ക്രൂയിസർ പ്രേമികൾക്ക് ആവേശം! ബജാജ് അവഞ്ചർ 220 സ്ട്രീറ്റ് തിരിച്ചെത്തുന്നു
ഇന്ത്യന്‍ ക്രൂയിസര്‍ ബൈക്ക് വിപണിയിലെ പ്രിയ ബ്രാന്‍ഡായ അവഞ്ചര്‍ നിരയില്‍ വന്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ബജാജ് ഓട്ടോ. അവഞ്ചര്‍ 220 സ്ട്രീറ്റ് (Bajaj Avenger 220 Street) ഉടന്‍ വിപണിയിലെത്തുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ബജാജിന്റെ വെബ്സൈറ്റില്‍ 'കമിംഗ് സൂണ്‍' ടാഗോടെയാണ് ഈ വാഹനം ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, കുറഞ്ഞ കരുത്തുള്ള അവഞ്ചര്‍ 160 സ്ട്രീറ്റ് (Bajaj Avenger 160 Street) കമ്പനി നിര്‍ത്തലാക്കി. നീണ്ട കാത്തിരിപ്പിന് ശേഷമാണ് ബജാജ് തങ്ങളുടെ 220 സ്ട്രീറ്റ് മോഡലിനെ വീണ്ടും വിപണിയില്‍ എത്തിക്കാന്‍ പോകുന്നത്.
2025 ജൂണില്‍ തന്നെ ഈ വാഹനത്തിന്റെ ഹോമോലോഗേഷന്‍ നടപടികള്‍ ഇന്ത്യയില്‍ പൂര്‍ത്തിയായിരുന്നു. ഒരു വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ ഔദ്യോഗികമായ ലോഞ്ച് നടപടികളിലേക്ക് കമ്പനി കടക്കുന്നത്. നിലവിലുള്ള അവഞ്ചര്‍ 220 ക്രൂയിസ് മോഡലിന് ഒപ്പമായിരിക്കും പുതിയ സ്ട്രീറ്റ് പതിപ്പിന്റെയും സ്ഥാനം. മോട്ടോര്‍സൈക്കിളിന്റെ വലിപ്പത്തിലും ബജാജ് കൃത്യമായ മാറ്റങ്ങള്‍ ബജാജ് വരുത്തിയിട്ടുണ്ട്.

പുതിയ 220 സ്ട്രീറ്റിന് 2,210 mm നീളവും 806 mm വീതിയും 1,070 mm ഉയരവുമാണുള്ളത്. 1,490 എംഎം വീല്‍ബേസുള്ള ബൈക്കിന് 160 കിലോ ഗ്രാം ഭാരമുണ്ടാകും. ഈ വാഹനത്തിന് 13 ലിറ്റര്‍ ഇന്ധന സംഭരണ ശേഷിയാണുള്ളത്. 169 mmഗ്രൗണ്ട് ക്ലിയറന്‍സ് ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യമാണ്.
അവഞ്ചര്‍ 220 സ്ട്രീറ്റ് സ്‌പോര്‍ട്ടി ലുക്കിലാണ് പുറത്തിറങ്ങുന്നത്. എബോണി ബ്ലാക്ക്, കോക്ടെയ്ല്‍ വൈന്‍ റെഡ് എന്നിങ്ങനെ രണ്ട് ആകര്‍ഷകമായ നിറങ്ങളില്‍ ഈ ബൈക്ക് ലഭ്യമാകും. ക്രൂയിസ് മോഡലിലെ നീളമുള്ള വിന്‍ഡ്ഷീല്‍ഡിന് പകരം ലളിതമായ ഹാന്‍ഡ്ല്‍ബാറാണ് ഇതിലുള്ളത്. എഞ്ചിന്‍ ബേയ്ക്കും മറ്റ് ഭാഗങ്ങളും മാറ്റ് ബ്ലാക്ക് ഫിനിഷിലാണ് കമ്പനി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
മെക്കാനിക്കല്‍ വശങ്ങള്‍ നോക്കിയാല്‍, അവഞ്ചര്‍ 220 ക്രൂയിസിലുള്ള അതേ 220 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനായിരിക്കും ഈ മോട്ടോര്‍സൈക്കിളിനും കരുത്തേകുന്നത്. 8500 ആര്‍പിഎമ്മില്‍ 19.03 PS പവറും 7000 ആര്‍പിഎമ്മില്‍ 17.55 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന തരത്തിലായിരിക്കും എഞ്ചിന്‍ ട്യൂണ്‍ ചെയ്യുക. 5-സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ബന്ധിപ്പിക്കും.
മികച്ച വേഗതയും പെര്‍ഫോമന്‍സും പുറത്തെടുക്കുന്ന തരത്തിലായിരിക്കും ഈ ക്രൂയിസര്‍ ബൈക്ക് രൂപകല്‍പ്പന ചെയ്യുക. ടയറുകളുടെയും വീലുകളുടെയും കാര്യത്തില്‍ അവഞ്ചര്‍ 220 സ്ട്രീറ്റ് കൂടുതല്‍ ആധുനികമാണ്. മുന്നില്‍ 17 ഇഞ്ചും പിന്നില്‍ 15 ഇഞ്ചും വലിപ്പമുള്ള അലോയ് വീലുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 90/90-17 സൈസ് ഫ്രണ്ട് ടയറും 130/90-15 സൈസ് റിയര്‍ ടയറുമാണ് ഇതിനുള്ളത്. രണ്ട് ടയറുകളും ട്യൂബ്ലെസ് ആയതിനാല്‍ ദീര്‍ഘദൂര യാത്രകള്‍ കൂടുതല്‍ സുരക്ഷിതവും സുഗമവുമാകുമെന്ന് ഉറപ്പാണ്.
സുരക്ഷയ്ക്കും സൗകര്യത്തിനുമായി സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഹാലൊജന്‍ ഹെഡ്ലൈറ്റുകളും ഇതില്‍ നല്‍കിയിട്ടുണ്ട്. മുന്നില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് സ്‌റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യുന്നത്. പില്യണ്‍ റൈഡര്‍ക്ക് സുഖകരമായ യാത്ര പ്രദാനം ചെയ്യുന്നതിനായി സ്‌പോര്‍ട്ടി ബാക്ക്റെസ്റ്റും ഈ മോഡലില്‍ നല്‍കും. കംഫര്‍ട്ട് ആഗ്രഹിക്കുന്നവര്‍ക്കായി ക്രൂയിസര്‍ ശൈലിയിലുള്ള 737 mm സീറ്റ് ഹൈറ്റാണ് നല്‍കിയിരിക്കുന്നത്.
അവഞ്ചര്‍ 160 സ്ട്രീറ്റ് പിന്‍വാങ്ങുന്നതോടെ 220 സിസി വിഭാഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബജാജിന്റെ ലക്ഷ്യം. വില കുറഞ്ഞ ക്രൂയിസര്‍ ബൈക്കുകള്‍ തേടുന്നവര്‍ക്ക് പുതിയ അവഞ്ചര്‍ 220 സ്ട്രീറ്റ് മികച്ചൊരു പകരക്കാരനാകും. വരും ദിവസങ്ങളില്‍ തന്നെ വാഹനത്തിന്റെ വിലയും ഡെലിവറി തീയതിയും കമ്പനി ഔദ്യോഗികമായി പുറത്തുവിടും. ബജാജിന്റെ ഈ നീക്കം ക്രൂയിസര്‍ വിപണിയില്‍ വലിയ ചലനമുണ്ടാക്കും.


Click it and Unblock the Notifications