₹24500 ജിഎസ്ടി ആനുകൂല്യവുമായി 'പള്‍സറുകളിലെ വല്ല്യേട്ടന്‍'! സാധാരണക്കാരനും വാങ്ങാം ഹൈ-പെര്‍ഫോമന്‍സ് ബൈക്ക്
ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡ്, തങ്ങളുടെ ഫ്‌ലാഗ്ഷിപ്പ് സ്‌പോര്‍ട്‌സ് ബൈക്കായ പള്‍സര്‍ NS400Z-ന്റെ (Bajaj Pulsar NS400Z) പുതിയ പതിപ്പ് പുറത്തിറക്കി. പുണെയില്‍ നടന്ന ചടങ്ങിലാണ് 349 സിസി എഞ്ചിന്‍ ഘടിപ്പിച്ചാണ് പുതിയ മോഡല്‍ എത്തുന്നത്. എഞ്ചിന്‍ ശേഷിയിലെ ഈ മാറ്റം വഴി കുറഞ്ഞ ജിഎസ്ടി സ്ലാബിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ ബജാജിന് സാധിച്ചിട്ടുണ്ട്. പുതിയ പള്‍സര്‍ NS400Z-ല്‍ 349 സിസി എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. എഞ്ചിന്‍ പരിഷ്‌കരിച്ചതിലൂടെ കുറഞ്ഞ 18% ജിഎസ്ടി നിരക്കിന് ഈ മോട്ടോര്‍സൈക്കിള്‍ അര്‍ഹമായിരിക്കുകയാണ്.
ഇതോടെ വാഹനത്തിന്റെ ഓണ്‍-റോഡ് വിലയില്‍ 24,500 രൂപ വരെ ലാഭിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കുമെന്ന് ബജാജ് പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ ഔദ്യാഗികമായി അറിയിച്ചു. 1,80,092 രൂപയ്ക്കാണ് പുതിയ പള്‍സര്‍ NS400Z വിപണിയില്‍ ലഭ്യമാകുന്നത്. ഡല്‍ഹി എക്‌സ്‌ഷോറൂം വിലയാണ് ഇത്. മുന്‍ മോഡലിനെ അപേക്ഷിച്ച് എക്‌സ്-ഷോറൂം വിലയിലുണ്ടായ കുറവ്, ഇന്‍ഷുറന്‍സ് തുകയിലെ ലാഭം, കുറഞ്ഞ രജിസ്‌ട്രേഷന്‍ ചാര്‍ജ് എന്നിവ വഴിയാണ് മൊത്തത്തിലുള്ള ലാഭം കണക്കാക്കുന്നത്.

പ്രകടനം ഒട്ടും കുറയാതെ കുറഞ്ഞ ചിലവില്‍ ഇത് ലഭ്യമാക്കുന്നുവെന്നതാണ് മെച്ചം. എഞ്ചിന്‍ ശേഷിയില്‍ മാറ്റം വരുത്തിയെങ്കിലും പള്‍സര്‍ മോഡലിന്റെ കരുത്തില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്ന് ബജാജ് വ്യക്തമാക്കുന്നു. ലിക്വിഡ് കൂള്‍ഡ് എഞ്ചിനിന് 40.6 PS പവര്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും. കൂടാതെ ടണ്ണിന് 247 PS എന്ന മികച്ച പവര്‍-ടു-വെയ്റ്റ് റേഷ്യോയും ഈ സ്‌പോര്‍ട്‌സ് ബൈക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഈ സെഗ്മെന്റിലെ ഏറ്റവും കൂടുതല്‍ ഫീച്ചറുകളുള്ള മോഡലായി പള്‍സര്‍ NS400Z തുടരുന്നു. നാല് റൈഡ് മോഡുകള്‍, ക്വിക്ക് ഷിഫ്റ്റര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡ്യുവല്‍ ചാനല്‍ എബിഎസ് എന്നിവയാണ് ഇതിലെ പ്രധാന സാങ്കേതിക സവിശേഷതകള്‍. കൂടാതെ റേഡിയല്‍ ടയറുകളും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള കണ്‍സോളും റൈഡുകള്‍ കൂടുതല്‍ മോഡേണ്‍ ആക്കി മാറ്റുന്നു. പള്‍സര്‍ NS സീരീസിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ടുള്ള അഗ്രസീവ് സ്‌റ്റൈലിംഗും ഷാര്‍പ്പര്‍ ഹാന്‍ഡ്ലിംഗും പുതിയ മോഡലിലും തുടരുന്നു.

സിറ്റി റൈഡുകള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കും ഒരുപോലെ അനുയോജ്യമായ രീതിയിലുള്ള പെര്‍ഫോമന്‍സ് ഈ ബൈക്ക് പുറത്തെടുക്കുന്നു. കരുത്തും നിയന്ത്രണവും പ്രായോഗികതയും ഒത്തിണങ്ങിയ മോട്ടോര്‍സൈക്കിളായാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഹൈ പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിളുകള്‍ സാധാരണക്കാര്‍ക്ക് കൂടി പ്രാപ്യമാക്കുക എന്നതാണ് പള്‍സര്‍ NS 400Z മോട്ടോര്‍സൈക്കിളിന്റെ 'ഹൃദയമാറ്റ'ത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബജാജ് ഓട്ടോ ലിമിറ്റഡ് അറിയിച്ചു.
പുതിയ 349 സിസി എഞ്ചിന്‍ മികച്ച ഇന്ധനക്ഷമത നല്‍കുന്നതോടൊപ്പം കുറഞ്ഞ പരിപാലന ചിലവും ഉറപ്പാക്കുമെന്ന് ബജാജ് ഓട്ടോയുടെ മോട്ടോര്‍സൈക്കിള്‍ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് സാരംഗ് കനാഡെ ലോഞ്ച് ഇവന്റിനിടെ പറഞ്ഞു. ഇന്ത്യന്‍ വിപണിയിലെ മികച്ച കയറ്റുമതിക്കാര്‍ കൂടിയായ ബജാജ്, ഇതിനകം 100-ലധികം രാജ്യങ്ങളില്‍ 21 ദശലക്ഷം മോട്ടോര്‍സൈക്കിളുകള്‍ വിറ്റഴിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ത്രീ-വീലര്‍ നിര്‍മ്മാതാക്കള്‍ കൂടിയാണ് ബജാജ്. കഴിഞ്ഞ 75 വര്‍ഷമായി മികച്ച ഡിസൈനിലും സാങ്കേതികവിദ്യയിലും ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ കമ്പനി വിപണിയില്‍ എത്തിക്കുന്നു. എഞ്ചിന്‍ ശേഷി കുറഞ്ഞെങ്കിലും കരുത്ത് ചോരാതെ കൂടുതല്‍ ലാഭത്തില്‍ സ്വന്തമാക്കാനാകുന്നതിനാല്‍ പള്‍സര്‍ NS 400Z മോട്ടോര്‍സൈക്കിള്‍ തേടി വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ബജാജ് ഷോറൂമില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications