വെറും 7,000 രൂപയല്ല, ഫ്രീ സർവീസുകളും ഡിസ്‌കൗണ്ടും! പൾസറിന്റെ ഈ ആനിവേഴ്സറി ഓഫർ മിസ്സ് ചെയ്യരുത്

ഇന്ത്യയിലെ സ്‌പോര്‍ട്‌സ് മോട്ടോര്‍സൈക്കിള്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ബ്രാന്‍ഡാണ് ബജാജ് പള്‍സര്‍. കരുത്തും മികച്ച പ്രകടനവും ഒത്തുചേരുന്ന റൈഡിംഗ് അനുഭവം നല്‍കിക്കൊണ്ടാണ് പള്‍സര്‍ യുവാക്കളുടെ പ്രിയപ്പെട്ട വാഹനമായി മാറിയത്. തുടക്കത്തില്‍ അവതരിപ്പിച്ച DTS-i പോലുള്ള സാങ്കേതികവിദ്യയുടെ കൂടെ ഉയര്‍ന്ന പെര്‍ഫോമന്‍സും സ്പോര്‍ട്ടി ഡിസൈനും പള്‍സറിനെ വിശാലമായ പ്രേക്ഷകരിലേക്ക് എത്തിച്ചു. നിരന്തരമായ മാറ്റങ്ങള്‍ക്കും പരിഷ്‌കാരങ്ങള്‍ക്കും വിധേയമായ ബജാജ് പള്‍സര്‍ വിപണിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ നാഴികക്കല്ല് ആഘോഷിക്കുന്നതിനായി '25 ഇയേഴ്‌സ് ഓഫ് പള്‍സര്‍ സെലിബ്രേഷന്‍ ഓഫര്‍' പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. പള്‍സറിന്റെ പരിമിതകാല ഓഫറിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ ചുവടെ പരിശോധിക്കാം.

പൂനെ ആസ്ഥാനമായുള്ള ബജാജ് ഓട്ടോ തിരഞ്ഞെടുത്ത പള്‍സര്‍ മോഡലുകള്‍ക്ക് 7,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് 25 ഇയേഴ്‌സ് ഓഫ് പള്‍സര്‍ സെലിബ്രേഷന്‍ ഓഫറിന്റെ (25 Years of Pulsar Celebration Offer) ഭാഗമായി നല്‍കുന്നത്. രാജ്യത്തെ യുവാക്കള്‍ക്ക് സ്‌പോര്‍ട്‌സ് ബൈക്കിംഗ് കൂടുതല്‍ പ്രാപ്യമാക്കുക എന്നതാണ് ഈ ഓഫറിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളമുള്ള അംഗീകൃത ബജാജ് ഡീലര്‍ഷിപ്പുകളില്‍ ഇതിനോടകം തന്നെ ഈ ഓഫറുകള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

bajaj pulsar 150

പള്‍സറിന്റെ ഈ ആനിവേഴ്‌സറി ഓഫറില്‍ പ്രധാനമായും മൂന്ന് തരത്തിലുള്ള ആനുകൂല്യങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. നേരിട്ടുള്ള കിഴിവുകള്‍, പ്രോസസിംഗ് ഫീ ഇളവ്, കൂടാതെ അഞ്ച് ഫ്രീ സര്‍വീസുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മോഡലിനും പ്രദേശത്തിനും അനുസരിച്ച് ആനുകൂല്യങ്ങളില്‍ ചെറിയ വ്യത്യാസമുണ്ടാകുമെന്ന് കമ്പനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

'ഡെഫിനിറ്റ്ലി ഡെയറിംഗ്' (Definitely Daring) എന്ന ബ്രാന്‍ഡ് ഫിലോസഫിയില്‍ അധിഷ്ഠിതമായാണ് ഓരോ പള്‍സര്‍ മോഡലുകളും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ സ്പോര്‍ട്സ്, നേക്കഡ് മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റുകള്‍ രൂപപ്പെടുത്തുന്നതില്‍ പള്‍സര്‍ ശ്രേണി സുപ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്ന് ബജാജ് ഓട്ടോ പറഞ്ഞു. പവര്‍, റൈഡിംഗ് ഡൈനാമിക്സ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് വ്യത്യസ്ത പ്രാദേശിക, ഉപഭോക്തൃ മുന്‍ഗണനകള്‍ നിറവേറ്റുന്നതിനായി ബ്രാന്‍ഡ് ഒന്നിലധികം ഉപവിഭാഗങ്ങളായി തിരിഞ്ഞു.

bajaj pulsar ns400 z

125 സിസി മുതല്‍ 400 സിസി വരെ എഞ്ചിന്‍ ശേഷിയില്‍ മൊത്തം 11 മോഡലുകളാണ് പള്‍സര്‍ ശ്രേണിയിലുള്ളത്. ഇതില്‍ പള്‍സര്‍ 125 ആണ് എന്‍ട്രി ലെവല്‍ മോഡല്‍. തുടര്‍ന്ന് പള്‍സര്‍ N150 , പള്‍സര്‍ 150, പള്‍സര്‍ N160 എന്നിവ വരുന്നു. ഇവയുടെ മുകളിലായി പള്‍സര്‍ NS160 , പള്‍സര്‍ NS200 എന്നിവയ്ക്കൊപ്പം ഫുള്ളി ഫെയേര്‍ഡ് പള്‍സര്‍ RS200 മോഡലും സ്ഥാനം പിടിക്കുന്നു.

250 സിസി ശ്രേണിയില്‍ പള്‍സര്‍ N250 , പള്‍സര്‍ F250 എന്നിവ ഉള്‍പ്പെടുന്നു. അതേസമയം അടുത്തിടെ അവതരിപ്പിച്ച പള്‍സര്‍ NS400Z ആണ് ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും പവര്‍ഫുള്‍ പള്‍സര്‍. നിലവില്‍ 85,633 രൂപ മുതല്‍ 1,92,794 രൂപ വരെയാണ് പള്‍സര്‍ മോഡലുകളുടെ എക്‌സ്-ഷോറൂം വില പോകുന്നത്.

bajaj pulsar NS 123

കഴിഞ്ഞ 25 വര്‍ഷമായി ഇന്ത്യയുടെ പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്ലിംഗ് സംസ്‌കാരത്തില്‍ പള്‍സര്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും, ബ്രാന്‍ഡ് പെര്‍ഫോമന്‍സ് ഓറിയന്റഡ് ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ തന്നെ ഉപഭോക്താക്കള്‍ക്ക് വ്യക്തമായ മൂല്യം നല്‍കുക എന്നതാണ് ആനിവേഴ്‌സറി ഓഫറിന്റെ ലക്ഷ്യമെന്ന് ബജാജ് ഓട്ടോ ലിമിറ്റഡിന്റെ മോട്ടോര്‍സൈക്കിള്‍ ബിസിനസ് വിഭാഗം പ്രസിഡന്റ് സാരംഗ് കനാഡെ പറഞ്ഞു. ഓഫര്‍ എന്ന് അവസാനിക്കുമെന്ന് ബജാജ് വെളിപ്പെടുത്തിയിട്ടില്ല. ഓഫറിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ നിങ്ങളുടെ തൊട്ടടുത്ത ബജാജള ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, January 3, 2026, 10:22 [IST]
English summary
Bajaj pulsar 25 years celebration offer up to rs 7000 benefit details malayalam
കൂടുതല്‍... #bajaj auto #bajaj pulsar #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X