ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ പണമില്ലേ? ₹30,000 ബജറ്റിൽ വാങ്ങാവുന്ന 5 ഇ-സൈക്കിളുകൾ; 70 കിമീ വരെ റേഞ്ചുമുണ്ട്

പെട്രോള്‍ വിലവര്‍ദ്ധനവും ട്രാഫിക്കും കാരണം പുതിയ ഗതാഗത മാര്‍ഗങ്ങള്‍ തേടുന്നവര്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അല്ലാതെ അതിലും കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ ഒരു വഴിയുണ്ട്. ഡ്രൈവിംഗ് ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ കൊണ്ടുനടക്കാവുന്ന ഇലക്ട്രിക് സൈക്കിളുകളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇന്ത്യന്‍ നഗരങ്ങളിലെ കനത്ത ഗതാഗതക്കുരുക്കുകള്‍ക്കും പാര്‍ക്കിംഗ് പ്രശ്‌നങ്ങള്‍ക്കും മികച്ച പരിഹാരമായാണ് ഇത്തരം മോഡേണ്‍ ഇ-സൈക്കിളുകള്‍ (Electric Cycles) വിപണി പിടിക്കുന്നത്. കുറഞ്ഞ പരിപാലനച്ചെലവും മികച്ച യാത്രാസൗകര്യവും നല്‍കുന്ന ഈ വാഹനങ്ങള്‍ ആരോഗ്യ സംരക്ഷണത്തിനും അനുയോജ്യമായവയാണ്.

പെഡല്‍ അസിസ്റ്റ് (Pedal Assist) സാങ്കേതികവിദ്യയോടെ എത്തുന്ന ഈ സൈക്കിളുകള്‍ കുറഞ്ഞ ദൂരത്തിലുള്ള ഓഫീസ് യാത്രകള്‍ക്ക് പറ്റിയവയാണ്. നിലവില്‍ 30000 രൂപയില്‍ താഴെ വിലയില്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് വാങ്ങാവുന്ന മികച്ച 5 ഇലക്ട്രിക് സൈക്കിളുകളെ കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാം.

voltebyk foldable

വോള്‍ട്ടോബൈക്ക് ഫോള്‍ഡബിള്‍ ഇലക്ട്രിക് എഡിഷന്‍

ഈ ശ്രേണിയില്‍ യാത്രക്കാര്‍ക്ക് ഏറ്റവും പ്രായോഗികമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു മോഡലാണ് വോള്‍ട്ടോബൈക്ക് ഫോള്‍ഡബിള്‍ ഇലക്ട്രിക് എഡിഷന്‍ (Voltebyk Foldable). മടക്കി സൂക്ഷിക്കാന്‍ സാധിക്കുന്ന ഈ സൈക്കിള്‍ 250W ബിഎല്‍ഡിസി മോട്ടോറിന്റെ സഹായത്തോടെ മണിക്കൂറില്‍ 25 കിലോമീറ്ററിലധികം വേഗത കൈവരിക്കാന്‍ ശേഷിയുള്ളതാണ്. രണ്ട് ബാറ്ററി ഓപ്ഷനുകളില്‍ എത്തുന്ന ഇതിന്റെ 7.8 Ah വേരിയന്റിന് 29,990 രൂപയാണ് വില വരുന്നത്.

ഇത് 40 കിലോമീറ്റര്‍ റേഞ്ച് നല്‍കും. കൂടുതല്‍ കരുത്തുള്ള ഇതിന്റെ 9 Ah ബാറ്ററി വേരിയന്റിന്റെ വില 32,990 രൂപയാണ്. ഇത് ഒരൊറ്റ ചാര്‍ജില്‍ പരമാവധി 55 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്. ഡ്യുവല്‍ ഡിസ്‌ക്‌ബ്രേക്ക്, ഡ്യുവല്‍ സസ്‌പെന്‍ഷന്‍, ഡിറ്റാച്ചബിള്‍ ബാറ്ററി, ബില്‍റ്റ് ഇന്‍ ലൈറ്റുകളും ഹോണും, ഇഗ്‌നിഷന്‍ കീ പ്രൊട്ടക്ഷന്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍.

ഹീറോ ലെക്ട്രോ Y3+

ഇന്ത്യന്‍ സൈക്കിള്‍ വിപണിയിലെ വിശ്വസ്ത ബ്രാന്‍ഡായ ഹീറോയുടെ ഒരു മികച്ച ഉല്‍പ്പന്നമാണ് ഹീറോ ലെക്ട്രോ Y3+ (Hero Lectro Y3+) മോഡല്‍. 29,990 രൂപയാണ് ഈ ഇലക്ട്രിക് സൈക്കിളിന്റെ വില. 250W ബിഎല്‍ഡിസി മോട്ടോറും 7.4 Ah ശേഷിയുള്ള ലിഥിയം അയണ്‍ ബാറ്ററി പായ്ക്കുമാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. പരമാവധി 40 കിലോമീറ്റര്‍ റേഞ്ചും 25kmph വേഗതയും നല്‍കുന്ന മോഡലില്‍ എല്‍ഇഡി ഡിസ്പ്ലേയും മെക്കാനിക്കല്‍ ഡിസ്‌ക് ബ്രേക്കുകളും ഘടിപ്പിച്ചിട്ടുണ്ട്.

