ഏറ്റവും വില കുറഞ്ഞ ചേതക്കിലൂടെ ഐക്യൂബിനെ വീഴ്ത്താനാകുമോ ബജാജിന്? മികച്ച ബജറ്റ് ഇ-സ്‌കൂട്ടർ ഏതാണെന്ന് നോക്കാം

ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ മികച്ച മത്സരം കാഴ്ചവെക്കുന്ന രണ്ട് പ്രമുഖ മോഡലുകളാണ് ബജാജ് ചേതക്കും ടിവിഎസ് ഐക്യൂബും. കഴിഞ്ഞ ആഴ്ച ബജാജ് ചേതക്കിന്റെ ഏറ്റവും താങ്ങാവുന്ന വിലയുള്ള 'ചേതക് C2501' വേരിയന്റ് വിപണിയിലെത്തിച്ചതോടെ ബജറ്റ് ഇലക്ട്രിക് സ്‌കൂട്ടര്‍ സെഗ്മെന്റിലെ മത്സരം വേറെ ലെവലായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചേതക്ക് വേണോ അതോ ഐക്യൂബ് വേണോ എന്ന തീരുമാനമെടുക്കാനാകാതെ ആശയക്കുഴപ്പത്തിലാകും ചിലര്‍. അതിനാല്‍ ടിവിഎസ് ഐക്യൂബിന്റെ ബേസ് 2.2 kWh വേരിയന്റും ബജാജ് ചേതക് C2501-മോഡലും തമ്മില്‍ നമുക്ക് താരതമ്യം ചെയ്ത് നോക്കാം.

ഡിസൈന്‍

ബജാജ് ചേതക് C2501 അതിന്റെ ഐതിഹാസികമായ റെട്രോ ഡിസൈന്‍ ശൈലി നിലനിര്‍ത്തുന്നു. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പും മെറ്റല്‍ ബോഡിയും ചേതക്കിന് പ്രീമിയം ലുക്കും ഈടും നല്‍കുന്നു. ഫുള്‍ മെറ്റല്‍ ബോഡിയില്‍ വരുന്ന സെഗ്‌മെന്റിലെ ചുരുക്കും ചില മോഡലുകളില്‍ ഒന്നാണ് ചേതക്. യുവാക്കളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ലളിതവും എന്നാല്‍ ആകര്‍ഷകവുമായ രൂപകല്‍പ്പനയാണ് ചേതക്കിന് ലഭിക്കുന്നത്.

bajaj chetak c2501 vs tvs iqube

എല്‍ഇഡി ഹെഡ്‌ലൈറ്റ്, എല്‍ഇഡി ഡിആര്‍എല്ലുകള്‍ എന്നിവ ലഭിക്കുന്ന ടിവിഎസ് ഐക്യൂബ് കുറച്ചുകൂടി മോഡേണും കുടുംബങ്ങള്‍ക്ക് അനുയോജ്യവുമായ ഡിസൈനാണ് പിന്തുടരുന്നത്. സുഖകരമായ സവാരി വാഗ്ദാനം ചെയ്യുന്ന വിശാലമായ സീറ്റുകളും ഫ്‌ലാറ്റ് ഫ്‌ലോര്‍ബോര്‍ഡും റൈഡര്‍മാര്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കുന്നു. ഉയര്‍ന്ന നിലവാരമുള്ള പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മ്മിച്ച ബോഡി പാനലുകള്‍ സ്‌കൂട്ടറിന്റെ ഭാരം കുറയ്ക്കുകയും അതുവഴി വൈബ്രേഷന്‍ നിയന്ത്രിക്കുകയും ചെയ്യുന്നു.

റേഞ്ചും പെര്‍ഫോമന്‍സും

പവര്‍ട്രെയിനിന്റെയും പ്രകടനത്തിന്റെ കാര്യത്തില്‍ രണ്ട് സ്‌കൂട്ടറുകളും വ്യത്യസ്ത കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ബജാജ് ചേതക് C2501-ല്‍ വലിയ ബാറ്ററി പായ്ക്ക് ഉള്ളതിനാല്‍ കൂടുതല്‍ റേഞ്ച് ലഭിക്കുന്നു. എന്നാല്‍ ടിവിഎസ് ഐക്യൂബ് 2.2 kWh പതിപ്പ് ഉയര്‍ന്ന ടോപ്പ് സ്പീഡും സഡന്‍ ആക്‌സിലറേഷനും വാഗ്ദാനം ചെയ്യുന്നു.

സവിശേഷതകൾ ബജാജ് ചേതക് C2501 ടിവിഎസ് ഐക്യൂബ് 2.2 kWh
ബാറ്ററി പാക്ക് 2.5 kWh 2.2 kWh
റേഞ്ച് (IDC) 113 km 94 km
പരമാവധി വേഗത 55 km/h 75 55 km/h

ബജാജ് ചേതക് C2501 മോഡലിന് 113 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമ്പോള്‍ ഐക്യൂബ് 2.2 kWh വേരിയന്റ് 94 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. ടോപ് സ്പീഡിന്റെ കാര്യത്തില്‍ മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയുള്ള ഐക്യൂബ് മുന്നിലെത്തുന്നുണ്ടെങ്കിലും വലിയ ബാറ്ററി പായ്ക്കിന്റെ സഹായത്തോടെ ചേതക് റേഞ്ചില്‍ മുന്നിലെത്തും.

