മുതിർന്ന പൗരന്മാർക്കായി ഇതാ കുറഞ്ഞ വിലയിൽ 7 ഇ-സ്കൂട്ടറുകൾ; ഇനി പെട്രോൾ പമ്പിൽ ക്യൂ നിൽക്കേണ്ട

മുതിര്‍ന്ന പൗരന്‍മാരായി കഴിഞ്ഞാല്‍ കൂടുതല്‍ 'ചെറുപ്പമാകുന്ന' ചിലരുണ്ട്. എന്നിരുന്നാലും പ്രായോഗികമായ ഗുണങ്ങള്‍ കാരണം സീനിയര്‍ സിറ്റിസണ്‍സ് അധികവും സ്‌കൂട്ടറുകളാണ് തങ്ങളുടെ ചെറിയ യാത്രകള്‍ക്ക് ഉപയോഗിക്കുന്നത്. കേരളത്തിലെ മുതിര്‍ന്ന പൗരന്മാരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് രൂപകല്‍പ്പന ചെയ്തതും ബജറ്റ് വിലയില്‍ ലഭ്യമായതുമായ ചില ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ന് വിപണിയിലുണ്ട്. ലളിതമായ ഉപയോഗരീതിയും മികച്ച സുരക്ഷയും ഈ ഇവികളുടെ പ്ലസ് ആണ്. ശാരീരിക ആയാസം കുറയ്ക്കുന്നതിനൊപ്പം ഇന്ധനച്ചെലവ് ലാഭിക്കാനും സഹായിക്കുന്ന 7 മികച്ച ഇലക്ട്രിക് സ്‌കൂട്ടറുകളെ കുറിച്ചാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

1. ടിവിഎസ് ഐക്യൂബ്

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഏറ്റവും വിശ്വാസ്യതയോടെ തിരഞ്ഞെടുക്കാവുന്ന മോഡലാണ് ടിവിഎസ് ഐക്യൂബ്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് സ്‌കൂട്ടറായ ഐക്യൂബ് കുടുംബത്തിലെ എല്ലാവര്‍ക്കും ഉപയോഗിക്കാം. ലളിതമായ ഡിസൈനില്‍ വരുന്ന ടിവിഎസ് ഐക്യൂബില്‍ അമിത വേഗതയില്ലാതെ മിതമായ സ്പീഡില്‍ സവാരി ചെയ്യാന്‍ പറ്റും. 100 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന ഈ സ്‌കൂട്ടറില്‍ അപകടസാധ്യത കുറയ്ക്കുന്നതിനുള്ള പ്രത്യേക സേഫ്റ്റി ഫീച്ചറുകള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

TVS iQUBE

2. ബജാജ് ചേതക്

മുതിര്‍ന്നവര്‍ക്ക് ഗൃഹാതുരത്വം നല്‍കുന്ന പേരാണ് ചേതക്. ഇലക്ട്രിക് കുപ്പായമണിഞ്ഞപ്പോഴും പഴയകാല സ്‌കൂട്ടറുകളുടെ ആത്മവിശ്വാസം നല്‍കുന്ന മെറ്റല്‍ ബോഡിയാണ് ബജാജ് ചേതക്കിന്റെ പ്രധാന ആകര്‍ഷണം. സുരക്ഷിതമായ ബ്രേക്കിംഗ് സംവിധാനവും ദീര്‍ഘകാലത്തെ ഈട് നില്‍പ്പുമെല്ലാം ചേതക്കിനെ മുതിര്‍ന്നവര്‍ക്ക് പ്രിയപ്പെട്ടതാക്കും. ലളിതമായ ചാര്‍ജിംഗ് രീതികളും എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന സ്വിച്ച് ഗിയറുകളും ചേതക്കിനെ രാജ്യത്തെ മികച്ച ഫാമിലി സ്‌കൂട്ടറുകളില്‍ ഒന്നാക്കി മാറ്റുന്നു.

3. ഹീറോ വിഡ V1

നിലവില്‍ വിപണിയില്‍ ലഭ്യമായ ഭൂരിപക്ഷം ഇവികളില്‍ നിന്നും വ്യത്യസ്തമായി റീമൂവബിള്‍ ബാറ്ററി പായ്ക്കുമായി വരുന്ന മോഡല്‍ ആണ് വിഡ V1. നീക്കംചെയ്യാവുന്ന ഈ ബാറ്ററികള്‍ വീടിനുള്ളില്‍ വെച്ച് ചാര്‍ജ് ചെയ്യാമെന്നതാണ് മെച്ചം. പുറത്തുപോയി ഇവി ചാര്‍ജ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള മുതിര്‍ന്നവര്‍ക്ക് ഇത് വലിയ ഉപകാരമാകും. സീറ്റ് ഉയരം കുറവായതിനാല്‍ കാല്‍ സുഖമായി നിലത്ത് ചവിട്ടാമെന്നത് സുരക്ഷയും വര്‍ദ്ധിപ്പിക്കുന്നു.

Vida V1

4. ഏഥര്‍ 450S

സീനിയര്‍ സിറ്റിസണ്‍സിന്റെ ഇടയിലും നൂതന സാങ്കേതികവിദ്യ ഇഷ്ടപ്പെടുന്നവര്‍ ഒത്തിരിയുണ്ടാകും. അക്കൂട്ടര്‍ക്ക് ഏഥര്‍ 450S തിരഞ്ഞെടുക്കാം. ഇതിലെ 'ഇക്കോ മോഡ്' അമിത വേഗത നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനാല്‍ മുതിര്‍ന്നവര്‍ക്ക് ഭയമില്ലാതെ ധൈര്യത്തില്‍ നിരത്തിലിറക്കാം. കേരളത്തിലെ റോഡുകളിലെ കുഴികള്‍ മൂലമുണ്ടായേക്കാവുന്ന നടുവേദനയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും ഈ സ്‌കൂട്ടറിന്റെ സസ്‌പെന്‍ഷന്‍ സംവിധാനം ഒരു പരിധിവരെ ഒഴിവാക്കാം.

