ഏഥർ റിസ്ത ഇനി തമിഴിൽ സംസാരിക്കും; കിടിലൻ അപ്ഡേറ്റുമായി ബ്രാൻഡ്
ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ ഏഥർ എനർജി, തങ്ങളുടെ റിസ്ത ഫാമിലി സ്കൂട്ടറിനായി തമിഴ് ഭാഷാ ഡാഷ്‌ബോർഡ് അവതരിപ്പിച്ചു. പ്രാദേശിക ഭാഷാ പിന്തുണയ്ക്കുന്നതിൻ്റെ ഭാഗമാണിത്. ചാർജിങ്, നാവിഗേഷൻ വിവരങ്ങൾ തമിഴിൽ ലഭ്യമാകുന്നതോടെ ഇത് പ്രാദേശിക ഉപയോക്താക്കൾക്ക് സ്കൂട്ടർ ഉപയോിക്കുന്നത് കൂടുതൽ എളുപ്പമാക്കും. റിസ്‌ത Z ലൈൻ ഉപയോക്താക്കൾക്കാണ് തമിഴ് ഡാഷ്‌ബോർഡ് ലഭ്യമാവുക. S ട്രിമ്മുകൾക്ക് ഇത് ലഭ്യമാവില്ല എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അടുത്ത മാസം മുതൽ OTA (ഓവർ-ദി-എയർ) അപ്‌ഡേറ്റ് വഴി ഈ ഫീച്ചർ ലഭ്യമാകും. എന്നാൽ, 2026 ഫെബ്രുവരി മുതൽ അപ്‌ഡേറ്റ് പൂർണ്ണമായി പുറത്തിറക്കുമെന്നും ഏഥർ അറിയിക്കുന്നു. സ്കൂട്ടറിൽ ഹിന്ദി കഴിഞ്ഞ വർഷം ചേർത്തിരുന്നു.
ഇലക്ട്രിക് സ്കൂട്ടറുകൾ സാങ്കേതികമായി വളരുമ്പോൾ, പ്രാദേശിക ഭാഷകളിൽ ഇന്റർഫേസ് നൽകുന്നത് ഉപയോക്താക്കളിൽ വിശ്വാസം വളർത്തുമെന്നതാണ് കാരണം. ഇംഗ്ലീഷ് അറിയാത്തവർക്ക് ഇത് വലിയ സഹായമാണ്. എഥർസ്റ്റാക്ക് പ്രോഗ്രാമിന്റെ ഭാഗമാണ് ഈ ഡാഷ്‌ബോർഡ്. നിരന്തരമായ അപ്‌ഡേറ്റുകളും ഫീച്ചറുകളും നൽകുന്ന ഈ പ്ലാറ്റ്‌ഫോം സ്കൂട്ടറിന്റെ ഉപയോഗക്ഷമതയും പ്രവേശനക്ഷമതയും മെച്ചപ്പെടുത്തും.

തമിഴിന് പുറമെ, മറാഠി, ഗുജറാത്തി, ബംഗാളി, തെലുങ്ക്, മലയാളം, കന്നഡ എന്നിവയും ഭാവിയിൽ OTA അപ്‌ഡേറ്റുകളിലൂടെ ലഭ്യമാക്കുമെന്ന് ഏഥർ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കുടുംബ-ഓറിയന്റഡ് ഇലക്ട്രിക് സ്കൂട്ടറുകളിലൊന്നായ ഏഥർ റിസ്‌തയിൽ ഈ അപ്‌ഡേറ്റുകൾ വരുന്നത് തന്ത്രപരമായ നീക്കമാണ്. റിസ്‌റ്റ 2 ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് പിന്നിട്ട് ശക്തമായ ഡിമാൻഡിൽ തുടരുന്നു.
2024 ഏപ്രിലില്‍ അവതരിപ്പിച്ച റിസ്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രധാന വിപണികള്‍ക്കപ്പുറത്തേക്ക് ഏഥറിന്റെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ കമ്പനിയെ സഹായിച്ചു. പുതിയ വിപണികളില്‍ ഈ ഫാമിലി സ്‌കൂട്ടറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍ക്കുന്ന മൂന്നാമത്തെ കമ്പനിയായി ഏഥര്‍ മാറിയിരുന്നു.