വലിപ്പം

രണ്ട് സ്‌കൂട്ടറുകളും വലിപ്പത്തില്‍ ഏകദേശം തുല്യമാണെങ്കിലും പ്രായോഗികതയില്‍ ചില മാറ്റങ്ങളുണ്ട്. ടിവിഎസ് ഐക്യൂബ് 30 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്റ്റോറേജ് നല്‍കുമ്പോള്‍ ചേതക് C2501-ല്‍ ഇത് 25 ലിറ്ററാണ്. എന്നാല്‍ ചേതക്കിന്റെ 170 mm ഗ്രൗണ്ട് ക്ലിയറന്‍സ് മോശം റോഡുകളില്‍ കൂടുതല്‍ ഗുണകരമാണ്.

bajaj chetak c2501

സേഫ്റ്റി

രണ്ട് സ്‌കൂട്ടറുകള്‍ക്കും മുന്നില്‍ ടെലിസ്‌കോപ്പിക് സസ്‌പെന്‍ഷന്‍ ലഭിക്കുമ്പോള്‍ ചേതക്കിന്റെ പിന്നില്‍ ട്വിന്‍ ഷോക്കും ഐക്യൂബിന്റെ പിന്നില്‍ ഹൈട്രോളിക് ട്വിന്‍ ഷോക്കുമാണുള്ളത്. ട്യൂബ്‌ലെസ് ടയറുകളും അലോയ് വീലുകളുമുള്ള രണ്ട് സ്‌കൂട്ടറുകളിലും സ്‌റ്റോപ്പിംഗ് ഡ്യൂട്ടി നിര്‍വഹിക്കാനായി ഡ്രം ബ്രേക്കുകള്‍ക്കൊപ്പം ഡിസ്‌ക് ബ്രേക്കുകളും നല്‍കിയിട്ടുണ്ട്. രണ്ട് മോഡലുകള്‍ക്കും IP67 സേഫ്റ്റി റേറ്റിംഗ് ഉണ്ട്.

ഫീച്ചറുകള്‍

യുഎസ്ബി ചാര്‍ജിംഗ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, കോള്‍/എസ്എംഎസ് അലേര്‍ട്ടുകള്‍, മള്‍ട്ടിപ്പിള്‍ റൈഡ് മോഡുകള്‍ എന്നിവ രണ്ട് സ്‌കൂട്ടറുകളിലുമുണ്ട്. എങ്കിലും ടിവിഎസ് ഐക്യൂബ് 12.77 സെന്റിമീറ്റര്‍ വലിപ്പമുള്ള പ്രീമിയം ടിഎഫ്ടി ഡിസ്പ്ലേയുമായാണ് വരുന്നത്. ജിയോ ഫെന്‍സിങ്, ആന്റി-തെഫ്റ്റ് അലേര്‍ട്ട് തുടങ്ങിയ വിപുലമായ കണക്റ്റഡ് ഫീച്ചറുകള്‍ ഐക്യൂബിനുണ്ട്.

tvs iqube 2 2 kwh

വില

ബജാജ് ചേതക് C2501-ന്റെ വില ഏകദേശം 87100 രൂപയാണ്. അതേസമയം ഐക്യൂബ് ബേസ് വേരിയന്റിന് 94434 രൂപ വിലയുണ്ട്. എക്‌സ്‌ഷോറൂം വിലകളാണ് ഇത്. കുറഞ്ഞ ബജറ്റില്‍ മികച്ച ബില്‍ഡ് ക്വാളിറ്റിയുള്ള സ്‌കൂട്ടര്‍ തേടുന്നവര്‍ക്ക് ഫുള്‍ മെറ്റല്‍ ബോഡിയുള്ള ചേതക് അനുയോജ്യമാണ്. വലിയ ടെന്‍ഷനില്ലാതെ ദൈനംദിന ഉപയോഗത്തിന് കൊണ്ടുനടക്കാന്‍ പറ്റിയ ഒതുക്കമുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്തുകൊണ്ട് യുവ റൈഡര്‍മാരെയാണ് ബജാജ് ലക്ഷ്യമിടുന്നത്.

ടിവിഎസ് ഐക്യൂബ് കൂടുതല്‍ മോഡേണ്‍ ഫീച്ചറുകളും വേഗതയും ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ മികച്ച ഓപ്ഷനായി മാറുന്നു. കുടുംബത്തിലെ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ പാകത്തിലുള്ള ഡിസൈനിനൊപ്പം യൂത്തിനെ ആകര്‍ഷിക്കുന്ന മോഡേണ്‍ സവിശേഷതകള്‍ കൂടി ലഭിക്കുന്നതിനാലാണ് ഐക്യൂബ് ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ടതായത്. രണ്ട് മോഡലുകളും മികച്ച ഒന്നിനൊന്ന് മെച്ചമാണെങ്കിലും നിങ്ങളുടെ ബജറ്റും മുന്‍ഗണനകളും പരിഗണിച്ച് അന്തിമ തീരുമാനത്തില്‍ എത്താം.

More from DriveSpark

Article Published On: Tuesday, January 20, 2026, 6:00 [IST]
English summary
Bajaj chetak c2501 vs tvs iqube affordable electric scooter comparison malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X