പഴയ സ്കൂട്ടർ കൊടുക്കാനുണ്ടോ? ₹34,000 വരെ ലാഭത്തിൽ പുതിയ ഏഥർ ഫാമിലി സ്‌കൂട്ടർ വീട്ടിലെത്തിക്കാം; ഓഫർ ഇങ്ങനെ
രാജ്യത്തെ പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി തങ്ങളുടെ ജനപ്രിയ ഫാമിലി സ്‌കൂട്ടറായ റിസ്തക്ക് (Ather Rizta) ആകര്‍ഷകമായ എക്‌സ്‌ചേഞ്ച് ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. പഴയ പെട്രോള്‍ വാഹനങ്ങള്‍ മാറി പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്
ഇതൊരു സുവര്‍ണാവസരമാണ്. പഴയ വാഹനങ്ങള്‍ക്ക് ആകെ 34,000 രൂപ വരെയാണ് എക്‌ചേഞ്ച് മൂല്യമായി കമ്പനി നല്‍കുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ ബെസ്റ്റ് സെല്ലറായ റിസ്ത എക്‌സ്‌ചേഞ്ചില്‍ വാങ്ങുമ്പോള്‍ എത്ര രൂപ വരെ ലാഭിക്കാമെന്നും കൂടെ മറ്റെന്തെല്ലാം ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും ഈ ലേഖനത്തില്‍ വായിക്കാം.
ഏഥറിന്റെ പുതിയ ഓഫര്‍ പ്രകാരം പഴയ പെട്രോള്‍ ടൂവീലര്‍ എക്‌സചേഞ്ച് ചെയ്യുന്നവര്‍ക്ക് വാഹനത്തിന്റെ മൂല്യമായി 30,000 രൂപയാണ് ലഭിക്കുക. അതോടൊപ്പം 4,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും കൂടി ലഭിക്കുന്നതോടെ മൊത്തം എക്‌ചേഞ്ച് മൂല്യം 34000 രൂപയായി ഉയരും. അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് 11000 രൂപ വരെ ക്രെഡിറ്റ് കാര്‍ഡ് ഓഫറും 3,500 രൂപയുടെ വിപുലീകൃത വാറണ്ടിയുമടക്കം മറ്റ് അധിക ആനുകൂല്യങ്ങളും നേടിയെടുക്കാന്‍ അവസരമുണ്ട്.

ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ ഇടപാടിലൂടെ ഇവി സ്‌കൂട്ടര്‍ വാങ്ങുമ്പോള്‍ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടായി 10,000 രൂപ വരെ ലഭിക്കുമെന്നതും ഈ ഡീല്‍ മധുരമുള്ളതാക്കുന്നു. ഏഥര്‍ റിസ്തയുടെ S വേരിയന്റിന് മാത്രമാണ് ഈ ഓഫര്‍ ബാധകമാകുകയെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഏഥര്‍ റിസ്ത S വേരിയന്റിന്റെ ഐഡിസി റേഞ്ച് 129 കിലോമീറ്ററാണ്.
നിലവില്‍ ഏഥര്‍ റിസ്ത S, Z എന്നിങ്ങനെ രണ്ട് പ്രധാന വേരിയന്റുകളിലാണ് വിപണിയിലെത്തുന്നത്. ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറിന്റെ റിസ്ത S വേരിയന്റിന്റെ വില 1,15,262 രൂപയാണ്. 159 കിലോമീറ്റര്‍ റേഞ്ചുള്ള വലിയ 3.7kWh ബാറ്ററി പായ്ക്ക് തെരഞ്ഞെടുത്താല്‍ വില 138261 രൂപയാകും. റിസ്ത Z വേരിയന്റിന്റെ വില 132262 രൂപ മുതല്‍ 152262 രൂപ വരെയാണ്. കൊച്ചി നഗരത്തിലെ എക്‌സ്‌ഷോറൂം വിലകളാണ് ഇവ.