5. ഓല S1X+

കുറഞ്ഞ വിലയില്‍ മികച്ച പ്രകടനം ആഗ്രഹിക്കുന്ന മുതിര്‍ന്നവര്‍ക്ക് ഓല S1 X+ അനുയോജ്യമാണ്. 6 kW പീക്ക് പവര്‍ നല്‍കുന്ന മോട്ടോറുള്ള ഇവിയുടെ ടോപ് സ്പീഡ് മണിക്കൂറില്‍ 90 കിലോമീറ്ററാണ്. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്ക് വാഹനം പിന്നോട്ട് എടുക്കാന്‍ സഹായിക്കുന്ന 'റിവേഴ്‌സ് മോഡ്', കീ ഇല്ലാതെ വാഹനം സ്റ്റാര്‍ട്ട് ചെയ്യാവുന്ന 'കീലെസ് എന്‍ട്രി' എന്നീ അത്യാധുനിക സൗകര്യങ്ങള്‍ മുതിര്‍ന്ന പൗരന്മാരുടെ യാത്ര കൂടുതല്‍ ആയാസരഹിതമാക്കുന്നു

Ola S1X

6. ഒകിനാവ പ്രൈസ് പ്രോ

ബജറ്റ് വിലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒകിനാവ പ്രൈസ് പ്രോ വിപണിയിലുണ്ട്. മോഡേണ്‍ ലുക്കിനൊപ്പം മികച്ച സ്റ്റോറേജ് സൗകര്യവും ഒകിനാവ പ്രൈസ് പ്രോ ഇലക്ട്രിക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന്റെ ഡിസ്‌ക് ബ്രേക്കുകളും ഇലക്ട്രോണിക് അസിസ്റ്റഡ് ബ്രേക്കിംഗ് സിസ്റ്റവും മുതിര്‍ന്ന പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കും. മികച്ച സസ്‌പെന്‍ഷന്‍ സെറ്റപ്പ് കുഴികളെ ഫലപ്രദമായി കൈകാര്യം ചെയ്യും. ബാറ്ററി വെറും 2-3 മണിക്കൂറിനുള്ളില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാമെന്നതും മുതിര്‍ന്ന പൗരന്മാര്‍ക്ക് വലിയൊരു സൗകര്യമാണ്.

7. പ്യുവര്‍ ഇവി ഇപ്ലൂട്ടോ 7G

പട്ടികയില്‍ ഏഴാം സ്ഥാനത്ത് പ്യുവര്‍ ഇവി ഇപ്ലൂട്ടോ 7G ആണ്. ക്ലാസിക് ലുക്ക് ഇഷ്ടപ്പെടുന്ന മുതിര്‍ന്നവര്‍ക്ക് ഇതിന്റെ റെട്രോ ഡിസൈന്‍ പഴയകാല സ്‌കൂട്ടറുകളെ ഓര്‍മ്മിപ്പിക്കും. 60 kmph ടോപ് സ്പീഡുള്ള ഇ-സ്‌കൂട്ടറിന് 1.5 kW ബിഎല്‍ഡിസി മോട്ടോറാണ് കരുത്ത് പകരുന്നത്. സിമ്പിള്‍ ഹാന്‍ഡിലിംഗും കുറഞ്ഞ പരിപാലന ചിലവും ഈ ഇവി സ്‌കൂട്ടറിനെ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു.

മുതിര്‍ന്ന പൗരന്‍മാര്‍ക്കായി ഒരു വാഹനം തിരഞ്ഞെടുക്കുമ്പോള്‍ സ്വന്തം ആവശ്യങ്ങള്‍ക്കും ശാരീരിക സ്ഥിതിക്കും അനുയോജ്യമായ മോഡല്‍ ടെസ്റ്റ് ഡ്രൈവ് ചെയ്തു നോക്കി മാത്രം വാങ്ങാന്‍ ശ്രമിക്കുക. കേരളത്തിലെ എല്ലാ പ്രമുഖ നഗരങ്ങളിലും ഈ മോഡലുകള്‍ക്ക് സര്‍വീസ് ലഭ്യമാണ്. ഓരോ മോഡലുകളുടെയും വില വിവരങ്ങളും റേഞ്ചും താഴെ കാണുന്ന പട്ടികയില്‍ നോക്കി എളുപ്പത്തില്‍ മനസ്സിലാക്കാം.

ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി/റേഞ്ച് ഏകദേശ വില (Ex-showroom)
TVS iQube 3.4 kWh | 100 km ₹1,17,000 onwards
Bajaj Chetak 2.9 kWh | 113 km ₹95,000 onwards
Ola S1 X+ 3 kWh | 151 km ₹84,999 onwards
Hero Vida V1 Plus 3.44 kWh | 100 km ₹1,02,000 onwards
Ather 450S 2.9 kWh | 115 km ₹1,15,000 onwards
Okinawa Praise Pro 2.0 kWh | 81 km ₹84,000 onwards
Pure EV ePluto 7G 2.5 kWh | 120 km ₹77,000 onwards

*ശ്രദ്ധിക്കുക: വിലയും റേഞ്ചും മോഡലുകൾക്കും സബ്‌സിഡികൾക്കും അനുസരിച്ച് മാറ്റം വരാം.

More from DriveSpark

Article Published On: Tuesday, February 17, 2026, 8:37 [IST]
English summary
Best 7 electric scooters for seniors kerala 2026 tvs iqube to pure ev epluto 7g
കൂടുതല്‍... #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X