70 കി.മീ മൈലേജുള്ള ഹീറോ ബൈക്ക് 58,977 രൂപക്ക്! 7% വില്‍പ്പന ഇടിഞ്ഞിട്ടും സ്‌പ്ലെന്‍ഡറിന് പിന്നില്‍ രണ്ടാമത്

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ കമ്മ്യൂട്ടര്‍ ബൈക്കുകളില്‍ ഒന്നായ ഹീറോ HF ഡീലക്‌സ് (Hero HF Deluxe) ഇപ്പോള്‍ വിപണിയില്‍ വലിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്.ലിറ്ററിന് 70 കിലോമീറ്റര്‍ മൈലേജ് നല്‍കുന്ന ഈ ബൈക്ക് സാധാരണക്കാരുടെ ബജറ്റില്‍ ഒതുങ്ങുന്ന ഒരു മോഡൽ ആയിരുന്നു. എന്നാല്‍ 2026 മാര്‍ച്ച് മാസത്തിലെ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ HF ഡീലക്‌സിന്റെ പ്രകടനം അത്ര ആശാവഹമല്ല. പോയ മാസത്തെ ബൈക്കിന്റെ പ്രകടനവും അതിന്റെ സാങ്കേതിക വശങ്ങളും വിപണിയിലെ സ്ഥാനവും നമുക്ക് വിശദമായി പരിശോധിക്കാം.

ഹീറോ HF ഡീലക്‌സില്‍ ഘടിപ്പിച്ചിരിക്കുന്ന 97.2 സിസി എഞ്ചിന്‍ 5.9 kW പവറും 8.05 Nm ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഈ എഞ്ചിന്‍ മികച്ച പ്രകടനവും ഇന്ധനക്ഷമതയും ഉറപ്പാക്കുന്ന രീതിയിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. എക്‌സ്സെന്‍സ് സ്റ്റാര്‍ട്ട് സെന്‍സര്‍ സാങ്കേതികവിദ്യ ബൈക്കിന്റെ പിക്കപ്പും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ, i3S ടെക്‌നോളജി ഉപയോഗിച്ചിരിക്കുന്നതിനാല്‍ ട്രാഫിക് ബ്ലോക്കുകളില്‍ ഇന്ധനനഷ്ടം കുറയ്ക്കാനും സാധിക്കുന്നു.

hero hf deluxe side

ഈ സാങ്കേതികവിദ്യകള്‍ ബൈക്കിന്റെ മൈലേജ് 70 കിലോമീറ്ററിലേക്ക് എത്തിക്കാന്‍ സഹായിക്കുന്നു. സാങ്കേതികവിദ്യയില്‍ മാത്രമല്ല ഫീച്ചറുകളിലും ഹീറോ ബൈക്ക് മുന്നിട്ടു നില്‍ക്കുന്നു. സെഗ്മെന്റില്‍ ആദ്യമായി എല്‍ഇഡി ഹെഡ്ലാമ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ലഭിച്ച ബൈക്ക് ഇതായിരുന്നു. ഇതുകൂടാതെ മികച്ച റൈഡിംഗ് കംഫര്‍ട്ട് നല്‍കുന്ന തരത്തിലാണ് ബൈക്കിന്റെ സീറ്റിംഗും ഹാന്‍ഡില്‍ബാറും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

സാധാരണക്കാര്‍ക്ക് ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയ ഏറ്റവും ലളിതമായ ബൈക്കുകളില്‍ ഒന്നാണ് ഇത്. ഹീറോയുടെ മികച്ച സര്‍വീസും പാര്‍ട്‌സ് ലഭ്യതയും ബൈക്കിന്റെ മറ്റ് പ്രധാന പ്ലസുകള്‍ ആണ്. 58,977 രൂപയാണ് ഈ ബൈക്കിന്റെ ബേസ് വേരിയന്റിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. ടോപ്പ് വേരിയന്റിന് 71,470 രൂപ മാത്രമാണ് വില വരുന്നത്.

ഇത്രയും കുറഞ്ഞ നിരക്കില്‍ മികച്ച ഫീച്ചറുകള്‍ നല്‍കുന്നത് കൊണ്ട് തന്നെ വിപണിയില്‍ ഈ ബൈക്കിന് വന്‍ ഡിമാന്‍ഡ് ആയിരുന്നു അനുഭവപ്പെട്ടിരുന്നത്. ബജാജ് പ്ലാറ്റിന 100, ഹോണ്ട ഷൈന്‍ 100 എന്നിവയ്ക്ക് കടുത്ത വെല്ലുവിളിയാണ് ഹീറോ HF ഡീലക്‌സ് ഉയര്‍ത്തുന്നത്. വിലയും മൈലേജും പരിഗണിക്കുമ്പോള്‍ ഹീറോ തന്നെയാണ് മുന്നില്‍.എന്നാല്‍ 2026 മാര്‍ച്ച് മാസത്തിലെ വില്‍പ്പന കണക്കുകള്‍ അത്ര ആശ്വാസകരമല്ല.

