്കും ദൈനംദിന സിറ്റി റൈഡുകള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കും ഏറെ അനുയോജ്യമായ റേഞ്ച് കണക്കുകളാണ് ഇത്. സാധാരണ ഹോം ചാര്‍ജര്‍ ഉപയോഗിച്ച് 8 മണിക്കൂര്‍ 30 മിനിറ്റ് കൊണ്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം.പരമാവധി 80 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഈ സ്‌കൂട്ടര്‍ വെറും 4.7 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കും.

ather rizta sales dec 2025

സ്മാര്‍ട്ട്, ഇക്കോ, സിപ്പ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും ഇതിലുണ്ട്. 34 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്‌റ്റോറേജ് സ്‌പെയ്‌സ് ആണ് റിസ്തയുടെ വലിയൊരു പ്ലസ് പോയിന്റ്. 7 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍, മള്‍ട്ടി പര്‍പ്പസ് ചാര്‍ജര്‍, പില്യണ്‍ ബാക്ക്റെസ്റ്റ് തുടങ്ങിയ സൗകര്യങ്ങള്‍ യാത്ര സുഖകരമാക്കുന്നു. 12 ഇഞ്ച് അലോയ് വീലുകളും ട്യൂബ് ലെസ് ടയറുകളും മികച്ച റോഡ് ഗ്രിപ്പ് ഉറപ്പാക്കുന്നു.

മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍ ചുമതല നിര്‍വഹിക്കുന്നത്. ഡിസ്‌ക്, ഡ്രം ബ്രേക്കുകളുടെ സംയോജനം സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ ഓല S1 X, ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ് തുടങ്ങിയ പ്രമുഖ മോഡലുകളുമായാണ് റിസ്ത മത്സരിക്കുന്നത്. നിലവിലെ ട്രെന്‍ഡ് അനുസരിച്ച് വരും മാസങ്ങളിലും റിസ്ത ഏഥറിന് മികച്ച വില്‍പ്പന നേടിക്കൊടുക്കും.

More from DriveSpark

Article Published On: Friday, January 30, 2026, 9:36 [IST]
English summary
Ather rizta december 2025 sales report growth range price malayalam
കൂടുതല്‍... #ather energy #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X