ഓട്ടോ കൂലി ലാഭിക്കാം, അത്രക്ക് സാധനങ്ങള്‍ കൊള്ളും! ഫാമിലി ഇവി വിപണി പിടിച്ചടക്കി ഏഥർ റിസ്ത

കുടുംബങ്ങളെ ലക്ഷ്യമിട്ടെത്തിയ ഒരു പ്രായോഗിക ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡല്‍ ഇപ്പോള്‍ വിപണിയില്‍ വമ്പന്‍ വില്‍പ്പന വളര്‍ച്ചയോടെ തങ്ങളുടെ സ്ഥാനം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. പ്രമുഖ ഇവി നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജിയുടെ (Ather Energy) ആദ്യത്തെ ഫാമിലി സ്‌കൂട്ടര്‍ മോഡലായ റിസ്ത (Rizta) ആണ് രാജ്യത്ത് മികച്ച മുന്നേറ്റം തുടരുന്നത്. റഷ്ലെയ്ന്‍ (RushLane) പുറത്തുവിട്ട 2026 ഏപ്രില്‍ മാസത്തിലെ സ്‌കൂട്ടര്‍ വില്‍പ്പന കണക്കുകളിലാണ് ഏഥര്‍ റിസ്ത തങ്ങളുടെ ജനപ്രീതി തെളിയിച്ചിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഫാമിലി ഇലക്ട്രിക് സ്്കൂട്ടറിന്റെ വില്‍പ്പനയില്‍ വന്‍ കുതിച്ചുചാട്ടമാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്.

2026 ഏപ്രില്‍ മാസത്തില്‍ 17,960 റിസ്ത സ്‌കൂട്ടറുകളാണ് ഏഥര്‍ എനര്‍ജി ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി, അതായത് 2025 ഏപ്രില്‍ മാസത്തിലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ഫാമിലി മോഡല്‍ 78.7 ശതമാനത്തിന്റെ മികച്ച വാര്‍ഷിക വളര്‍ച്ചയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ather rizta

ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണി മൊത്തത്തില്‍ പരിശോധിച്ചാല്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍നിരയിലുള്ള 10 സ്‌കൂട്ടറുകളുടെ ആകെ വില്‍പന 5,94,443 യൂണിറ്റുകളില്‍ എത്തിയിട്ടുണ്ട്. 2025 ഏപ്രിലില്‍ ഇത് 4,86,363 യൂണിറ്റുകള്‍ മാത്രമായിരുന്നു. ഏകദേശം 22.2 ശതമാനത്തിലധികമാണ് ഇക്കുറി വില്‍പ്പന ഉയര്‍ന്നിരിക്കുന്നത്. ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയില്‍ മൊത്തത്തിലുള്ള കണക്കുകളില്‍ എട്ടാം സ്ഥാനത്താണ് ഏഥര്‍ റിസ്ത.

വിപണിയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തില്‍ ടിവിഎസ് ഐക്യൂബ് (TVS iQube), ബജാജ് ചേതക് (Bajaj Chetak) തുടങ്ങിയ പ്രമുഖ മോഡലുകളോടാണ് റിസ്ത പ്രധാനമായും മത്സരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ഐക്യൂബ് 37,193 യൂണിറ്റുകളും ചേതക് 34,304 യൂണിറ്റുകളും വിറ്റഴിച്ചിട്ടുണ്ട്. ഒരു പക്കാ ഫാമിലി സ്‌കൂട്ടറായി വിപണിയില്‍ കൃത്യമായി അവതരിപ്പിക്കാന്‍ കമ്പനിക്ക് സാധിച്ചു എന്ന് കൊണ്ടാണ് ഏഥര്‍ റിസ്ത ഇത്ര പെട്ടെന്ന് ജനപ്രിയമാകാനുള്ള കാരണം.

വിപണിയിലെത്തി വെറും രണ്ട് വര്‍ഷം തികയുമ്പോള്‍ 3 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ട് റിസ്ത അടുത്തിടെ ചരിത്രം കുറിച്ചിരുന്നു. ഏഥറിന്റെ മൊത്തം വില്‍പ്പനയുടെ 77 ശതമാനവും ഇപ്പോള്‍ റിസ്ത എന്ന ഒരൊറ്റ മോഡലില്‍ നിന്നാണെന്നത് ഇതിന്റെ ജനപ്രീതി വ്യക്തമാക്കുന്നു. സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് നിത്യജീവിതത്തില്‍ ആവശ്യമായ വലിയ സീറ്റുകളും വിപുലമായ സ്റ്റോറേജ് സൗകര്യങ്ങളും മികച്ച സുരക്ഷാ ക്രമീകരണങ്ങളും ഈ വാഹനത്തില്‍ ഒരുക്കാന്‍ കമ്പനി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