കഴിഞ്ഞ മാസം ബൈക്കിന്റെ 85,088 യൂണിറ്റുകള്‍ മാത്രമാണ് വിറ്റുപോയത്. 2025 മാര്‍ച്ചില്‍ വില്‍പ്പന 91,821 യൂണിറ്റുകളായിരുന്നു. അതായത് വാര്‍ഷികാടിസ്ഥാനത്തില്‍ വില്‍പ്പന 7.33 ശതമാനം ഇടിവ് രേഖപ്പെടുത്തി. 6,733 യൂണിറ്റുകളുടെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. വിപണിയിലെ താല്‍ക്കാലികമായ മാറ്റങ്ങള്‍ മൂലമാണ് ഈ കുറവ് എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

ഹീറോ മോട്ടോ കോര്‍പ്പിന്റെ മറ്റ് ടൂവീലറുകളെ അപേക്ഷിച്ച് ഹീറോ സ്‌പ്ലെന്‍ഡര്‍ മാത്രമാണ് വില്‍പ്പനയില്‍ ഇതിനു മുകളിലുള്ളത്. 3,32,227 യൂണിറ്റുകള്‍ വിറ്റഴിച്ച് സ്‌പ്ലെന്‍ഡര്‍ ഒന്നാം സ്ഥാനം ഭദ്രമാക്കുമ്പോള്‍ ഹീറോയുടെ രണ്ടാമത്തെ മികച്ച വില്‍പ്പനയുള്ള ബൈക്കായി HF ഡീലക്‌സ് തുടരുന്നു. വില്‍പ്പനയില്‍ കുറവുണ്ടായെങ്കിലും ഈ ബൈക്കിന് മാര്‍ക്കറ്റിലെ ശക്തമായ സ്ഥാനം നിലനിര്‍ത്താനായിട്ടുണ്ട്. വരും മാസങ്ങളില്‍ ഈ കുറവ് നികത്താന്‍ ബൈക്കിന് സാധിക്കുമെന്ന് തന്നെയാണ് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നത്.

ഹീറോയുടെ മൊത്തത്തിലുള്ള വില്‍പ്പനയില്‍ HF ഡീലക്‌സിന്റെ പങ്ക് വളരെ വലുതാണ്. ഗ്രാമീണ വിപണികളില്‍ ഈ ബൈക്കിന് വലിയ സ്വീകാര്യതയുണ്ട്. പരുക്കന്‍ റോഡുകളിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഈ ബൈക്കിന് കഴിയുന്നു. ബൈക്കിന്റെ മെക്കാനിസം വളരെ ലളിതമായതുകൊണ്ട് തന്നെ അറ്റകുറ്റപ്പണികള്‍ വളരെ കുറവാണ്. വരും മാസങ്ങളില്‍ ഈ ബൈക്ക് വീണ്ടും പോസിറ്റീവ് വളര്‍ച്ച കൈവരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ചുരുക്കി പറഞ്ഞാല്‍, ഇന്ത്യന്‍ ഇരുചക്രവാഹന വിപണിയില്‍ ഇന്നും ഏറ്റവും വിശ്വസ്തമായ ബൈക്കുകളില്‍ ഒന്നായി ഇത് ഹീറോ HF ഡീലക്‌സ് തുടരുന്നു. മികച്ച സാങ്കേതികവിദ്യയും കുറഞ്ഞ ചിലവും ഹീറോയ്ക്ക് നല്‍കുന്ന മുന്‍തൂക്കം ചെറുതല്ല. പുതിയ മോഡലുകള്‍ വിപണിയില്‍ വരുമ്പോഴും HF ഡീലക്‌സിന്റെ മൂല്യം ഇടിയുന്നില്ല. വരും മാസങ്ങളില്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ഒരുപക്ഷേ ഹീറോ പുതിയ ഓഫറുകള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം. ബൈക്കിനെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ക്കായി ഞങ്ങളുടെ വെബ്‌സൈറ്റ് തുടര്‍ന്നും സന്ദര്‍ശിക്കുക.

Article Published On: Tuesday, April 28, 2026, 19:22 [IST]
English summary
Hero hf deluxe sales decline 7 per cent march 2026
കൂടുതല്‍... #hero motocorp #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X