വിൽപ്പന കുറഞ്ഞത് 41,000 യൂണിറ്റ്! ഹീറോയുടെ മൈലേജ് രാജാവിന് എന്ത് പറ്റി?

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയിലെ ഒന്നാമന്‍മാരായ ഹീറോ മോട്ടോകോര്‍പ്പിന്റെ (Hero MotoCorp) ജനപ്രിയ ബൈക്കുകളിലൊന്നായ HF ഡീലക്സിന് (Hero HF Deluxe) കഴിഞ്ഞ മാസം വലിയ വില്‍പ്പന ഇടിവ് നേരിട്ടു. ഗ്രാമീണ വിപണികളില്‍ വലിയ സ്വാധീനമുള്ള ഈ മോഡലിന്റെ വില്‍പ്പനയില്‍ പെട്ടെന്നുണ്ടായ ഈ കുറവ് വലിയ ചര്‍ച്ചയായിട്ടുണ്ട്. രാജ്യത്തെ പ്രമുഖ ഓട്ടോമൊബൈല്‍ പോര്‍ട്ടലുകള്‍ പുറത്തുവിട്ട മെയ് മാസത്തിലെ ഏറ്റവും പുതിയ വില്‍പ്പന റിപ്പോര്‍ട്ടിലാണ് HF ഡീലക്സിന്റെ ഈ കനത്ത ഇടിവ് വ്യക്തമാക്കുന്നത്. എക്കാലത്തും മികച്ച പ്രകടനം പുറത്തെടുക്കാറുള്ള ബൈക്കിനോട് ഉപഭോക്താക്കള്‍ക്ക് പെട്ടെന്ന് താല്‍പര്യം കുറഞ്ഞത് ഹീറോയെ സംബന്ധിച്ചും വലിയ തിരിച്ചടിയാണ്.

മുന്‍വര്‍ഷം അതായത് 2025 മെയ് മാസത്തില്‍ രാജ്യത്തുടനീളം മൊത്തം 1,07,768 യൂണിറ്റ് HF ഡീലക്സ് ബൈക്കുകളായിരുന്നു ഹീറോ മോട്ടോകോര്‍പ്പ് വിറ്റഴിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ മെയ് മാസം ജനപ്രിയ മോഡലിന്റെ വില്‍പ്പന കേവലം 66,722 യൂണിറ്റുകളിലേക്ക് ചുരുങ്ങി. ഒറ്റ വര്‍ഷം കൊണ്ട് വില്‍പ്പന ഏകദേശം 41,046 യൂണിറ്റുകളോളമാണ് കുറഞ്ഞത്. ഏകദേശം 38.09 ശതമാനം വാര്‍ഷിക വില്‍പ്പന ്ഇടിവാണ് മോഡലിന് വിപണിയില്‍ ഉണ്ടായിരിക്കുന്നത്.

CMS Article Management

എങ്കിലും ഹീറോയുടെ തന്നെ ഐതിഹാസിക മോഡലായ സ്‌പ്ലെന്‍ഡര്‍ (Hero Splendor) കൂടുതല്‍ വില്‍പ്പന വളര്‍ച്ചയോടെ ഇന്ത്യയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. സ്‌പ്ലെന്‍ഡറിലേക്ക് ഉപഭോക്താക്കള്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെട്ടത് HF ഡീലക്സിന്റെ വിപണി സാധ്യതകളെ ചെറിയ രീതിയില്‍ ബാധിച്ചിട്ടുണ്ടാകാമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വില്‍പനയില്‍ ഇടിവ് നേരിട്ടെങ്കിലും HF ഡീലക്സിന് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഇപ്പോഴും വലിയ വിശ്വാസ്യതയുണ്ട്.

മികച്ച ഇന്ധനക്ഷമത നല്‍കുന്ന 97.2 സിസി, എയര്‍-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ ഒഎച്ച്‌സി (OHC) എഞ്ചിനാണ് ഈ കമ്മ്യൂട്ടര്‍ ബൈക്കിന് കരുത്ത് പകരുന്നത്. ഹീറോയുടെ അത്യാധുനിക എക്‌സ്സെന്‍സ് (XSens) സാങ്കേതികവിദ്യയോടെയുള്ള പ്രോഗ്രാംഡ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ സിസ്റ്റത്തിലാണ് ഈ എഞ്ചിന്‍ പ്രവര്‍ത്തിക്കുന്നത്. ഈ എഞ്ചിന്‍ പരമാവധി 8,000 ആര്‍പിഎമ്മില്‍ 7.91 bhp പവറും 5,000 ആര്‍പിഎമ്മില്‍ 8.05 Nm പീക്ക് ടോര്‍ക്കും പുറത്തെടുക്കാന്‍ ശേഷിയുള്ളതാണ്.