ഏഥര്‍സ്റ്റാക്ക് പ്രോ വാങ്ങാന്‍ 22000 രൂപ അധികം മുടക്കണം. ബാറ്ററി ആസ് എ സര്‍വീസ് (BaaS) അഥവാ ബാറ്ററി സബ്‌സ്‌ക്രിപ്ഷന്‍ സ്‌കീമിലും ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാനുള്ള അവസരം ഏഥര്‍ മുന്നോട്ട് വെക്കുന്നു. ഇവി വാങ്ങുന്നതിനുള്ള പ്രാരംഭ ചെലവുകള്‍ ഗണ്യമായി കുറയ്ക്കുന്ന ഈ പദ്ധതിയില്‍ പക്ഷേ ഉപഭോക്താക്കള്‍ കമ്പനിക്ക് കിലോമീറ്റര്‍ വാടക നല്‍കേണ്ടതുണ്ട്. ബാസിന് കീഴില്‍ ബാറ്ററി ഉടമസ്ഥാവകാശമില്ലാതെ റിസ്ത 75,999 രൂപ മുതല്‍ സ്വന്തമാക്കാം.
സുരക്ഷയ്ക്കും പ്രായോഗികതയ്ക്കും മുന്‍ഗണന നല്‍കുന്ന നിരവധി ഫീച്ചറുകളാണ് റിസ്തയില്‍ ഏഥര്‍ ഒരുക്കിയിരിക്കുന്നത്. എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍, ഫാള്‍ സേഫ്, സ്‌കിഡ് കണ്‍ട്രോള്‍, മാജിക് ട്വിസ്റ്റ് എന്നീ അത്യാധുനിക സാങ്കേതികവിദ്യകള്‍ ഇതിലുണ്ട്. കൂടാതെ റിവേഴ്‌സ് മോഡ്, ഓട്ടോ ഹോള്‍ഡ്, ടച്ച് സ്‌ക്രീന്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ഏഥര്‍ റിസ്തയെ കൂടുതല്‍ സ്മാര്‍ട്ടാക്കുന്നു.

കംഫര്‍ട്ട് സവാരികള്‍ക്കായി ഇന്ത്യയിലെ തന്നെ ഏറ്റവും വീതിയും നീളവുമുള്ള സീറ്റുകളാണ് റിസ്തയില്‍ നല്‍കിയിരിക്കുന്നത്. വിശാലമായ ഫ്‌ലോര്‍ബോര്‍ഡും പില്യണ്‍ റൈഡര്‍ക്ക് സുഖമായി ചാരിയിരുന്ന് യാത്ര ചെയ്യാനായി ബാക്ക്റെസ്റ്റും സ്‌കൂട്ടറിലുണ്ട്. 34 ലിറ്റര്‍ സ്റ്റോറേജ് സ്‌പേസും ഈ ഫാമിലി സ്‌കൂട്ടറിന് ലഭിക്കുന്നു. ഒരു വീട്ടിലേക്ക് അത്യവശ്യം വേണ്ട സാധനങ്ങള്‍ വാങ്ങി സുരക്ഷിതമായി സൂക്ഷിക്കാന്‍ ഈ സൗകര്യം ഉപകരിക്കും.
മണിക്കൂറില്‍ 80 കിലോമീറ്ററാണ് റിസ്തയുടെ പരമാവധി വേഗത. ഇക്കോ, സിപ്പ എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകളും ഇതില്‍ ലഭ്യമാണ്. ഓരോ റൈഡിംഗ് മോഡും ബാറ്ററി കാര്യക്ഷമതയും വേഗതയും ക്രമീകരിക്കുന്നതിന് സഹായിക്കുന്നു. ഇത് ദീര്‍ഘദൂര യാത്രകളില്‍ മികച്ച റൈഡിംഗ് എക്‌സ്പീരിയന്‍സ് നല്‍കും. ബാറ്ററി പായ്ക്കിന് 8 വര്‍ഷം വരെ വാറണ്ടി നല്‍കി ഉപഭോക്താക്കള്‍ക്ക് മനസ്സമാധാനം ഉറപ്പാക്കാനും അതുവഴി അവരുടെ വിശ്വാസം ആര്‍ജ്ജിക്കുവാനും ഏഥര്‍ ശ്രമിക്കുന്നു.
പഴയ സ്‌കൂട്ടര്‍ നല്‍കി പുതിയ ഏഥര്‍ റിസ്ത S വീട്ടിലെത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ ഈ പ്രത്യേക ഓഫറുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഏറ്റവും അടുത്തുള്ള ഏഥര്‍ എക്‌സ്പീരിയന്‍സ് സെന്റര്‍ സന്ദര്‍ശിക്കാന്‍ താല്‍പര്യപ്പെടന്നേു. ഓരോ പ്രദേശത്തെയും നികുതികള്‍ക്കും മറ്റ് മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി ഓഫറുകളില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ വാങ്ങുന്നതിന് മുമ്പായി ഓഫര്‍, വിലവിവരങ്ങള്‍ എന്നിവയെ കുറിച്ച് കൃത്യമായി അറിയാന്‍ ഏഥര്‍ ഷോറൂം സന്ദര്‍ശിക്കേണ്ടത് അത്യാവശ്യമാണ്.


Click it and Unblock the Notifications








