താക്കോൽ വേണ്ട, പെഡൽ ചവിട്ടാതെ 70KM ഓടും! 69,999 രൂപയുടെ ഇ-സൈക്കിളിൽ ഇത്രയേറെ ഫീച്ചറുകളോ?

നഗരങ്ങളിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങി സമയം കളയുന്നവര്‍ക്കും പരിസ്ഥിതി സൗഹൃദമായ യാത്രകള്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരുപോലെ ആവേശമേകുന്ന വാര്‍ത്തയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് സൈക്കിള്‍ ബ്രാന്‍ഡായ ഇമോട്ടോറാഡ് (EMotorad). താക്കോല്‍ ഉപയോഗിക്കാതെ തന്നെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് അണ്‍ലോക്ക് ചെയ്യാവുന്ന എന്‍എഫ്‌സി (NFC) സാങ്കേതികവിദ്യയുമായി എത്തുന്ന 'വൈപ്പര്‍' (EMotorad Viper Electric Cycle) എന്ന പുത്തന്‍ ഇലക്ട്രിക് സൈക്കിളാണ് കമ്പനി ഇപ്പോള്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. സെഗ്‌മെന്റില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ കമ്പനി ഇത്തരമൊരു നൂതന സവിശേഷത അവതരിപ്പിക്കുന്നത്.

വൈപ്പറിന് വെറും ഒരു സാധാരണ സൈക്കിളിന്റെ രൂപകല്‍പ്പനയല്ല, മറിച്ച് ഒരു പ്രീമിയം മോട്ടോര്‍ സൈക്കിളിന്റെ ഗാംഭീര്യമുള്ള ഡിസൈനാണ് ഇമോട്ടോറാഡ് നല്‍കിയിരിക്കുന്നത്. നഗരങ്ങളിലെ മോശം റോഡുകളിലൂടെയും ഓഫ്റോഡ് പാതകളിലൂടെയും അനായാസം സവാരി ചെയ്യാന്‍ സഹായിക്കുന്ന'ഫാറ്റ്' ടയറുകളാണ് ഈ ഇ-സൈക്കിളിന്റെ ഒരു പ്രധാന ആകർഷണം.

emotorad viper e-cycle launched india

പരുക്കന്‍ റോഡുകളിലൂടെയുള്ള റൈഡിംഗിനിടെയുള്ള ആഘാതം കുറയ്ക്കുന്നതിനായി മുന്‍ഭാഗത്ത് 100 mm ട്രാവല്‍ ഉള്ള ഡബിള്‍ ക്രൗണ്‍ സസ്‌പെന്‍ഷനും 40 mm റിയര്‍ സസ്‌പെന്‍ഷനും സജ്ജീകരിച്ചിട്ടുണ്ട്. ഹൈ-ടെന്‍സൈല്‍ സ്റ്റീല്‍ ഫ്രെയിമില്‍ നിര്‍മ്മിച്ചിരിക്കുന്ന വൈപ്പര്‍ ഇലക്ട്രിക് സൈക്കിളിന് ഏകദേശം 110 കിലോമീറ്റര്‍ വരെ ഭാരം താങ്ങാനുള്ള ശേഷിയുണ്ട്.

5.2 അടി ഉയരമുള്ളവര്‍ക്ക് പോലും അനായാസം കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന രീതിയിലുള്ള സീറ്റ് പൊസിഷനും ഹാന്‍ഡില്‍ബാര്‍ ക്രമീകരണവും എല്ലാ പ്രായക്കാരെയും ഒരുപോലെ ആകര്‍ഷിക്കാന്‍ പോന്ന ഘടകങ്ങളാണ്. ഏറ്റവും മികച്ച ഹൈഡ്രോളിക് ഡിസ്‌ക് ബ്രേക്കുകളാണ് വൈപ്പറില്‍ സ്‌റ്റോപ്പിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നത്. ബ്രേക്ക് അമര്‍ത്തുന്ന നിമിഷം തന്നെ മോട്ടോറിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുന്ന ഓട്ടോ കട്ട്-ഓഫ് സാങ്കേതികവിദ്യ അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു.