നഗരങ്ങളിലെ കനത്ത ട്രാഫിക്കിലും ഗ്രാമീണ റോഡുകളിലും സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായി ഈ എഞ്ചിന്‍ 4-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായാണ് ഘടിപ്പിച്ചിരിക്കുന്നത്. ഭാരം കുറഞ്ഞതും എന്നാല്‍ ശക്തവുമായ ട്യൂബുലാര്‍ ഡബിള്‍ ക്രാഡില്‍ ഫ്രെയിം ഷാസിയിലാണ് ഈ മോട്ടോര്‍സൈക്കിള്‍ പണികഴിപ്പിച്ചിരിക്കുന്നത്. സുഗമമായ യാത്രയ്ക്കായി മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഹൈഡ്രോളിക് ഷോക്ക് അബ്സോര്‍ബറുകളും പിന്‍ഭാഗത്ത് 2-സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ ഹൈഡ്രോളിക് സസ്പെന്‍ഷനുകളുമാണ് നല്‍കിയിട്ടുള്ളത്.

ഇരു വീലുകളിലും നല്‍കിയിട്ടുള്ള 130 mm ഡ്രം ബ്രേക്കുകള്‍ മികച്ച സുരക്ഷയും മികച്ച കണ്‍ട്രോളും റൈഡര്‍മാര്‍ക്ക് ഉറപ്പുനല്‍കുന്നു. സാധാരണക്കാരായ ഉപഭോക്താക്കള്‍ ഈ ഹീറോ ബൈക്ക് തിരഞ്ഞെടുക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം ഇതിന്റെ അമ്പരപ്പിക്കുന്ന ഇന്ധനക്ഷമത തന്നെയാണ്. ലിറ്ററിന് ഏകദേശം 65 കിലോമീറ്റര്‍ വരെ ഉയര്‍ന്ന മൈലേജ് (Claimed Mileage) തരാന്‍ ശേഷിയുള്ള ഈ വാഹനം മികച്ച സാമ്പത്തിക ലാഭമാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നത്.

ഇന്ത്യന്‍ വിപണിയിലെ ഹീറോ എച്ച്എഫ് ഡീലക്സിന്റെ വില 59,477 രൂപ മുതലാണ് ആരംഭിക്കുന്നത്. എല്ലാ ആധുനിക ഫീച്ചറുകളുമുള്ള ഉയര്‍ന്ന പ്രോ (Pro) വേരിയന്റുകള്‍ക്ക് വിപണിയില്‍ 72,620 രൂപ വരെയാണ് എക്‌സ്-ഷോറൂം വില വരുന്നത്. വില്‍പ്പന വീണ്ടെടുക്കുന്നതിനായി ഹീറോ ഈ മോഡലില്‍ പുതിയ സാങ്കേതിക മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനം എടുത്തിട്ടുണ്ട്.

അതിന്റെ ഭാഗമായാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എഥനോള്‍ ഇന്ധനത്തില്‍ (E85) പ്രവര്‍ത്തിക്കുന്ന പുതിയ HF ഡീലക്സ് ഫ്‌ലെക്‌സ് ഫ്യുവല്‍ (Flex-Fuel) പതിപ്പ് കമ്പനി അവതരിപ്പിച്ചത്. ഈ പുതിയ എക്കോ ഫ്രണ്ട്ലി മോഡലുകള്‍ക്ക് നിലവില്‍ വിപണിയില്‍ പ്രത്യേക ഡിസ്‌കൗണ്ടുകളും ഹീറോ ഔദ്യോഗികമായി നല്‍കി വരുന്നുണ്ട്. വരാനിരിക്കുന്ന ഉത്സവ സീസണുകളിലും കാര്‍ഷിക വിളവെടുപ്പ് കാലങ്ങളിലും പുതിയ ഫ്‌ലെക്‌സ് ഫ്യുവല്‍ പതിപ്പുകള്‍ ജനപ്രീതി നേടിയെടുത്താല്‍ HF ഡീലക്സ് പഴയ പ്രതാപം വീണ്ടെടുക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Article Published On: Friday, June 19, 2026, 12:48 [IST]
English summary
Hero hf deluxe sales report may 2026 decline price specs
കൂടുതല്‍... #hero motocorp #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X