ഇ-മോേട്ടാറാഡ് X1

ലളിതമായ ഡിസൈനും സുഗമമായ റൈഡും ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന മോഡലാണ് ഇ-മോട്ടോറാഡ് X1. ഹൈ-ടെന്‍സൈല്‍ സ്റ്റീല്‍ ഫ്രെയിമില്‍ നിര്‍മ്മിച്ചിട്ടുള്ള ഇ-സൈക്കിളിന്റെ പ്രധാന ഘടകങ്ങള്‍ക്ക് കമ്പനി അഞ്ച് വര്‍ഷം വരെ വാറണ്ടി നല്‍കുന്നുണ്ട്. 25,999 രൂപ വിലയില്‍ ലഭ്യമാകുന്ന ഇ-സൈക്കിളില്‍ ഊരിമാറ്റാവുന്ന 7.65 Ah ബാറ്ററി പായ്ക്കാണ ഘടിപ്പിച്ചിട്ടുള്ളത്. 3 മുതല്‍ 4 മണിക്കൂറിനുള്ളില്‍ ഫുള്‍ ചാര്‍ജാകുന്ന ഇ-സൈക്കിള്‍ മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗതയും പരമാവധി 35 കിലോമീറ്റര്‍ വരെ റേഞ്ചും നല്‍കും.

emotard x1

വോള്‍ട്ടോബൈക്ക് മാക്‌സ് പ്രോ

കുറഞ്ഞ വിലയില്‍ കൂടുതല്‍ ടെക് ഫീച്ചറുകളും ഉയര്‍ന്ന റേഞ്ചും നല്‍കുന്ന ഈ സെഗ്മെന്റിലെ ഏറ്റവും മികച്ച ഒരു മോഡലാണ് വോള്‍ട്ടോബൈക്ക് മാക്‌സ് പ്രോ (Voltebyk Max Pro). 23,990 രൂപയാണ് ഇതിന്റെ പ്രാരംഭ വില. 250W മോട്ടോറും 36V 7.5 Ah ഡിറ്റാച്ചബിള്‍ ബാറ്ററിയുമാണ് ഇതിലുള്ളത്.

മണിക്കൂറില്‍ 25 കിലോമീറ്ററിലധികം വേഗതയില്‍ സഞ്ചരിക്കാവുന്ന വോള്‍ട്ടോബൈക്ക് മാക്‌സ് പ്രോ മോഡല്‍ ഒറ്റ ചാര്‍ജില്‍ 70 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. സുരക്ഷക്കായി സ്മാര്‍ട്ട് ഡിസ്പ്ലേ, ഇഗ്‌നിഷന്‍ കീ, ആന്റി-തെഫ്റ്റ് സിസ്റ്റം, ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവയും ഇതിലുണ്ട്.

hercules shurveer

ഹെര്‍ക്കുലീസ് ശൂര്‍വീര്‍

പഴയകാല റാലി സൈക്കിളുകളെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള ക്ലാസിക് റെട്രോ ഡിസൈന്‍ ഇഷ്ടപ്പെടുന്നവരെ ലക്ഷ്യംവെച്ച് വിപണിയിലെത്തിയ ഇലക്ട്രിക് സൈക്കിള്‍ മോഡലാണ് ഹെര്‍ക്കുലീസ് ശൂര്‍വീര്‍ (Hercules Shurveer). കരുത്തുറ്റ സ്റ്റീല്‍ ഫ്രെയിമില്‍ നിര്‍മ്മിച്ചിട്ടുള്ള ശൂര്‍വീര്‍ ഇലക്ട്രിക് സൈക്കിളിന്റെ ബോഡിക്ക് കമ്പനി രണ്ട് വര്‍ഷത്തെ വാറണ്ടി നല്‍കുന്നുണ്ട്.

വെറും 22,999 രൂപക്ക് ലഭ്യമാകുന്ന ശൂര്‍വീര്‍ നിലവില്‍ ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് സൈക്കിളുകളില്‍ ഒന്നാണ്. 250W റിയര്‍ ഹബ് മോട്ടോറും 6 Ah ബാറ്ററിയുമുള്ള ഈ മോഡല്‍ ത്രോട്ടില്‍ മോഡില്‍ 25 കിലോമീറ്ററും പെഡല്‍ അസിസ്റ്റില്‍ 30 കിലോമീറ്ററിലധികം റേഞ്ച് നല്‍കുമെന്നാണ് കമ്പനി പറയുന്നത്. മണിക്കൂറില്‍ 25 കിലോമീറ്റര്‍ ആണ് പരമാവധി വേഗത.

ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാ ഇലക്ട്രിക് സൈക്കിളുകളും അവയുടെ വിപണിയിലെ ലഭ്യത, ഉപഭോക്താക്കളുടെ റിവ്യൂ, പ്രായോഗികത എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഹ്രസ്വദൂര സിറ്റി റൈഡുകള്‍ക്ക് പെട്രോള്‍ പൈസ ലാഭിക്കാന്‍ ഇവ ഏറെ സഹായിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ തങ്ങളുടെ അടുത്തുള്ള അംഗീകൃത ഡീലര്‍ഷിപ്പുകളോ ഔദ്യോഗിക ബ്രാന്‍ഡ് സ്റ്റോറുകളോ നേരിട്ട് സന്ദര്‍ശിച്ച് ടെസ്റ്റ് റൈഡ് നടത്തി ആവശ്യാനുസരണം അനുയോജ്യമായ മോഡലുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.

Article Published On: Monday, May 25, 2026, 14:05 [IST]
English summary
Best affordable electric cycles under 30000 voltebyk foldable electric edition hercules shurveer
കൂടുതല്‍... #electric bike #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X