ഏഥര്‍ റിസ്ത പ്രധാനമായും S, Z എന്നീ രണ്ട് വേരിയന്റുകളിലാണ് വിപണിയിലെത്തുന്നത്. ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ പരമാവധി 123 കിലോമീറ്റര്‍ മുതല്‍ 159 കിലോമീറ്റര്‍ ഓടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. യാത്രക്കാരുടെ പ്രായോഗിക ആവശ്യങ്ങള്‍ക്കായി ഈ വിഭാഗത്തിലെ ഏറ്റവും വലിയ 56 ലിറ്റര്‍ സ്‌റ്റോറേജ് സൗകര്യമാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ഇതില്‍ 34 ലിറ്റര്‍ അണ്ടര്‍-സീറ്റ് സ്റ്റോറേജും 22 ലിറ്റര്‍ ഫ്രണ്ട് ഫ്രണ്ട് ബോക്‌സ് ശേഷിയും ഉള്‍പ്പെടുന്നു.

കൂടാതെ ദീര്‍ഘദൂര യാത്രകളില്‍ കുടുംബങ്ങള്‍ക്ക് മികച്ച യാത്രാസുഖം നല്‍കുന്ന നീളമേറിയ വീതിയുള്ള സീറ്റുകളും ഇതിലുണ്ട്. സുരക്ഷയുടെ കാര്യത്തിലും സാങ്കേതികവിദ്യയിലും ഏറെ മുന്നിലുള്ള ഈ സ്‌കൂട്ടറില്‍ ഒടിഎ (OTA) സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകള്‍ വഴി പുതിയ ഫീച്ചറുകള്‍ ലഭ്യമാകും. വഴുക്കലുള്ള റോഡുകളില്‍ നിയന്ത്രണം വിടാതെ സംരക്ഷിക്കുന്ന 'സ്‌കിഡ് കണ്‍ട്രോള്‍' (SkidControl) സാങ്കേതികവിദ്യയും ഇതിലുണ്ട്. കൂടാതെ സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇതില്‍ ഒരുക്കിയിട്ടുണ്ട്.

നിലവില്‍ 1.15 ലക്ഷം രൂപയാണ് ഏഥര്‍ റിസതയുടെ ബേസ് വേരിയന്റിന്റെ വില. ടോപ് സ്പെക് റിസ്ത Z വേരിയന്റിന്റെ വില 1.28 ലക്ഷം രൂപയാണ്. എക്സ്ഷോറൂം വിലകളാണ് ഇത്. ആകര്‍ഷകമായ വിലയില്‍ വിപണനം ചെയ്യുന്നതോടൊപ്പം ഏഥര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് എട്ട് വര്‍ഷത്തെ ബാറ്ററി വാറണ്ടി നല്‍കുന്നത് ഉപഭോക്താക്കള്‍ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.

നിലവിലെ ഇന്ത്യന്‍ വിപണിയില്‍ കുറഞ്ഞ ചെലവില്‍ വാഹനം സ്വന്തമാക്കാന്‍ സഹായിക്കുന്ന 'ബാറ്ററി-ആസ്-എ-സര്‍വീസ്' (BaaS) മോഡലും ഏഥര്‍ റിസ്തയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇത് പ്രാരംഭ ഘട്ടത്തില്‍ വലിയ തുക മുടക്കാതെ തന്നെ ഇവി വാങ്ങാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നു. ബാറ്ററി അസ് എ സര്‍വീസ് (BaaS) മോഡല്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ഏകദേശം 76,000 രൂപ എന്ന പ്രാരംഭ വിലയില്‍ റിസ്ത സ്വന്തമാക്കാന്‍ അവസരമുണ്ട്.

നിലവില്‍ വിപണിയില്‍ ലഭ്യമായ മറ്റ് പരമ്പരാഗത ഐസിഇ (ICE) സ്‌കൂട്ടറുകള്‍ക്ക് മികച്ച ബദലാണ് ഏഥര്‍ റിസ്ത. മികച്ച റൈഡിംഗ് കംഫര്‍ട്ടും ഉയര്‍ന്ന സാങ്കേതികവിദ്യയും ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ നിന്ന് തിരഞ്ഞെടുക്കാവുന്ന ഏറ്റവും പ്രായോഗികമായ ഒരു ഫാമിലി ഇവി സ്‌കൂട്ടറാണ് റിസ്ത.

Article Published On: Tuesday, May 19, 2026, 13:14 [IST]
English summary
Ather rizta electric scooter sales growth april 2026 report malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X