വിഷു പൊളിക്കാം..! പൊന്നിന്‍ നിറമണിഞ്ഞ് പള്‍സര്‍ 150; വിലയും സവിശേഷതകളും അറിയാം

ഒരു പുത്തന്‍ നിറം കൂട്ടിച്ചേര്‍ത്ത് പള്‍സര്‍ 150 (Bajaj Pulsar 150) ലൈനപ്പ് കൂടുതല്‍ ആകര്‍ഷകമാക്കി ബജാജ് ഓട്ടോ. 'ബ്ലാക്ക് ഗോള്‍ഡ്' (Black Gold) എന്ന ആകര്‍ഷകമായ പുതിയ കളര്‍ സ്‌കീമിലാണ് വാഹനം ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ചോയ്‌സുകള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഈ പുതിയ നിറം പള്‍സര്‍ നിരയിലേക്ക് കൂട്ടിച്ചേര്‍ത്തത്. ബ്ലാക്ക് ഗോള്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ഈ നിറത്തില്‍ ബൈക്കിന്റെ ബോഡിക്ക് കറുപ്പ് ഫിനിഷും പ്രധാന ഭാഗങ്ങളില്‍ ഗോള്‍ഡന്‍ നിറത്തിലുള്ള ഹൈലൈറ്റുകളും നല്‍കിയിട്ടുണ്ട്.

ഹെഡ്ലൈറ്റ് കൗള്‍, ഫ്യുവല്‍ ടാങ്ക്, ടെയില്‍ സെക്ഷന്‍, വീല്‍ റിം എന്നിവടങ്ങളിലാണ് ഗോള്‍ഡന്‍ ഗ്രാഫിക്‌സ് ഉള്ളത്.നേരത്തെ പള്‍സര്‍ 125, പള്‍സര്‍ 180 എന്നീ മോഡലുകളില്‍ അവതരിപ്പിച്ച അതേ കളര്‍ തീം തന്നെയാണ് ഇപ്പോള്‍ 150 സിസി പതിപ്പിലും ബജാജ് നല്‍കിയിരിക്കുന്നത്. നിലവിലുള്ള അഞ്ച് നിറങ്ങള്‍ക്ക് പുറമെ ആറാമത്തെ ഓപ്ഷനായാണ് ബ്ലാക്ക് ഗോള്‍ഡ് എത്തുന്നത്.

bajaj pulsar 150 black gold launched

2025 ഡിസംബറില്‍ പള്‍സര്‍ 150-യില്‍ നടപ്പാക്കിയ വലിയ നവീകരണങ്ങള്‍ക്ക് ശേഷമുള്ള പ്രധാന അപ്ഡേറ്റാണിത്.പുതിയ കളര്‍ സ്‌കീം ഒഴിച്ചുനിര്‍ത്തിയാല്‍ മെക്കാനിക്കല്‍ വശങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. 149.5 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിന്‍ തന്നെയാണ് ബൈക്കിന് കരുത്തേകുന്നത്. ഇത് 13.8 bhp പവറും 13.25 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. 5 സ്പീഡ് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നത്.

ഇത് സിറ്റി റൈഡുകള്‍ക്കും ഹൈവേ യാത്രകള്‍ക്കും ഒരേപോലെ അനുയോജ്യമാണ്. മൂന്ന് വ്യത്യസ്ത വേരിയന്റുകളിലായാണ് പള്‍സര്‍ 150 വിപണിയില്‍ എത്തുന്നത്. ബേസ് മോഡലായ സിംഗിള്‍ ഡിസ്‌കിന് 1.10 ലക്ഷം രൂപയും സിംഗിള്‍ ഡിസ്‌ക് UG പതിപ്പിന് 1.13 ലക്ഷം രൂപയുമാണ് വില. ഏറ്റവും ഉയര്‍ന്ന മോഡലായ ട്വിന്‍ ഡിസ്‌കിന് 1.17 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്-ഷോറൂം വില വരുന്നത്.

bajaj pulsar 150 black gold launched

സിംഗിള്‍ ഡിസ്‌ക് മോഡലുകളില്‍ 31 mm ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളുമാണ് നല്‍കിയിരിക്കുന്നത്. സുഗമമായ യാത്രയ്ക്കും മികച്ച ഹാന്‍ഡ്ലിംഗിനും ഈ സംവിധാനങ്ങള്‍ സഹായിക്കുന്നു. എന്നാല്‍ ഉയര്‍ന്ന വകഭേദമായ ട്വിന്‍ ഡിസ്‌ക് മോഡലില്‍ കൂടുതല്‍ കട്ടിയുള്ള 37 mm ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളാണ് ബജാജ് ഉപയോഗിച്ചിരിക്കുന്നത്.

സിംഗിള്‍ ഡിസ്‌ക് വേരിയന്റുകളില്‍ 17 ഇഞ്ച് അലോയ് വീലുകളും മുന്‍വശത്ത് 80 സെക്ഷന്‍, പിന്നില്‍ 100 സെക്ഷന്‍ ടയറുകളുമാണുള്ളത്. മറുഭാഗത്ത് ട്വിന്‍ ഡിസ്‌ക് വേരിയന്റില്‍ വലിപ്പമേറിയ ടയറുകളാണ് കമ്പനി നല്‍കിയിരിക്കുന്നത്. മുന്‍വശത്ത് 90 സെക്ഷനും പിന്നില്‍ 120 സെക്ഷനുമുള്ള ടയറുകള്‍ മികച്ച റോഡ് ഗ്രിപ്പും സ്ഥിരതയും വാഗ്ദാനം ചെയ്യുന്നു.

bajaj pulsar 150 black gold launched

സുരക്ഷയ്ക്കായി മുന്‍വശത്ത് 260 mm ഡിസ്‌കും പിന്നില്‍ 130 mm ഡ്രം ബ്രേക്കുമാണ് ബേസ് മോഡലുകളില്‍ ഉള്ളത്. എന്നാല്‍ ട്വിന്‍ ഡിസ്‌ക് പതിപ്പില്‍ മുന്നില്‍ 280 mm ഡിസ്‌കും പിന്നില്‍ 230 mm ഡിസ്‌ക് ബ്രേക്കും നല്‍കിയിരിക്കുന്നു. സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷാ സംവിധാനം എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡായി ലഭ്യമാണ്.

പുതിയ കളര്‍ സ്‌കീം വിപണിയില്‍ പള്‍സര്‍ 150-യുടെ ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. യുവാക്കളെ ലക്ഷ്യം വെച്ചുള്ള ഈ ഡിസൈന്‍ മാറ്റം എതിരാളികളായ ടിവിഎസ് അപ്പാച്ചെ RTR 160-യുമായുള്ള മത്സരത്തില്‍ പള്‍സര്‍ മോഡലിന് കൂടുതല്‍ കരുത്ത് പകരും. ലളിതമായ രൂപകല്‍പ്പനയും വിശ്വസനീയമായ എഞ്ചിനും പുതിയ നിറവും ചേരുന്നതോടെ പള്‍സര്‍ കൂടുതല്‍ ആകര്‍ഷകമായി മാറുന്നു. പള്‍സര്‍ 150 മോഡലില്‍ കൊണ്ടുവന്ന പുതിയ കളര്‍ സ്‌കീമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ചെയ്യൂ.

More from DriveSpark

Article Published On: Saturday, April 11, 2026, 13:20 [IST]
English summary
Bajaj pulsar 150 new black gold colour launched price features
കൂടുതല്‍... #bajaj auto #bajaj pulsar #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X