5000 രൂപ DOWNPAYMENT-ൽ 80KM മൈലേജുളള ബൈക്ക് വാങ്ങാം! ബജാജ് പ്ലാറ്റിനയ്ക്ക് ഗംഭീര ഡിമാൻ്റ്
കുറഞ്ഞ ബജറ്റിൽ ഉയർന്ന മൈലേജ് നൽകുന്നൊരു ബൈക്കിനായി തിരയുന്നവർക്ക് മികച്ചൊരു ഓപ്ഷനാണ് ബജാജിൻ്റെ പ്ലാറ്റിന 100. ഇപ്പോൾ, വെറും 5,000 രൂപ ഡൗൺ പേയ്‌മെന്റ് നൽകി ഈ ബൈക്ക് സ്വന്തമാക്കാൻ അവസരമുണ്ട്. കുറഞ്ഞ മെയിന്റനൻസ് ചെലവും മികച്ച യാത്രാസുഖവും ഉയർന്ന മൈലേജും കാരണം ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലും ഒരുപോലെ ഫാൻബേസുളള ബൈക്കാണിത്. ബജാജ് പ്ലാറ്റിന 100-ന്റെ എക്സ്-ഷോറൂം വില 67,057 രൂപയാണ്. കൊച്ചിയിൽ ഈ മോഡലിന്റെ ഓൺ-റോഡ് വില ഏകദേശം 83,700 രൂപ വരും. ഇതിൽ ആർ.ടി.ഒ., ഇൻഷുറൻസ് ചെലവുകൾ ഉൾപ്പെടുന്നു. പ്ലാറ്റിന 100 ഒറ്റ വേരിയന്റിൽ ലഭ്യമാണെങ്കിലും ഓരോ നഗരത്തിലെയും വിലയിൽ വ്യത്യാസങ്ങൾ വരാം.
5,000 രൂപ ഡൗൺ പേയ്‌മെന്റ് നൽകി ബജാജ് പ്ലാറ്റിന 100 വാങ്ങുമ്പോൾ, ശേഷിക്കുന്ന 78,696 രൂപ ബൈക്ക് ലോണായി എടുക്കേണ്ടി വരും. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ തൃപ്തികരമാണെങ്കിൽ, 10 ശതമാനം പലിശ നിരക്കിൽ മൂന്ന് വർഷത്തേക്ക് ബാങ്ക് ലോൺ അനുവദിച്ചാൽ പ്രതിമാസം 2,842 രൂപ ഇഎംഐ തുക ആയി അടയ്‌ക്കണം. ഈ കാലയളവിൽ ഏകദേശം 23,617 രൂപ പലിശ ഇനത്തിൽ നൽകേണ്ടി വരും.

എഞ്ചിന്‍, റോഡ് കണ്ടീഷന്‍, ഡ്രൈവിംഗ് ശൈലി എന്നിവയെ ആശ്രയിച്ച് മൈലേജില്‍ മാറ്റങ്ങള്‍ വരാമെങ്കിലും ഇന്ധനക്ഷമതയുടെ കാര്യത്തില്‍ പ്ലാറ്റിന ഇപ്പോഴും മുന്‍പന്തിയിലാണ്. നിലവില്‍ 100 സിസി, 110 സിസി എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് പ്ലാറ്റിന വിപണിയിലുള്ളത്. ഇതില്‍ 100 സിസി എഞ്ചിന്‍ 7.9 PS പവറും 8.3 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. കൂടുതല്‍ ഫീച്ചറുകളുള്ള 110 സിസി മോഡല്‍ 8.6 PS പവറും 9.81 Nm ടോര്‍ക്കും നല്‍കുന്നു. പവറും ഇന്ധനക്ഷമതയും മികച്ച രീതിയില്‍ സമന്വയിപ്പിക്കുന്ന തരത്തിലാണ് രണ്ട് എഞ്ചിനുകളും ബജാജ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
പ്ലാറ്റിനയുടെ 'കംഫര്‍ട്ടെക്' (Comfortec) സാങ്കേതികവിദ്യ ദീര്‍ഘദൂര യാത്രകളില്‍ റൈഡര്‍ക്ക് മികച്ച കംഫര്‍ട്ട് നല്‍കുന്നു. നീളമേറിയ സീറ്റുകള്‍, മികച്ച സസ്പെന്‍ഷന്‍ എന്നിവ ഇതിന്റെ പ്രത്യേകതയാണ്. 110 സിസി വേരിയന്റില്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും എബിഎസ് (ABS) സുരക്ഷാ സംവിധാനവും ബജാജ് ഒരുക്കിയിട്ടുണ്ട്. സാധാരണക്കാരായ യാത്രക്കാര്‍ക്ക് താങ്ങാനാവുന്ന വിലയും കുറഞ്ഞ മെയിന്റനന്‍സ് ചെലവുമാണ് ഇതിന്റെ മറ്റ് ആകര്‍ഷണങ്ങള്‍.

ബജാജിൻ്റെ പൾസർ ശ്രേണിയിലേക്ക് നോക്കിയാൽ 125 സിസി മുതല്‍ 400 സിസി വരെ എഞ്ചിന്‍ ശേഷിയില്‍ മൊത്തം 11 മോഡലുകളാണ് പള്‍സര്‍ ശ്രേണിയിലുള്ളത്. ഇതില്‍ പള്‍സര്‍ 125 ആണ് എന്‍ട്രി ലെവല്‍ മോഡല്‍. തുടര്‍ന്ന് പള്‍സര്‍ N150 , പള്‍സര്‍ 150, പള്‍സര്‍ N160 എന്നിവ വരുന്നു. ഇവയുടെ മുകളിലായി പള്‍സര്‍ NS160 , പള്‍സര്‍ NS200 എന്നിവയ്ക്കൊപ്പം ഫുള്ളി ഫെയേര്‍ഡ് പള്‍സര്‍ RS200 മോഡലും സ്ഥാനം പിടിക്കുന്നു.
250 സിസി ശ്രേണിയില്‍ പള്‍സര്‍ N250 , പള്‍സര്‍ F250 എന്നിവ ഉള്‍പ്പെടുന്നു. അതേസമയം അടുത്തിടെ അവതരിപ്പിച്ച പള്‍സര്‍ NS400Z ആണ് ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും പവര്‍ഫുള്‍ പള്‍സര്‍. നിലവില്‍ 85,633 രൂപ മുതല്‍ 1,92,794 രൂപ വരെയാണ് പള്‍സര്‍ മോഡലുകളുടെ എക്‌സ്-ഷോറൂം വില പോകുന്നത്.
പൂനെ ആസ്ഥാനമായുള്ള ബജാജ് ഓട്ടോ തിരഞ്ഞെടുത്ത പള്‍സര്‍ മോഡലുകള്‍ക്ക് 7,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് 25 ഇയേഴ്‌സ് ഓഫ് പള്‍സര്‍ സെലിബ്രേഷന്‍ ഓഫറിന്റെ (25 Years of Pulsar Celebration Offer) ഭാഗമായി നല്‍കുന്നത്. രാജ്യത്തെ യുവാക്കള്‍ക്ക് സ്‌പോര്‍ട്‌സ് ബൈക്കിംഗ് കൂടുതല്‍ പ്രാപ്യമാക്കുക എന്നതാണ് ഈ ഓഫറിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളമുള്ള അംഗീകൃത ബജാജ് ഡീലര്‍ഷിപ്പുകളില്‍ ഇതിനോടകം തന്നെ ഈ ഓഫറുകള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