ടെറാക്കോട്ട റെഡ് (Terracotta Red) പോലുള്ള പുതിയ കളര്‍ ഓപ്ഷനുകളും 3.7 kWh ബാറ്ററി ശേഷിയുള്ള റിസ്ത S വേരിയന്റും വില്‍പ്പന വര്‍ധിപ്പിക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ചതായി ഏഥര്‍ പറയുന്നു. നിലവില്‍ ഏഥറിന്റെ മൊത്തം വില്‍പ്പനയുടെ 70 ശതമാനത്തിലധികവും റിസ്തയാണ് സംഭാവന ചെയ്യുന്നത്. കൂടാതെ, നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളില്‍ ഏഥറിന്റെ വിപണി വിഹിതം 7 ശതമാനം മാത്രമായിരുന്നു.
ഈ വര്‍ഷം ആദ്യം ഏഥര്‍ റിസ്ത നേപ്പാളിലും ശ്രീലങ്കയിലും അവതരിപ്പിച്ചിരുന്നു. ഏഥര്‍ റിസ്തയെ കുറിച്ച് പറയുമ്പോള്‍ നിലവില്‍ ഈ ഫാമിലി സ്‌കൂട്ടര്‍ റിസ്ത S, റിസ്ത Z എന്നീ രണ്ട് വേരിയന്റുകളിലാണ് വില്‍പ്പനക്കെത്തുന്നത്. ഇതില്‍ ഏഥര്‍ റിസ്ത S ഫുള്‍ ചാര്‍ജില്‍ 123 കിലോമീറ്റര്‍ ഓടുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. അതേസമയം ഫുള്‍ ചാര്‍ജില്‍ 159 കിലോമീറ്ററാണ് റിസ്ത Z വേരിയന്റിന്റെ IDC റേഞ്ച്.
പെര്‍ഫോമന്‍സ് കണക്കുകളിലേക്ക് നോക്കിയാല്‍ 4.3 kW അതായത് 5.7 bhp പവറില്‍ പരമാവധി 22 Nm ടോര്‍ക്ക് നല്‍കുന്ന തരത്തിലാണ് റിസ്ത ട്യൂണ്‍ ചെയ്തിരിക്കുന്നത്. വെറും 4.7 സെക്കന്‍ഡിനുള്ളില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഇവിക്ക് സാധിക്കും. റിസ്തയുടെ എല്ലാ വേരിയന്റുകളുടേയും പരമാവധി വേഗം 80 കിലോമീറ്ററായി ഏഥര്‍ എനര്‍ജി പരിമിതപ്പെടുത്തിയിട്ടുണ്ട്. പ്രായോഗികതയാണ് ഈ സ്‌കൂട്ടറിന്റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്.
റിസ്തയിലെ വിശാലമായ ഫേ്‌ലാര്‍ബോര്‍ഡ് റൈഡര്‍മാര്‍ക്ക് മികച്ച ലെഗ് സ്‌പെയ്‌സ് നല്‍കും. സ്‌കിഡ് കണ്‍ട്രോള്‍ പോലുള്ള സുരക്ഷാ ഫീച്ചറുകള്‍ക്ക് പുറമേ ഏഥറിന്റെ 450 സീരീസ് സ്‌കൂട്ടറുകളില്‍ ഉണ്ടായിരുന്ന ഫോള്‍ സേഫ്, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍ (ESS), തെഫ്റ്റ, ടോ അലേര്‍ട്ടുകള്‍, പിംഗ് മൈ സ്‌കൂട്ടര്‍ (ഏഥര്‍സ്റ്റാക്ക് പ്രോ) തുടങ്ങിയ ഫീച്ചറുകള്‍ റിസ്തയില്‍ ലഭ്യമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








