പോക്കറ്റ് ഇനി സേഫ്! 90 KM വരെ മൈലേജ് നൽകുന്ന 7 വില കുറഞ്ഞ ബൈക്കുകൾ

പെട്രോള്‍ വില അനുദിനം കുതിച്ചുയരുമ്പോള്‍ സാധാരണക്കാരന്റെയും ഇടത്തരക്കാരന്റെയും ഏക ആശ്രയം മികച്ച മൈലേജ് നല്‍കുന്ന കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകളാണ്. ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ ഓടുന്നവര്‍ക്ക് ഇന്ധന ബില്‍ ലാഭിക്കാന്‍ പറ്റിയ ഇരുചക്ര വാഹനങ്ങള്‍ കൂടിയേ തീരൂ. മിഡില്‍ ക്ലാസിനും പാവപ്പെട്ടവര്‍ക്കും പോക്കറ്റ് കീറാതെ ലാഭകരമായ രീതിയില്‍ കൊണ്ടുനടക്കാവുന്ന മികച്ച 7 ബൈക്കുകള്‍ ഞങ്ങള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഈ 100 സിസി ബൈക്കുകള്‍ ഇന്ധനക്ഷമതയിലും കരുത്തിലും മുന്നില്‍ തന്നെയാണ്. ആ മോഡലുകള്‍ ഏതൊക്കെയാണെന്നും അവയുഖെ വിലയും സവിശേഷതകളും ചുവടെ വായിക്കാം.

1. ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസ്

ഇന്ത്യന്‍ നിരത്തുകളിലെ അനിഷേധ്യ രാജാവാണ് ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസ്. 97.2 സിസി പെട്രോള്‍ എഞ്ചിനുമായി വരുന്ന ഈ കമ്മ്യൂട്ടര്‍ ബൈക്ക് ലിറ്ററിന് 70 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുന്നു. i3S സാങ്കേതികവിദ്യയും അനലോഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോളുമുള്ള ഈ ബൈക്കിന് 74,152 രൂപ മുതല്‍ 76,437 രൂപ വരെയാണ് എക്‌സ്-ഷോറൂം വില വരുന്നത്.

hero splendor plus xtec

2. ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസ് XTEC

കൂടുതല്‍ മോഡേണ്‍ ഫീച്ചറുകള്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഹീറോ അവതരിപ്പിച്ച മോഡലാണ് ഹീറോ സ്‌പ്ലെന്‍ഡര്‍ XTEC. ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട് എന്നീ സവിശേഷതകള്‍ ഇതില്‍ വരുന്നു. 78,426 രൂപ മുതല്‍ 81,469 രൂപ വരെ വിലയുള്ള ഈ മോഡലും 70 കിലോമീറ്റര്‍ മൈലേജ് ഉറപ്പാക്കുന്നു.

3. ഹോണ്ട ഷൈന്‍ 100

ഹോണ്ടയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബൈക്ക് മോഡലായ ഷൈനിന്റെ 100സിസി പതിപ്പ് വെറും 65,243 രൂപ എക്‌സ്-ഷോറൂം വിലയിലാണ് വിപണനം ചെയ്യുന്നത്. ലിറ്ററിന് 65 കിലോമീറ്റര്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന ബൈക്കിന് 98.98 സിസി എഞ്ചിനാണ് തുടിപ്പേകുന്നത്. ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, സൈഡ്-സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട്-ഓഫ് സെന്‍സര്‍ അടക്കമുള്ള ഫീച്ചറുകള്‍ ഇതില്‍ ജാപ്പനീസ് ബ്രാന്‍ഡ് ഓഫര്‍ ചെയ്യുന്നു.

honda shine 100 dx

4. ഹോണ്ട ഷൈന്‍ 100 DX

ഹോണ്ട ഷൈന്‍ സീരീസിലെ കുറച്ചു കൂടി പ്രീമിയം ഫീച്ചറുകളുള്ള മോഡലാണ് ഷൈന്‍ 100 DX. എല്‍സിഡി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സൈഡ് സ്റ്റാന്‍ എഞ്ചിന്‍ കട്ട്-ഓഫ്, സൈലന്റ് ഇലക്ട്രിക് സ്റ്റാര്‍ട്ടര്‍ എന്നിവയടക്കം ഡസന്‍ കണക്കിന് ഫീച്ചറുകള്‍ ഈ മോഡലില്‍ ഒരുക്കിയിട്ടുണ്ട്. 71,746 രൂപ വിലയുള്ള ഈ ബൈക്ക് 65 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നതിനൊപ്പം മികച്ച യാത്രാസുഖവും വാഗ്ദാനം ചെയ്യുന്നു. 98.98cc എഞ്ചിനാണ് ഇതിന്റെ ഹൃദയം.

5. ഹീറോ HF ഡീലക്‌സ്

കുറഞ്ഞ വിലയില്‍ ഹീറോ വില്‍പ്പനക്കെത്തിക്കുന്ന മറ്റൊരു മോഡല്‍ ആയ ഹീറോ HF ഡീലക്‌സും ഒരു മൈലേജ് ചാമ്പ്യനാണ്. 61,546 രൂപ മുതല്‍ 70,149 രൂപ വരെയാണ് ഇതിന്റെ വിപണി വില. 97.2 സിസി എഞ്ചിനും 70 കിലോമീറ്റര്‍ മൈലേജുമുള്ള ഈ ബൈക്ക് കഠിനമായ റോഡുകളില്‍ പോലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട് എന്നിവയാണ് പ്രധാന സവിശേഷതകള്‍.

hero passion plus

6. ഹീറോ പാഷന്‍ പ്ലസ്

ഡിസൈനിനും സ്‌റ്റൈലിഗിനും മുന്‍ഗണന നല്‍കുന്നവര്‍ക്കുള്ള മോഡലാണ് ഹീറോ പാഷന്‍ പ്ലസ്. ഹീറോയുടെ ഈ ബജറ്റ് ബൈക്കിന് 97.2 സിസി എഞ്ചിനാണ് കരുത്ത് പകരുന്നത്. ലിറ്ററിന് 60 കിലോമീറ്റര്‍ മൈലേജ് പറയുന്ന ഹീറോ പാഷന്‍ പ്ലസിന്റെ എക്‌സ്‌ഷോറൂം വില 77,691 രൂപ മുതല്‍ 79,074 രൂപ വരെ പോകുന്നു. ഡിജിറ്റല്‍ അനലോഗ് ക്ലസ്റ്ററും മൊബൈല്‍ ചാര്‍ജിംഗ് സൗകര്യവും ഇതിന്റെ പ്രത്യേകതകളാണ്.

7. ബജാജ് പ്ലാറ്റിന 100

മൈലേജിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഒരുക്കമല്ലാത്തവര്‍ക്ക് കണ്ണുംപൂട്ടി വാങ്ങാവുന്ന മോഡലാണ് ബജാജ് പ്ലാറ്റിന 100. ലിറ്ററിന് 75 മുതല്‍ 90 കിലോമീറ്റര്‍ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്ന പ്ലാറ്റിനക്ക് 102 സിസി എഞ്ചിനാണ് തുടിപ്പേകുന്നത്. വെറും 66,015 രൂപ എക്‌സ്-ഷോറൂം വിലയുള്ള ഈ ബൈക്ക് ഇന്നും മൈലേജ് പ്രിയരുടെ നമ്പര്‍ 1 ചോയ്‌സാണ്.

More from DriveSpark

Article Published On: Sunday, March 8, 2026, 9:00 [IST]
English summary
Best mileage bikes india 2026 hero splendor plus to bajaj platina 100
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X