emotorad viper e-cycle launched india

വിപണിയില്‍ നിലവിലുള്ള സാധാരണ ഇലക്ട്രിക് സൈക്കിളുകളെ അപേക്ഷിച്ച് കൂടുതല്‍ മികച്ച ബ്രേക്കിംഗ് റെസ്പോണ്‍സ് വൈപ്പറിനുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. വിവിധ റൈഡ് മോഡുകള്‍ ഉപയോഗിച്ച് റൈഡര്‍ക്ക് പവറും റേഞ്ചും ക്രമീകരിക്കാനും സാധിക്കും. 48V 15.6Ah ശേഷിയുള്ള റീമൂവബിള്‍ ബാറ്ററി പായ്ക്കാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

പെഡല്‍ അസിസ്റ്റ് മോഡില്‍ 85 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുന്ന വൈറ്റര്‍ വെറും ത്രോട്ടില്‍ മാത്രം ഉപയോഗിച്ച് 70 കിലോമീറ്റര്‍ ദൂരം വരെ ഓടുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. പെട്ടെന്ന് ചാര്‍ജ് തീരുന്ന് പോകുമെന്ന പേടിയില്ലാതെ ഓഫീസുകളിലേക്കും മറ്റ് ദൈനംദിന ആവശ്യങ്ങള്‍ക്കും ഈ ഇലക്ട്രിക് സൈക്കിള്‍ ധൈര്യമായി ഉപയോഗിക്കാമെന്ന് കമ്പനി സിഇഒ കുനാല്‍ ഗുപ്ത വ്യക്തമാക്കി.

emotorad viper e-cycle launched india

രാത്രി യാത്രകളില്‍ റൈഡര്‍മാര്‍ക്ക് വ്യക്തമായ കാഴ്ച നല്‍കുന്നതിനായി 420-lux ഔട്ട്പുട്ടുള്ള അതിശക്തമായ ഡേടൈമ റണ്ണിംഗ് ലൈറ്റുകള്‍ സൈക്കിളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വേഗത, ബാറ്ററി നില തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ക്ലസ്റ്റര്‍ C9 ഡിസ്പ്ലേ റൈഡര്‍ക്ക് സ്മാര്‍ട്ട് അനുഭവം സമ്മാനിക്കും. ഈ അത്യാധുനിക കണ്‍ട്രോള്‍ സിസ്റ്റം വഴി എല്ലാ റൈഡ് ഡേറ്റയും വിരല്‍ത്തുമ്പില്‍ അറിയാം.

66,999 രൂപയാണ് ഈ സ്‌റ്റൈലിഷ് ഇ-സൈക്കിളിന് ഇമോട്ടോറാഡ് നിശ്ചയിച്ചിരിക്കുന്ന പ്രാരംഭ വില. ഇന്ത്യയിലെ 500-ലധികം വരുന്ന ഇമോട്ടോറാഡ് ഡീലര്‍ഷിപ്പുകളില്‍ വൈപ്പര്‍ ഇലക്ട്രിക് സൈക്കിള്‍ ഇപ്പോള്‍ വാങ്ങാം. കൂടാതെ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയും ഉപഭോക്താക്കള്‍ക്ക് ഇത് ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. തിരഞ്ഞെടുത്ത ലൊക്കേഷനുകളില്‍ ടെസ്റ്റ് റൈഡിംഗിനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്.

പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും അതേസമയം തന്നെ സ്‌റ്റൈലായി യാത്ര ചെയ്യാനും ആഗ്രഹിക്കുന്നവര്‍ക്ക് വൈപ്പര്‍ ഒരു മികച്ച ചോയ്‌സ് ആയിരിക്കും. കുറഞ്ഞ ചെലവില്‍ മികച്ച പെര്‍ഫോമന്‍സ് നല്‍കുന്ന ഈ ഇ-സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ വന്‍ മുന്നേറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആവേശകരമായ ഫീച്ചറുകളും ഗ്യാരണ്ടിയും നല്‍കുന്ന ഇമോട്ടോറാഡ് വൈപ്പര്‍ നിങ്ങളുടെ ദൈനംദിന യാത്രകളെ കൂടുതല്‍ ആനന്ദകരമാക്കുമെന്നതില്‍ സംശയമില്ല.

More from DriveSpark

Article Published On: Friday, April 17, 2026, 14:04 [IST]
English summary
Emotorad viper electric cycle launched india price range features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X