TVS-ൻ്റെ കുതിരയ്ക്ക് കടിഞ്ഞാണിടാൻ ബജാജ്! കരുത്തുള്ള ബാറ്ററിയുമായി പുത്തൻ ചേതക് എത്തുന്നു

ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാതാക്കളിൽ പ്രമുഖരാണ് ബജാജ് ഓട്ടോ എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. പുതിയൊരു ഹൈ-സ്പെക് ചേതക് ഇലക്ട്രിക് സ്കൂട്ടർ ഈ മാസം പുറത്തിറക്കാൻ കമ്പനി ഒരുങ്ങുന്നു എന്നാണ് വാഹന വിപണിയിൽ നിന്നും കേൾക്കുന്ന പുതിയ വാർത്ത. നിലവിൽ 21 ശതമാനം വിപണി വിഹിതമുള്ള ബജാജ്, മുഖ്യ എതിരാളിയായ ടിവിഎസ് മോട്ടോർ കമ്പനിക്ക് പിന്നിലാണ്. ഓട്ടോകാർ ഇന്ത്യയുടെ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, 2026 ജനുവരി 14-ന് ബജാജ് പുതിയ സ്കൂട്ടർ അവതരിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. തിരശ്ചീന എൽഇഡി ബാറും സംയോജിത ഇൻഡിക്കേറ്ററുകളുമുള്ള ടെയിൽ ലാമ്പുകളോടും കൂടി പരിഷ്കരിച്ച ഡിസൈനാണ് പുതിയ ചേതക്കിന് പ്രതീക്ഷിക്കുന്നത്.

പുതിയ ചേതക്കിനെക്കുറിച്ച് ബജാജ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല എങ്കിലും, നിലവിലെ മോഡലിന്റെ അപ്‌ഗ്രേഡ് പതിപ്പായിരിക്കും ഇതെന്നാണ് അറിയാൻ സാധിക്കുന്നത്. മെച്ചപ്പെട്ട ഡിസൈൻ, സാങ്കേതികവിദ്യ, വലിയ ബാറ്ററി എന്നിവയൊക്കെ ഇതിൽ പ്രതീക്ഷിക്കാം. 3 kWh, 3.5 kWh ഓപ്ഷനുകളുള്ള ചേതക്കിന്, 5 kWh വരെ ബാറ്ററി നൽകുന്ന ഓല, ടിവിഎസ് പോലുള്ള എതിരാളികളെ നേരിടാൻ വലിയ ബാറ്ററി അനിവാര്യമാണ്. അത് കൊണ്ട് തന്നെ പുത്തൻ ബാറ്ററി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

Bajaj Chetak electric scooter

കഴിഞ്ഞ വർഷം ചേതക് ശ്രേണി 2.5 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 2025 നവംബറിൽ ടിവിഎസിനെ മറികടന്ന് ചേതക് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായെങ്കിലും, ഡിസംബറിലെ ശക്തമായ തിരിച്ചുവരവിലൂടെ ടിവിഎസ് വർഷാവസാനം മുന്നിൽ കയറി. ഇരുചക്ര വാഹന വിപണിയിൽ ഈ വർഷം കടുത്ത മത്സരം തന്നെയാണ് നേരിട്ടതെന്ന് കണക്കുകളിൽ നിന്ന് വ്യക്തമാണ്.

ഏഥർ എനർജി പോലുള്ള സ്റ്റാർട്ടപ്പുകളിൽ നിന്ന് ബജാജ് കടുത്ത മത്സരം നേരിടുന്നത്. റിസ്ത കുടുംബ സ്കൂട്ടറിലൂടെ ഏഥർ വലിയ ജനപ്രീതി നേടി. ഇതിന് മറുപടിയായി, പ്രായോഗിക ഫീച്ചറുകളും, ഉയർന്ന റേഞ്ച്, ആധുനിക സാങ്കേതികവിദ്യ എന്നിവയിൽ ശ്രദ്ധ നൽകി കുടുംബങ്ങളെ ലക്ഷ്യമിടുന്നതായിരിക്കും ബജാജിൻ്റെ പുതിയ മോഡൽ. നിലവിൽ ചേതക്കിന്റെ എക്സ്-ഷോറൂം വില 99,500 രൂപ മുതൽ 1.22 ലക്ഷം രൂപ വരെയാണ്.

Bajaj Chetak electric scooter

ബജാജ് ചേതക് 3503 മറ്റ് 35 വേരിയന്റുകളിലെ അതേ അടിസ്ഥാന ആർക്കിടെക്ച്ചർ ഉപയോഗിച്ചാണ് പണികഴിപ്പിച്ചിരിക്കുന്നത്. 3.5kWh ബാറ്ററി പായ്ക്കുള്ളതിനാൽ തന്നെ സിംഗിൾ ചാർജിൽ 155 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ ഇലക്ട്രിക് സ്‌കൂട്ടറിന് സാധിക്കുമെന്ന് ചുരുക്കം. ഉയർന്ന വേരിയന്റുകളിലെ അതേ ഷാസി ഉപയോഗിക്കുന്നതിനാൽ 3503 വേരിയന്റിന് വലിയ 35 ലിറ്റർ ബൂട്ട് സ്പേസും ലഭിക്കുന്നു.

ആവശ്യത്തിന് യൂട്ടിലിറ്റി സ്പേസ് ഉപയോഗിച്ചുകൊണ്ടാണ് പുതിയ ബജാജ് ചേതക് 3503 മോഡൽ വിപണനത്തിന് എത്തിയിരിക്കുന്നത്. പക്ഷേ ചേതക് ഇവിയുടെ മറ്റ് വേരിയന്റുകളിൽ നിന്ന് വ്യത്യസ്തമായി പുതിയ 3503 വേരിയന്റിന് മണിക്കൂറിൽ 63 കിലോമീറ്ററാണ് പരമാവധി പുറത്തെടുക്കാനാവുന്ന വേഗം. ഇക്കാര്യം കമ്പനി തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.

Bajaj Chetak electric scooter

ചേതക് 3503 ഇലക്ട്രിക് സ്‌കൂട്ടറിൽ ബേസിക്കായ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള കളർ എൽസിഡി ഡിസ്‌പ്ലേയാണ് ബജാജ് ഉപയോഗിച്ചിരിക്കുന്നത്. മറ്റ് ചേതക് 35 മോഡലുകളെ അപേക്ഷിച്ച് കൂടുതൽ ചാർജിംഗ് സമയവും ആവശ്യമായി വരും. അതായത് 0-80 ശതമാനം ചാർജാവാൻ 3 മണിക്കൂർ 25 മിനിറ്റ് എടുക്കുമെന്നാണ് കമ്പനി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, January 6, 2026, 19:52 [IST]
English summary
Bajaj new chetak electric scooter launch january 2026 battery range features
കൂടുതല്‍... #tvs motor #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X